അവിശ്വാസിയായ… ഒരു നിരീശ്വരവാദിയായ ഞാൻ ഇന്നലെ ഒരു വീട്ടിൽ ഒരു പരിപാടിക്ക് പോയി… പരിപാടി തുടങ്ങുന്നതിനു മുൻപ് പ്രാർത്ഥനയുണ്ടായിരുന്നു…
ഞാനും എല്ലാവരുടെയും കൂടെ അവരെ പോലെ എഴുന്നേറ്റ് കൈ മുന്നിൽ ചേർത്തു വച്ചു തല കുമ്പിട്ട് പ്രാർത്ഥന തീരും വരെ ബഹുമാനത്തോടെ നിന്നു….
ഇതിന് മുൻപും പതിവുണ്ട്… വിശ്വാസമല്ല അവിടെ കൂടെ ഉള്ളവരോടുള്ള ഒരു ബഹുമാനവും സ്നേഹവും ആണത്…
വിശ്വസികളെ സ്നേഹിക്കുമ്പോൾ ചേർത്ത് നിർത്തുമ്പോൾ അല്ലെങ്കിൽ ഒരു പ്രാർത്ഥനയിൽ അവരുടെ കൂടെ പങ്കു ചേരുമ്പോൾ ഒന്നും ഇല്ലാതാവുന്നതല്ലല്ലോ എന്റെ നിരീശ്വരവാദം….
മനുഷ്യനാവുമ്പോൾ നമ്മൾ അങ്ങനെയൊക്കെയാണ്… അങ്ങനെയൊക്കെയാവണം… വേണ്ടേ..?
ഞാൻ നിരീശ്വരവാദി ആയത് മാത്രമാണ് എന്റെ പ്രശ്നം എന്ന് പറഞ്ഞ എന്റെ ഒരു വിശ്വാസി സുഹൃത്തിനെ ഞാൻ ഈ വേളയിൽ ഓർക്കുന്നു…
വിശ്വാസികൾ മൊത്തം മണ്ടന്മാരാണ് എന്ന് വാദിക്കുന്ന നിരീശ്വരവാദി യുക്തിവാദി കൂട്ടങ്ങളെയും സ്മരിക്കുന്നു…
സ്നേഹം കൊണ്ട് സുഹൃത്തുക്കളുടെ പ്രാർത്ഥനയിൽ കൂട്ട് ചേരുമ്പോഴും ഒരു പ്രാർത്ഥനക്കും നമ്മളെ ഒരു മൈരും ചെയ്യാൻ കഴിയില്ല എന്ന് മനസ്സിലാവുന്നിടത്താണ് എന്റെ നിരീശ്വരവാദവും യുക്തിവാദവും..
ന്നാപ്പിണങ്ങന്യാക്കാം
-പഹയൻ-
Categories: Articles and Opinions
Leave a Reply