ഏകാന്തത കടിക്കില്ലത്രേ കൊല്ലുകയെ ഉള്ളു.
ഒരു ദിവസം 15 സിഗരറ്റ് വലിക്കുന്ന പോലെ
പുകവലിക്കാർ എണ്ണത്തിൽ 15 കൂടി ചേർക്കുക
പുകവലിക്കാത്തർ വലി നിർത്തിയിട്ടില്ല
രസകരമായൊരു സമയം തന്നെ ഗുയ്സ്
ആയിരക്കണക്കിന് ഓൺലൈൻ ബന്ധങ്ങൾ
ഉള്ളിൽ ഏകാന്തത മാത്രം കൂട്ട്
മലര് ! തുറന്നും പറയില്ല…
ആരോടും പറയില്ല
ഏകാന്തതതക്ക് ശിക്ഷയില്ല ഹേ
ഏകാന്തത തന്നെയാണ് ശിക്ഷ
ഏകാന്തതയുടെ പ്രത്യേകത എന്താണെന്നറിയോ?
നമ്മൾ മാത്രം ഏകരെന്ന തോന്നൽ
ആൾക്കൂട്ടത്തിനിടയിൽ ഒറ്റയ്ക്കങ്ങനെ
ചുറ്റും നോക്കിയാൽ കൂട്ടങ്ങൾ
ഉള്ളിൽ നോക്കിയാൽ ശൂന്യം
ഇവരെല്ലാം ആരാ?
ഇവരെന്തിനാ ഇവിടെ?
ഇവരെന്റെ ആരാ?
ഞാനെന്തിനിവിടെ…?
ആരോടെങ്കിലും പറയു…
ഇവിടെ അഹന്തയ്ക്ക് സ്ഥാനമില്ല
അശക്തരാവു….. അശക്തരാവു…
സഹായം ചോദിക്കു…. കരയു…
ഒറ്റയ്ക്കാണെന്ന് പറയു…
ഏകാന്തതതക്ക് ശിക്ഷയില്ല ഹേ
ഏകാന്തത തന്നെയാണ് ശിക്ഷ
-വിനോദ്-
Categories: കവിത, Uncategorized
Leave a Reply