ചില പേരുകളിൽ പലതും അടങ്ങിയിരുപ്പുണ്ട്…….
അനാവശ്യമായ അർത്ഥങ്ങൾ കുത്തി നിറച്ചിട്ടുണ്ട്…….
ഇന്നലെകളുടെ തുണ്ടുകളും ചില പരിചിത മുഖങ്ങളും
പറ്റി പിടിച്ച് കിടപ്പുണ്ട്….
എപ്പോൾ വിളിക്കുമ്പോഴും ഒരു കഥ പറയാൻ
തയ്യാറായിക്കൊണ്ട്, ചില പേരുകളിൽ
അങ്ങിനെ പലതും അടങ്ങിയിരുപ്പുണ്ട്…….
അത് ചുമക്കുവാൻ വിധിക്കപ്പെട്ടവന്റെ
മുഖത്തും അതിന്റെ നേരിയ ചില
അടയാളങ്ങൾ കാണാം
ശ്രദ്ധിച്ചു നോക്കണം….
-മർത്ത്യൻ-
‹ അംനീഷാ
Categories: കവിത
പേരി൯റെ പിന്നാലെയാണല്ലോ…
LikeLike