ചില രാത്രികളിൽ നക്ഷത്രങ്ങൾ
കൂട്ടമായി കരയുന്നു…
സൂര്യൻ പല തവണ ഉറക്കമുണർന്നു..
സൂര്യന്റെ സുഹൃത്തുക്കൾ
സൗരയൂഥത്തിന്റെ കോടതിയിൽ.
പരാതി നൽകി…
അവർ നക്ഷത്രങ്ങളെ താക്കീത് ചെയ്തു
സൂര്യനുണരുന്നത് നിഷിദ്ധമത്രെ…
അങ്ങിനെയാണ് നക്ഷത്രങ്ങൾ
ഒരുമിച്ച് കരയുന്നത് നിർത്തിയത്…
ഇപ്പോൾ ഒറ്റക്ക് തെങ്ങുകയേ പതിവുള്ളു…
അതു കേട്ടിട്ട് പോലും
സൂര്യന്റെ ഉറക്കത്തിന് ഭംഗം വരുമത്രെ..
നക്ഷത്രങ്ങളുടെ തേങ്ങലും കാതോർത്താണ്
സൂര്യൻ ദിവസവും അസ്തമിക്കുന്നത്
എന്നും ചിലർ പറയുന്നു….
സൂര്യന് നക്ഷത്രങ്ങളുമായി
ഒരു ആത്മബന്ധമുണ്ടത്രെ
നക്ഷത്രങ്ങളുടെ കണ്ണുനീരിൽ
സൂര്യന് അതിന്റെ ഭാവി കാണാമത്രെ…
ഒരു ദിവസം എന്നെന്നേക്കുമായി
അസ്തമിക്കുമെന്ന് സൂര്യനറിയാം
അതാണത്രേ ഇങ്ങനെ ഉറക്കമുണരുന്നത്….
സൂര്യനവസാനിച്ചാൽ
ആരും കവിതകൾ എഴുതില്ല
എന്ന പേടിയുമുണ്ട്….
സൂര്യന് കവിതകൾ ഇഷ്ടമാണ്…
ലോകത്തിലെ കവികൾക്ക്..
ഇതിനുള്ള സമയമുണ്ടോ എന്നറിയില്ല…
അതുകൊണ്ടാണ് ഞാൻ എഴുതുന്നത്…
കവിതയല്ലെങ്കിലും ഒരു ഗവിത….
ഉറക്കമുണരുന്ന സൂര്യനെ കുറിച്ചും
തേങ്ങി കരയുന്ന നക്ഷത്രങ്ങളെ കുറിച്ചും
നമ്മൾക്ക് അസ്തമിച്ചവരും
നാളെ അസ്തമിക്കുന്നവരും
വേണം….
ഇന്ന് അസ്തമിക്കില്ല എന്ന്
കരുതുന്നതിനും…
ഒരോർമ്മപ്പെടുത്തൽ നല്ലതല്ലേ
-പഹയൻ-
Categories: കവിത, Malayalam Poems
Leave a Reply