ഇന്നലെയും ഇന്നുമായി തീയറ്ററിൽ പോയി പുതിയതായി ഇറങ്ങിയ രണ്ടു സിനിമകൾ കണ്ടു…
രണ്ടും ഗംഭീരം… ഒന്ന് നല്ല ആക്ഷൻ ത്രില്ലർ മറ്റത് നല്ലൊരു ഫീൽ ഗുഡ് സിനിമ…
ജെറാൾഡ് ബട്ട്ളറൂം മൈക്ക് കോൾട്ടറൂം അഭിനയിക്കുന്ന Plane…. ഫിലിപ്പിൻസിനടുത്തുള്ള ഒരു ദ്വീപിൽ ക്രാഷ് ലാൻഡ് ചെയ്തു കുടുങ്ങി പോകുന്ന 14 യാത്രക്കാരടങ്ങുന്ന പ്ലെയിനിന്റെ ക്യാപ്റ്റനായിട്ട് ജെറാൾഡ് തകർക്കുന്നുണ്ട്….
അതെ പ്ലെയിനിൽ ട്രാൻസ്‌പോർട്ട് ചെയ്യുന്ന കുറ്റവാളിയായി മൈക്കും…. പിന്നെ വില്ലന്മാർ വരുന്നു തോക്ക് ഡിഷും ഡിഷും ബിഷും.. Predictable Yet Thrilling….
A Man called Ove എന്ന പുസ്തകത്തിനെ ആസ്പതമാക്കി ടോം ഹാങ്ക്‌സ് അഭിനയിക്കുന്ന സിനിമയാണ് A Man called Otto….. ഭാര്യ മരിച്ചതിന് ശേഷം ജീവിക്കാനുള്ള എല്ലാ ആഗ്രഹവും നഷ്ടപ്പെട്ട ഒരു Grumpy Old Man…. അതാണ് Otto…. ടോം ഹാങ്ക്‌സിന്റെ അഭിനയം എപ്പോഴും ഒരത്ഭുതവും ഒപ്പം സുഖകരമായൊരു അനുഭവവുമാണ്…
എങ്ങിനെ അയൽവാസികളും മറ്റു പലരും ഒട്ടോയെ ജീവിക്കാനും വീണ്ടും ചിരിക്കാനും ഒക്കെ പ്രേരിപ്പിക്കുന്നു എന്നതാണ് സിനിമയുടെ കഥ…. ഒട്ടോ പലരിലൂടെയും ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുന്നു എന്നും പറയാം….
ന്നാപ്പിന്നങ്ങന്യാക്കാം!
-പഹയൻ-
Categories: Uncategorized
Leave a Reply