ഒരൊഴുക്കില്ലാത്ത ഗവിതയിൽ
പണ്ട് മുക്കിക്കൊന്നൊരു വാക്കാണ്…..
ഇന്നലെ ഉറക്കത്തിൽ വന്ന് പേടിപ്പിച്ചത്
കഷ്ടം തോന്നി… അതിന്റെ കരച്ചില് കേട്ടപ്പം
‘ഇനി എഴുതില്ല’ എന്ന് വാക്ക് കൊടുത്തപ്പോള്‍
നിര്‍ത്തരുതെന്ന് പറഞ്ഞു വീണ്ടും കരഞ്ഞു.
ഒരു പേനയിൽ നിന്നും പുറത്ത് കടക്കാൻ പെട്ട
പെടാപ്പാടിനെ കുറിച്ചും വേവലാതിപ്പെട്ടു…
എഴുത്ത് നിർത്തില്ല
എന്ന് പറഞ്ഞു സമാധാനിപ്പിച്ചു
എന്നാല്‍ നിന്നെ കുറച്ച് മഷിയിൽ
ഒന്നും കൂടി മുക്കിക്കൊന്നാലോ
എന്ന് ചോദിച്ചപ്പോൾ
വേണ്ട… വേണ്ട..
ചോര കൊണ്ട് ‘_ രണം’
എന്നെഴുതിയാൽ മതി എന്ന് പറഞ്ഞു.
സെൽഫോൺ അടിച്ചതു കൊണ്ട്
ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലായില്ല.
എന്നാലും വാക്കു പാലിക്കാനായി ഇതാ ചിലതൊക്കെ..
‘മരണം’
‘ഭരണം’
‘ശരണം’
‘കരണം’
‘തരണം’
അല്ല ഇനി എനിക്ക്
വെറുതെ തോന്നിയതാണോ?
വെറും ‘രണം’
എന്നാണോ ആ വാക്കുദ്ദേശിച്ചത്
‘ചോര’ എന്നും വെറുതെ എനിക്ക് തോന്നിയതാകാം..
രണം…. battle…. അതാവണം…
അത്രെ ഉണ്ടാവുള്ളു
പക്ഷെ…
is the battle inside or outside…?
-പഹയൻ-
Categories: കവിത
Nicely written. Good read
LikeLike