ഒരു പുതിയ ഇല കൊഴിയുന്നു
ഒരു മരത്തിൽ നിന്നുമല്ല,
ഒരു ജീവനിൽ നിന്നും
ഒരു കാടല്ല, ഒരു കുടുംബം
ഒരു ജീവൻ…..
കൊഴിഞ്ഞ ഇലകൾ
അടയാളങ്ങൾ ബാക്കി വയ്ക്കാറില്ല
അവർ മരങ്ങളെ തള്ളിപ്പറയാറില്ല.
പൊഴിഞ്ഞു പോകുന്ന ജീവനുകൾ
കുടുംബത്തെ തള്ളിപ്പറയാറില്ല
മറവിയിലേക്കുള്ള അവയുടെ ഊഴം കാത്തു
കിടക്കുകയാണ് പതിവ്
-വിനോദ്-
Categories: Uncategorized
Leave a Reply