ജീവിതത്തെ കുറിച്ച് ഭയമില്ല എന്ന് പറഞ്ഞിരുന്നു….
നമുക്ക് ഒരിക്കല്‍ ഒരു ദൂരയാത്ര പോകണം
എന്നും പറഞ്ഞിരുന്നു..
നിനക്ക് ഞാന്‍ ആര്‍ക്കും പറഞ്ഞു
കൊടുക്കാത്ത ഒരു കഥ പറഞ്ഞു തരും
എന്നും ഇടയ്ക്കിടെ പറയും…
ഒരു വൈകുന്നേരം വിളിക്കാതെ കയറി വന്നു.
കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു
‘അങ്ങനെയും ഒരു കാലം അല്ലെ..?’
ഞാനെന്തെങ്കിലും പറയുന്നതിന് മുന്‍പ്
‘ഇനി ഞാന്‍ ഇറങ്ങുന്നു’
എന്നും പറഞ്ഞ് ഇറങ്ങി പോയി…
ഒറ്റപ്പെടലുകള്‍ ഞാന്‍ നില്‍ക്കുന്ന ഇപ്പുറമോ
ആ നടന്നകലുന്നതിന്റെ അപ്പുറമോ എന്ന് മനസ്സിലാവാതെ
ഞാനും ആ മിന്നി മറയുന്ന രൂപത്തെ നോക്കി നിന്നു..
-പഹയൻ-
Categories: നുറുങ്ങുകള്‍
Leave a Reply