ബ്ലോഗുകളും വ്ലോഗുകളും ചില ചിന്തകളും

ബ്ലോഗുകള്‍ ചെയ്തിരുന്ന കാലത്ത് അതൊരു ഡയറി പോലെയാണ് കണ്ടിരുന്നത്… ഒരു ജേർണൽ. വ്യൂസ് കമന്റസ് എന്നതൊന്നുമായിരുന്നില്ല വിഷയം… ഒരു പുതിയ കൂട്ടുകെട്ട്… എഴുതാനുള്ള ശ്രമം അങ്ങനെ… നല്ല ആത്മാർത്ഥമായ ക്രിട്ടിസിസം… അതൊക്കെ സാമൂഹ്യ മാധ്യമങ്ങളൊക്കെ പ്രചാരത്തില്‍ വരുന്നതിന് മുന്‍പ്.. പിന്നെ സ്ഥിതി മാറി…

സാമൂഹ്യ മാധ്യമങ്ങളും വ്ലോഗിങ്ങും ഒക്കെ വന്നപ്പോള്‍ വ്യൂസ്, ഫോളോവേസ് എന്നീ സംഭവങ്ങളില്‍ അകപ്പെട്ട് നമ്മുടെ content creation ഒരു ജര്‍ണല്‍ റെക്കോര്‍ഡ് മൂഡില്‍ നിന്നും മാറി… കൂടുതലും പ്രതികരണപരമായി… it became too reactionary…

കഴിഞ്ഞ ഒന്ന് രണ്ടു മാസമായി അതിനൊരു മാറ്റം വരുത്തി നോക്കി കൊണ്ടിരിക്കുകയാണ്… ഫേസ്ബുക്കിലല്ല യൂട്യൂബിലും ഇൻസ്റ്റയിലും… ഫേസ്ബുക്കിന്റെ അടിസ്ഥാനം പ്രതികരണമാണ് എന്നത് കൊണ്ട് അവിടെ ഈ പരീക്ഷണം നടക്കില്ല… നടത്താനും ഉദ്ദേശമില്ല…

പിന്നെ ബ്ലോഗിങ്ങും വ്ലോഗിങ്ങും ഒരു സാമൂഹ്യ മാധ്യമ പ്രതികരണ ഫാക്ടറിയിൽ നിന്നും മാറി ജേർണൽ ഫോമിൽ a collection of ideas and views എന്ന രീതിയിൽ ക്യൂറേറ്റ് ചെയ്യാനും കഴിയും…

ഇപ്പോൾ സിനിമ… ചിന്തകള്‍… വ്യക്തിപരവും ഔദ്യോഗികവുമായ ചിന്തകള്‍… പുസ്തകങ്ങള്‍… എല്ലാം, അതും പല ഭാഷകളില്‍ ചെയുന്നുണ്ട്…

എല്ലാ ആഴ്ച്ചയും ഒരു മൂന്ന് ചിന്തകളിലൂടെ ഒരു യാത്ര എന്നിട്ട് അതിനെ കുറിച്ച് ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും ഓരോ വീക്കിലി വ്ലോഗ്… ഓരോ ഭാഷയിലും ഓരോ വേറിട്ട ചിന്തകൾ… ഇതാണ് ഈയാഴ്ച്ചത്തെ ചിന്തകൾ

ഉദ്ദേശം വളരെ ലളിതമാണ്…. Record my existence and thoughts.. leave them behind me….

പിന്നെ പോഡ്കാസ്റ്റുകളും ഉണ്ട്…. ഏതായാലും എല്ലാ ആഴ്ച്ചയിലും ഒരു ബ്ലോഗും വേണമെന്ന് തോന്നി…. A Review of the weekly content creation… അതിന്റെ ഗുണം എഴുത്തും നടക്കും എന്നതാണ്…. എന്നാൽ ഇതാ ഈ ആഴ്ച്ചത്തെ വിശേഷങ്ങൾ

Pahayan Media Malayalam ചാനലിൽ ചോദ്യം ഇതാണ്… എന്താണ് ഒരു നല്ല ദിവസം…? അതാണ് നമ്മൾക്കൊക്കെ വേണ്ടത്…. പക്ഷെ എന്താണ് ideal… കേൾക്കു…

Penpositive ഇംഗ്ലീഷ് ചാനലിൽ ചോദ്യം ജോലിയെ കുറിച്ചാണ്…. ഈ ജോലി എടുക്കണൊ…? Should I take this Job ? ഉത്തരം നമ്മുടെ സിറ്റുവേഷൻ അനുസരിച്ചിരിക്കും… ജോലിയുണ്ടോ ഇല്ലയോ….. പക്ഷെ അത് മാത്രമല്ല എന്നാണ് എന്റെ ചിന്ത….

ഹിന്ദിയിലെ നമ്മുടെ Pahayan Ji Hindi Bolta ചാനലിൽ വിഷയം സമയമാണ്… അഥവാ വക്ത്… Waqt….

വായനാലോകത്ത് രാമചന്ദ്ര ഗുഹയുടെ ഗാന്ധിക്ക് ശേഷമുള്ള ഇന്ത്യയെ കുറിച്ചാണ്…. വായിച്ചിരിക്കേണ്ട പുസ്തകം….

ഈയാഴ്ച്ചയാണ് സിനിമയെ കുറിച്ച് മാത്രമായി ഒരു ചാനൽ തുടങ്ങിയത്… മലയാളവും ഹിന്ദിയും തമിഴും ഇംഗ്ലീഷുമായി തീയറ്ററിലും ടീവിയിലുമൊക്കെ ധാരാളം സിനിമ കാണുന്നുണ്ട്… അതിനെ കുറിച്ചെല്ലാം ഓരോ വീഡിയോ… ചിലത് ബ്ലോഗും ചെയ്തു…. ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ….

ഇത് കൂടാതെ മ്മടെ ഇൻസ്റ്റാഗ്രാമിൽ ഷോർട്ടുകൾ പല വിഷയങ്ങളിൽ അങ്ങനെ തുടരുന്നു….



Categories: Articles and Opinions

Tags: , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: