ജനനം…
സന്തോഷത്തിന്റെ നിമിഷമാണ്
മരണം
വേദനാജനകമാണ്
ഒന്നും എഴുതാൻ തയ്യാറല്ലാത്ത ഒരാളുടെ
വാതിലിൽ അത് വന്ന് മുട്ടുമ്പോഴാണ്
ഒരു കവിത സംഭവിക്കുന്നത്….
കവിത എല്ലാവർക്കുമുള്ളതല്ല
അത് നിങ്ങളുടെ വയറ് നിറയ്ക്കില്ല
അത് കവിയെ പോലും പോറ്റില്ല….
പക്ഷെ അത് കവിയെ രക്ഷിക്കും
നിത്യനാശത്തിൽ നിന്ന്
രക്ഷിക്കുമോ..? അറിയില്ല…
രക്ഷിക്കുമായിരിക്കും….
ഇപ്പോൾ ആർക്കും കവിതകൾ വേണ്ട
അവർക്ക് സമയമില്ല
എന്നാൽ ഒറ്റക്കിരിക്കുമ്പോൾ
അവരവരുടെ ചിന്തകളിൽ ഒറ്റപ്പെട്ടു പോകുമ്പോൾ
ഒരു കവിതയുടെ മായാജാലം അറിയും..
ചിന്തകളുടെ വലിയൊരു കൂട്ടായ്മയിലേക്ക്
ആ കവിത നമ്മളെ കൊണ്ടു പോകും
കാര്യങ്ങൾ അത്ര മോശമല്ലെന്ന്
നമ്മളോട് പറയും..
അല്ലെങ്കിൽ ഇങ്ങനെ പറയും
“കാര്യങ്ങൾ വളരെ മോശമാണ്
പക്ഷെ നമ്മൾ അതിജീവിക്കും”
എല്ലാവരിലും ഒരു കവിതയുണ്ട്
അതാണ് അവർ ജീവിച്ചു തീർക്കുന്നത്..
സമാനതകളില്ലാത്ത രൂപത്തിൽ
പൂർണ്ണമായി, ഏറ്റവും മികച്ച രീതിയിൽ
മനുഷ്യർ കവിതകളാണ്…
സുന്ദരമായ കവിതകൾ
അർത്ഥവത്തായ കവിതകൾ
സ്നേഹം നിറഞ്ഞൊഴുകുന്ന കവിതകൾ
കവിതകൾ പലതും മനുഷ്യരാണ്….
-വിനോദ്-
Note: ഇത് കവിതയല്ല ട്ടോ… ഇത് വെറുമൊരു ഗവിത 🥰
Categories: കവിത, Malayalam Poems
Leave a Reply