വീണ്ടുമാ നിഴലിന്റെ ബലത്തിൽ..
സന്ധ്യകള്‍ക്ക് കീഴടങ്ങാതെ…
വിളക്കുമായി….
ആടിയാടി….
അങ്ങനെ….
അല്ല…
അതിലുമുണ്ടൊരു രസം…
ബസ്സിലാണെങ്കിൽ, കമ്പിയും പിടിച്ച് നിൽക്കണം.
അല്ലെങ്കിൽ ജനലിൽ ചാരി,
അടുത്തുള്ളയാളുടെ ചുമലിൽ ചാരി…
മുൻപിലേക്കാഞ്ഞ്….
അങ്ങിനെ…
കാൽനടയാണ് ഭേദം.
ഒന്നുമില്ലെങ്കിലും ആരുടേയും ആശ്രയം വേണ്ടല്ലോ
നമ്മൾ നീങ്ങുന്നു..
ഒരുത്തനും ഒന്നും എണ്ണി കൊടുക്കണ്ട…
അങ്ങനെയും…..
ഇതിലുമുണ്ട് അറിയാത്തൊരു ജീവിതം…
ദ്രാവകങ്ങളിൽ മുക്കി
ഇലയിൽ വിരിച്ച്
രണ്ടറ്റത്തും പൂക്കളും വച്ച്
തലക്കരികിൽ ഒരു വിളക്കും കത്തിച്ച്……
കിടക്കുവോളം…
അങ്ങനെ….
സത്യവും അസത്യവും,
തീർത്തും അസഹ്യമായ
വിലാപങ്ങളുടെയും നല്ലവാക്കുകളുടെയും
ഇടയിലൂടെ അങ്ങിനെ
ഞെങ്ങിഞ്ഞിരങ്ങി
കടന്നു പോകുമ്പോൾ….
തിരിഞ്ഞൊന്നു നോക്കിയാൽ
പകുതി വായിച്ചു വച്ചൊരു
പുസ്തകത്തിലെ പൂര്‍ണ്ണമാവാത്ത കഥാപാത്രം…
അതാ…
കണ്ണുനീരുമായി ഇങ്ങോട്ട് നോക്കി…
അങ്ങിനെയും ചിലത്…
മുഴുമിപ്പിക്കാത്ത എത്രയോ കഥകള്‍
ആര്‍ക്കോ വേണ്ടി,
ബാക്കി വച്ച് പോകുന്ന മനുഷ്യജന്മങ്ങൾ.
അതിന്റെ കൂടെ ചേരാൻ,
ഊഴവും കാത്ത്,
ഇന്നല്ലെങ്കിൽ നാളെ,
നമ്മളും….
-പഹയൻ-
Categories: Malayalam Poems
Leave a Reply