അങ്ങനെ അത് തീരുമാനിക്കപ്പെട്ടു
അവർ വാതിലുകൾ അടച്ചു കുറ്റിയിട്ടു
ജനാലകളും അടച്ചു…
ശബ്ദമുണ്ടാക്കാതെ…
ആ ഇടുങ്ങിയ മുറിയിൽ
അവർ കാത്തിരുന്നു..
ആരെയും കാത്തിരിക്കുകയല്ല…
ആരും വരാതിരിക്കാൻ…
കാതൊർത്തിരിക്കുക…
ഓരോ ചെറിയ ശബ്ദവും
ഒരു മരണ മണി ആയിരിക്കാം…
ചെറിയ കുട്ടികളും
ശബ്ദിക്കാതെ കാത്തിരുന്നു…
കൂട്ടികളെപ്പോൾ കരഞ്ഞു തുടങ്ങും
എന്നവർ ഭയപ്പെട്ടു…
മരണത്തിന്റെയും ജീവിതത്തിന്റെയും
ഇടയിൽ… അങ്ങനെ…
ഇതൊരു സ്വപ്നമാവണെ
എന്നവരിൽ പലരും ആഗ്രഹിച്ചു….
പക്ഷെ സ്വപ്നങ്ങൾ വേണമെങ്കിൽ
അവർക്ക് ഉറങ്ങാൻ കഴിയണം
ഭയമില്ലാതെ….
അതുവരെ ശ്വാസം അടക്കിയിരിക്കണം
ജീവനോടെ കാത്തിരിക്കണം !!!
-പഹയൻ-
Categories: കവിത, Malayalam Poems
Leave a Reply