വേദനകൾ ഒരു വിഷമമാണ്…
സമയം നോക്കാതെ കടന്നു വരും
വരവിന്റെ കാരണം മനസ്സിലായാൽ
സമാധാനമുണ്ടാവും….
പക്ഷെ അതും ഉണ്ടാവില്ല…
വേദനകൾക്കെല്ലാം ഒരു ചരിത്രമുണ്ടാവും
അതിന്റെ വർത്തമാനം അതിശക്തമാണ്..
വേദനകൾക്ക് ഭാവി അരുത്
ഇവിടെ…
എന്റെ വേദനയും നിന്റെ വേദനയുമുണ്ട്..
ഒപ്പം നമ്മുടെ വേദനയും…
എന്റെ വേദനയും നിന്റെ വേദനയും തുല്യമാണ്…
പക്ഷേ നമ്മുടെ വേദന….
അതാണ് ലോകത്തെ മാറ്റി മറിക്കുന്നത്
വേദനകളിൽ നിന്നും ചില രീതികൾ
പുറത്ത് വരും…
അതിനെ നേരിടാൻ…
സഹിക്കാൻ…
കുറയ്ക്കാൻ….
പങ്കു ചേരാൻ…
അതിനോടൊത്ത് ജീവിക്കാൻ…
വേദനകൾ ഓർമ്മകൾ പോലെയാണ്
പുതിയ സാധ്യതകൾ നൽകുന്നു
പുതിയ തീരുമാനങ്ങൾ എടുപ്പിക്കുന്നു
പലതും പഠിപ്പിക്കുന്നു….
വേദനകൾ മനുഷ്യരെ ഒരുമിപ്പിക്കുന്നു…
കാണാപ്പുറങ്ങൾ കാട്ടിത്തരുന്നു
അല്ല വേദനയല്ല ഇന്ന് വിഷയം…
വേദന മനസ്സിലാവാത്തതാണ്..
അന്യന്റേയും അവനവന്റെയും
-വിനോദ്-
Categories: കവിത, Malayalam Poems
Leave a Reply