മെലിഞ്ഞൊരു വൃദ്ധനായിരുന്നു
കൈയ്യിൽ കറുത്തൊരു ബ്രീഫ്‌കേസുമുണ്ട്
കൈത്തണ്ടയിൽ വാച്ചില്ല
എകിലും സമയമായ പോലെ
കാറിനടുത്തേക്ക് നടന്നു
ഒരുവട്ടം പിന്നിലെ മോട്ടൽ ഒന്ന് നോക്കി
മുഖത്ത് വികാരങ്ങൾ ഒന്നുമില്ല
മെല്ലെ കാറിന്റെ വാതിൽ തുറന്നു
അയാൾ കാർ സ്റ്റാർട്ട് ചെയ്തില്ല
കണ്ണടച്ച് അവിടെ ഇരുന്നു
എന്തോ കാത്തിരിക്കുകയായിരുന്നു
അല്ലെങ്കിൽ ചിന്തിക്കുന്നു
അതുമല്ലെങ്കിൽ സമയമായിട്ടില്ല
അയാൾ ബ്രീഫ്‌കേസ് തുറന്നു
ഒരു പാക്കറ്റ് പുറത്തെടുത്തു
അത് പതുക്കെ തുറന്നു മടിയിൽ വച്ചു
പാക്കറ്റിൽ നിന്നുമൊരു കടലാസെടുത്തു
അതിലേക്ക് നോക്കിയിരുന്നു
വായിക്കുകയാവാം….
പോക്കറ്റിൽ നിന്നും ലൈറ്ററെടുത്തു
അയാൾ ആ കടലാസ് കത്തിച്ചു
വണ്ടി സ്റ്റാർട്ട് ചെയ്തു
അയാൾ പുറത്തേക്ക് കൈ നീട്ടി
കൈയ്യിൽ കത്തുന്ന കടലാസ് തുണ്ട്
കാറ് നീങ്ങിത്തുടങ്ങി
കടലാസ്സ് മുഴുവൻ കത്തിയില്ല
ബാക്കി പൊടിഞ്ഞ് നിലത്തു വീഴുന്നു
അയാൾ എങ്ങും നോക്കാതെ
കാറുമോടിച്ച് പോയി….
ഞാൻ പേപ്പറിന്റടുത്തേക്ക് നടന്നു
അതിലെന്തോ എഴുതിയിരിക്കുന്നു
ബാക്കിയുള്ള തീ അണച്ചു
ഞാനാ വരികൾ വായിച്ചു
“ക്ഷമിക്കണം…
ഞാൻ ഇന്നും നിന്നെ സ്നേഹിക്കുന്നു…”
ഒരു കത്തായിരിക്കണം
കത്ത് അയാളെഴുതിയതാണോ…?
ആരെങ്കിലും അയാൾക്ക് കൊടുത്തതാണോ…?
സ്നേഹം…. ക്ഷമ…
രണ്ടും ആർക്കും ആരോടും തോന്നാം
|ഏത് സമയത്തും…
-വിനോദ്-
Categories: കവിത, Malayalam Poems
Leave a Reply