മാറ്റം എനിക്ക് ഏറെ താല്പര്യമുള്ള വിഷയമാണ്. പക്ഷെ അത് മാറുക എളുപ്പമായത് കൊണ്ടല്ല മാറ്റങ്ങളിൽ നിന്നും ഒളിച്ചോടാൻ കഴിയില്ല എന്നത് കൊണ്ടാണ്. എല്ലാ മാറ്റങ്ങളും നല്ലതാണ് എന്ന അഭിപ്രായവും എനിക്കില്ല. പക്ഷെ എന്റെ ഇഷ്ടാനിഷ്ടങ്ങൾ നോക്കിയിട്ടല്ല എന്റെ ചുറ്റും മാറ്റങ്ങൾ ഉണ്ടാവുന്നത്.
ഞങ്ങൾ ജോലി സ്ഥലത്തും മറ്റു വേദികളിലുമൊക്കെ ഉപയോഗിക്കുന്ന ഒരു പ്രയോഗമുണ്ട് “Embrace Change”… മാറ്റത്തെ പുൽകണം എന്ന്… പക്ഷെ എങ്ങനെ എന്നതാണ് രസം. പ്രത്യേകിച്ച് ചില മാറ്റങ്ങളെ ചെറുക്കുക എന്നത് തന്നെ നമ്മുടെ സ്വഭാവമാവുമ്പോൾ.
ഈ രസകരമായ വിഷയത്തിൽ കൂടിയാണ് ഈ ആഴ്ച്ചത്തെ പോഡ്കാസ്റ്റ്.
Categories: പോഡ്.കാസ്റ്റ്, Malayalam Podcasts
Leave a Reply