ഇന്നലെ ഞാൻ എന്റെ ശവപ്പെട്ടി കാണാൻ പോയി
ശവപ്പെട്ടികൾ വിൽക്കുന്ന ആളെ കണ്ടു
വളരെ ശാന്തനായ നല്ലൊരു മനുഷ്യൻ
അയാൾക്ക് മൂന്ന് കുട്ടികളുണ്ട്
ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും
ഞാൻ അയാളോട് സംസാരിച്ചു
അയാൾ ഒന്നും മിണ്ടിയില്ല
മുഴുവൻ സമയവും എന്നെ നോക്കിയിരുന്നു
അളവെടുക്കുന്ന പോലെ.
അയാളുടെ കണ്ണുകളിൽ നിർവികാരമായിരുന്നു
പക്ഷെ അതിൽ ഒരു സ്നേഹവും ഞാൻ കണ്ടു
ഒരാൾ നമ്മുടെ ജീവിതത്തിന്റെ
ഭാഗമാവാൻ പോവുമ്പോൾ
അവരുടെ കണ്ണുകളിൽ കാണുന്ന സ്നേഹം
അയാൾ മെല്ലെ എന്റെ തോളിൽ കൈവച്ചു
എന്നിട്ട് പതുക്കെ പറഞ്ഞു
ഈ ശരീരം…
അതിവിടെ എത്തുമ്പോൾ
അതിന് ഒരു വിലയുമില്ലാതാവണം
അതായത്…
എന്നെങ്കിലും അതിവിടെ എത്തിയാൽ
അയാൾ ആദ്യമായി ഒന്ന് പുഞ്ചിരിച്ചു
എന്റെ തോളിൽ നിന്നും തലയിലേക്ക്
അയാളുടെ കൈയോടിച്ചു
എന്നിട്ട് ആശംസ നേരുന്ന പോലെ പറഞ്ഞു
പോകു പോയി വരൂ…
ഉപയോഗിക്കാവുന്ന എല്ലാ ഭാഗങ്ങളും
മറ്റുള്ളവർക്ക് നൽകിയതിന് ശേഷം
മരിച്ചവർ ജീവിക്കുന്നവർക്ക് ഉപയോഗമാവണം
ഞങ്ങൾ ശവപ്പെട്ടി വില്പനക്കാർക്ക്
നിങ്ങളുടെ ശരീരം ആവശ്യമില്ല,
അതിലെന്തുണ്ട് എന്നും പ്രസക്തമല്ല
ഇത് ഞങ്ങളുടെ തൊഴിൽ മാത്രമാണ്
പോകൂ ആർക്കെങ്കിലും ഉപകാരപ്പെടൂ,
പോകൂ !!!
-പഹയൻ-
Categories: കവിത
Leave a Reply