നമ്മൾ പലപ്പോഴും ഒരു ടീമിന്റെ ഭാഗമാകും. individual contributers ഇല്ലെന്നല്ല… പക്ഷെ നേരിട്ടും അല്ലാതെയും നമ്മൾ ടീമുകളുടെ കൂടെയോ അതിന്റെ ഭാഗമായോ പ്രവർത്തിക്കേണ്ടതായി വരും. അത് സമൂഹത്തിലും ജോലിയിലും കുടുംബത്തിലും ഒക്കെ അങ്ങനെ തന്നെയാണ്.
എല്ലാം അറിയുന്നവരാണ് എന്ന ഭാവമുള്ളവർക്കും പലയിടത്തും മറ്റുള്ളവരുടെ സഹായം വേണം. നല്ല വിവരമുള്ളവരെല്ലാം നല്ല ടീം അംഗങ്ങൾ ആവണമെന്നില്ല. ഏതൊരു അറിവും കഴിവും സ്വന്തമാക്കുന്ന പോലെ തന്നെ നമ്മൾ ആർജ്ജിക്കേണ്ട ഒന്നാണ് നന്നായി ഒരു ടീമുമായി എങ്ങനെ പ്രവർത്തിക്കാം എന്ന്. അത് കൊണ്ടാണല്ലോകുട്ടികളെ ടീമുകളുടെ ഭാഗമാവുന്ന കായിക രംഗങ്ങളിലും കല രംഗങ്ങളിൽ ചേർക്കുന്നത്…
ജീവിതം നമ്മുടേതാണെങ്കിലും അതിൽ എപ്പോഴും നമ്മൾ ഒരു സോൾ പെർഫോർമർ അല്ല… ആയിരിക്കില്ല. എങ്ങനെ ഒരു നല്ല ടീമംഗം ആവുന്നു എന്നതാണ് ഈ ആഴ്ച്ചത്തെ Agile Malayali പോഡ്കാസ്റ്റ്.
Categories: Malayalam Podcasts, Uncategorized
Leave a Reply