ക്യാമറ നോക്കുന്നില്ലെങ്കിലും ശ്രദ്ധ മുഴുവൻ ക്യാമറയുടെ മുകളിലാണ്… മൂന്ന് സെക്കണ്ടിന്റെ ടൈമറും വച്ച് ഫോട്ടോ എടുക്കാനായി കാത്ത് നിൽക്കുന്ന ഒരു നാർസിസ്റ്റിക്ക് പഹയൻ… ഇന്നലെ ഒരാൾ എന്നോട് ചോദിച്ചു ഞാൻ നാർസിസിസ്റ്റ് ആണോ എന്ന്…
ആണല്ലോ… അല്ലെന്ന് പറയാൻ എങ്ങിനെ പറ്റും… ചോദിച്ച കക്ഷി ഒരു മോദി ഫാനും കൂടിയാണ്… അത് കൊണ്ട് കക്ഷിയോട് പറഞ്ഞു… അതെ നാർസിസിസ്റ്റ് തന്നെയാണ് പക്ഷെ നമ്മുടെ പ്രൈം നാർസിസിസ്റ്റിന്റെ അടുത്തെത്താൻ ഇനിയും ഒരുപാട് പോകാനുണ്ട് എന്ന്… ചിലർ സമ്മതിക്കും ചിലര് സമ്മതിക്കില്ല…
പക്ഷെ ഈ പടം കണ്ടപ്പോൾ ഒരു കാര്യം മനസ്സിൽ വന്നു… സാമൂഹ്യ മാധ്യമം ഇല്ലെങ്കിലും പടം ആരും കാണില്ല എന്ന് തോന്നിയാലും ഞാൻ ഈ വങ്കത്തം ചെയ്യുമോ… അറിയില്ല… ചെയ്യില്ലായിരിക്കാം..,
എത്ര ഒളിപ്പിച്ചു വയ്ക്കാൻ ശ്രമിച്ചാലും… എത്ര സമ്മതിച്ചില്ലെങ്കിലും നമ്മൾ important ആണെന്ന ചിന്തയാണ് ഇതൊക്കെ ചെയ്യിപ്പിക്കുന്നത്…. അല്പത്തരത്തിന്റെ മറ്റൊരു അവസ്ഥാന്തരം….
തമാശയതല്ല…. ഇവിടെ കമന്റുകളും ലൈക്കുകളും വരുമ്പോൾ അല്ലെങ്കിൽ അതൊക്കെ വരുമെന്ന തോന്നലുണ്ടാവുമ്പോൾ തന്നെ വരുന്ന ആ ഡോപ്പമിൻ റഷ്… അതാണ് സംഭവം…
ഇതെഴുതുന്നതും പോസ്റ്റുന്നതും ചെക്കനെ വിളിക്കാൻ അവന്റെ സ്കൂളിന്റെ പാർക്കിംഗ് ലോട്ടിൽ കാത്തിരിക്കുമ്പോഴാണ്…
ഇതൊന്നുമില്ലായിരുന്നെങ്കിൽ ആരെയെങ്കിലും ഫോൺ വിളിച്ചു സംസാരിച്ചേനെ… ഫോണും ഇല്ലായിരുന്നെങ്കിലോ..?
ചുറ്റും നടക്കുന്നത് നോക്കിയേനെ…. ചിലപ്പോൾ എന്തെങ്കിലും കണ്ട് പഠിച്ചേനെ… അത്ഭുതം തോന്നിയേനെ… പുറത്തിറങ്ങി നടന്നേനെ…. ആരെങ്കിലുമായി കുശലം പറഞ്ഞേനെ…. വെറുതെ ഇരുന്ന് എന്തെങ്കിലുമൊക്കെ ചിന്തിച്ചേനെ…
അതാണോ ഇതാണോ നല്ലത് എന്നൊന്നും അറിയില്ല…. ഇപ്പോൾ എനിക്ക് ഇതാണ് ഇഷ്ടം എന്ന് തോന്നുന്നു… അല്പം self indulgence കൂടുതലാവും പക്ഷെ ഇപ്പോൾ ഇത് ജീവിതത്തിന്റെ ഒരു ഭാഗമാണ്….
ഇടയ്ക്ക് എന്തിനിതൊക്കെ എന്ന് ചിന്തിക്കുന്നത് നല്ലതാണ്… ഇത്രയൊക്കെ ഉള്ളു നമ്മളെന്ന ഓർമ്മപ്പെടുത്തലിന് വേണ്ടിയെങ്കിലും
ന്നാപ്പിന്നങ്ങന്യാക്കാം
ഒരു നാർസിസിസ്റ്റ്
Categories: Articles and Opinions
Leave a Reply