താലിബാനികൾ യൂണിവേഴ്സിറ്റികളിൽ പെൺകുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു.
ഡോക്ടർ ടീച്ചർ സയന്റിസ്റ്റ് നഴ്സ് എഞ്ചിനീയർ അങ്ങനെ പലതുമാവാൻ സ്വപ്നം കണ്ടിരുന്ന പെൺകുട്ടികൾക്കാണ് വിലക്ക്.. ചിന്തിക്കാനും സ്വപ്നം കാണാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാവുമെന്ന് കരുതിയിരുന്ന എത്രയോ പെൺകുട്ടികൾ….
ഏതെങ്കിലും സമൂഹം സ്ത്രീകളെ മാറ്റി നിർത്തുകയും അടിച്ചമർത്തുകയും ചെയ്യുന്നുണ്ടെങ്കിൽ അത് ആ സമൂഹങ്ങളിലെ ആണുങ്ങളുടെ അരക്ഷിതത്വം തന്നെയാണ്…
സ്ത്രീകൾക്ക് മേലെ നടത്തുന്ന വിലക്കുകൾ മതത്തിന്റെയോ സംസ്കാരത്തിന്റെയോ ഇനി സുരക്ഷയുടെ പേരിലാണെങ്കിലും അത് അതാത് സമൂഹങ്ങളിലെ ആണുങ്ങളുടെ ഭയമാണ്…. സ്ത്രീകൾ നമ്മുടെ കീഴിൽ കഴിയേണ്ടവരാണ് എന്ന ചിന്തയും…
സ്ത്രീകൾ എന്ത് വസ്ത്രം ധരിക്കണം.. എങ്ങനെ ധരിക്കണം… ആരെ വിവാഹം കഴിക്കണം… കുട്ടികൾ വേണോ… എത്രെ കുട്ടികൾ വേണം… എത്ര വരെ പഠിക്കണം.. എന്ത് പഠിക്കണം.. എവിടെ പോണം… രാത്രി എത്ര മണി വരെ പുറത്തിറങ്ങാം… എന്ത് ജോലി ചെയ്യണം… എപ്പോൾ ജോലി ഒഴിവാക്കണം… അങ്ങനെ അങ്ങനെ പോകുന്നു ആണുങ്ങളുടെ അരക്ഷിത മനസ്സ്…
ഈ അരക്ഷിതത്വം ഒളിപ്പിച്ചു വയ്ക്കാൻ മീശ പിരിച്ചും അലറിയും മസിലു പെരുപ്പിച്ചും നടക്കുന്നവരിലും കാണാം ഈ താലിബാനികളുടെ മുള്ളി തെറിച്ച പാടുകൾ 😕
മീശയും ശബ്ദവും മസിലും മോശമാണ് എന്നല്ല… പക്ഷെ അതാണ് ആണ് അത് മാത്രമാണ് ആണ് എന്ന് കരുതുന്നവരുടെ കാര്യമാണ് പറഞ്ഞത്…. അവരെ ഗ്ലോറിഫൈ ചെയ്യുന്ന കലാ സാംസ്കാരിക അധികാര സംവിധാനങ്ങളും
ഒന്ന് പൊട്ടി കരയാൻ തോന്നുമ്പോൾ പോലും അതും ശരിയല്ല എന്ന് കരുതി ആണായി ബുദ്ധിമുട്ടി ജീവിക്കുന്നവരും ഉണ്ട് ധാരാളം സമൂഹത്തിൽ…
എവിടെയും ആദ്യം ബുദ്ധിമുട്ട് അനുഭവിച്ചു തുടങ്ങുന്നത് സ്ത്രീകളും പെൺകുട്ടികളുമാണ്… അവരുടെ കൂടെ കരയാനും vulnerable ആവാനും കഴിയാതെ പോകുന്ന ആണുങ്ങളും ആൺകുട്ടികളും ഉണ്ടാവും…
ഇത് ചർച്ച ചെയ്യേണ്ട വിഷയമാണ്… നമ്മുടെ സമൂഹത്തിലും ഇതിന്റെയൊക്കെ പ്രതിഫലനം ജാതി മത രാഷ്ട്രീയ ഭേതമന്യേ കാണാൻ കഴിയും…..
-പഹയൻ-
Categories: Articles and Opinions
Leave a Reply