എനിക്കേറ്റവും പ്രിയപ്പെട്ട സൂര്യോദയം
ആ കാട്ടിൽ തന്നെയാണ്
മരത്തിന്റെ ചില്ലകൾക്കിടയിലൂടെ വരുന്നത്
ഞാനും അവളും ഒന്നിച്ചിരിക്കുമ്പോൾ
ഇരുവരും നഗ്നരായി…
ഒരു പുതപ്പിൽ മൂടി പുതച്ചങ്ങനെ
കൈയ്യിൽ ഒരു കപ്പ് കാപ്പി
ആവി പറക്കുമ്പോൾ അവളുടെ മുഖം തെളിയും
മാറി മാറി ഞങ്ങൾ ഒരേ കപ്പിൽ നിന്നും….
കെട്ടിപ്പിടിച്ചിരുന്ന് കാപ്പി കുടിക്കും
അപ്പോൾ…. ഞങ്ങൾക്ക്… ചുംബിക്കാൻ
അതിയായൊരു മോഹം തോന്നും
അടുത്ത നിമിഷം ജീവനുണ്ടെന്നതിന്
ആർക്ക് എന്തുറപ്പ് ?
സൂര്യൻ മെല്ലെ ഉദിച്ചു വരും
ഞങ്ങൾ അവിടെ തന്നെ ഇരിക്കും
ഒരു കാപ്പിക്ക് ശേഷം മറ്റൊന്ന്
ഒരു ചുംബനത്തിനു ശേഷം മറ്റൊന്ന്
ഞങ്ങൾ വസ്ത്രങ്ങൾ ധരിക്കും
ലോകവും അലാറം കേട്ട് ഉണർന്നു വരും
രണ്ടു പേരും വീണ്ടും ചുംബിക്കും
അടുത്ത നിമിഷം രണ്ടപരിചിതരായി മാറും
ഒരിക്കലും ഒന്നിക്കാത്ത
രണ്ടു ജീവിതങ്ങളിലേക്ക് സന്തോഷത്തോടെ
ഞങ്ങൾ തിരിച്ച് പോകും…
എനിക്കേറ്റവും പ്രിയപ്പെട്ട സൂര്യോദയം
ആ കാട്ടിൽ തന്നെയാണ്
മരത്തിന്റെ ചില്ലകൾക്കിടയിലൂടെ വരുന്നത്
ഞാനും അവളും ഒന്നിച്ചിരിക്കുമ്പോൾ
-വിനോദ്-
Categories: കവിത
Leave a Reply