ഞണ്ട് ഇഷ്ടമാണ് പക്ഷെ ഇത് വരെ വയ്ക്കാൻ ശ്രമിച്ചിട്ടില്ല…. കഴിഞ്ഞ ദിവസം നല്ല ലാഭത്തിന് ഞണ്ട് കിട്ടി.. പോയി ഏട്ടണ്ണം വാങ്ങി… നല്ല മുട്ടൻ ഞണ്ട്… ഓരോന്നെടുത്ത് ണ്ടാക്കി നോക്കാലോ…
അങ്ങനെ ഇന്നലെ ഒന്നെടുത്ത് കേരള സ്റ്റൈലിൽ തന്നെ ഉണ്ടാക്കി തുടങ്ങി… സ്വാദ് നോക്കിയപ്പോൾ അത്ര നല്ലതാണെന്ന് തോന്നിയില്ല…. കഴിക്കും ചെയ്തില്ല… പാത്രത്തിലാക്കി ഫ്രിഡ്ജിൽ വച്ചു..
ഇന്ന് ഓഫിസിൽ നിന്നും വന്ന് ലേശം കഴിച്ച് നോക്കി… സംഭവം കൊള്ളാം…. സമാധാനമായി…. നന്നായി മസാലയൊക്കെ അങ്ങ് പിടിച്ച് ആശാൻ ഒരു ഗംഭീര ഫോമിലെത്തിയിരുന്നു….
വീണ്ടും എടുത്തു… വീണ്ടും കഴിച്ചു… ഞണ്ടിന്റെ കാലും എന്റെ കൈയിലെ വിരലുകളു. .. ഒരുഗ്രൻ ഫൈറ്റ്.. എന്റെ പല്ലുകളും കൂടി ചേർന്നപ്പോൾ ഒന്നും കൂടി ഉഷാറായി…
മസാല നക്കിയെടുത്ത് കാല് കടിച്ചു പറച്ചു രസിച്ചു… മൈ ഡിയർ ഞണ്ട് ജി.. ഐ ലവ് യു… ആ… ഹാ..
ഇതെഴുതിയപ്പോൾ വീണ്ടും ലേശം തിന്നണം എന്ന് തോന്നുന്നു
ആദ്യമായി ഞണ്ടുണ്ടാക്കിയതിന്റെ പടം പോസ്റ്റു ചെയ്തില്ലെങ്കിൽ മോശമല്ലേ…
ന്നാപ്പിന്നങ്ങന്യാക്കാം…
-പഹയൻ-
Leave a Reply