അലമാറയിലെ മാറാലയരിച്ച ആ പുസ്തകത്തില്‍…
മറച്ച് നോക്കുമ്പോഴെല്ലാം
പണ്ട് തിരഞ്ഞിരുന്നൊരു വരി….
വായിക്കാത്ത വരി ഒരിക്കലും തിരഞ്ഞാല്‍ കിട്ടില്ല എന്ന്
മണ്ടന്‍ മനസ്സിനെ പലകുറി ഓര്‍മ്മപ്പെടുത്തി..
കാര്യമുണ്ടായില്ല…
വര്‍ഷങ്ങള്‍ മുന്‍പ് ഒരു ദിവസംഅലമാറയിലിട്ട് പൂട്ടിയതാണ്..
ഇന്ന് വീണ്ടുമെടുത്തൊന്ന് നോക്കി..
പൊടിഞ്ഞു പോകാതെ മറച്ചു നോക്കി..
ആദ്യം കണ്ട വരി.. അല്ലെങ്കില്‍ വരികള്‍ വായിച്ചു..
‘ഇതിലൊന്നും വലിയ കാര്യമില്ല… ജീവിതം ഒന്നെ ഉള്ളു… നേടാന്‍ വിജയങ്ങളൊന്നുമില്ല… എത്താനൊരിടവുമില്ല… വെറുക്കാന്‍ മറ്റൊരാളില്ല.. സ്നേഹിക്കാന്‍ കോടാനുകോടി ജീവനുകള്‍…
ജീവനുള്ളവര്‍ വിജയികളും മരണമടഞ്ഞവര്‍ തോറ്റവരുമാണ്… എത്ര വിജയിച്ചാലും ഒരിക്കല്‍ തോല്‍ക്കും..’
ഇതാണ് വായിക്കാതെ വിട്ട് പോയതെന്ന് സ്വയം അങ്ങ് തീരുമാനിച്ച് പുസ്തകം മടക്കി വച്ചു..
വിജയിച്ചവന് ജീവിച്ചല്ലെ പറ്റു…
തോറ്റു മരിക്കാന്‍ പറ്റുമൊ…?
മരിച്ച് തോല്‍ക്കാനും പറ്റില്ല….
ജീവിതമാണ് വിജയം…
അത് മാത്രം…
-പഹയന്-
Categories: നുറുങ്ങുകള്‍
Leave a Reply