ഇന്നലെ രാത്രി വിക്കി മരിച്ചു… ഞങ്ങളുടെ രണ്ടു വീടപ്പുറത്ത്… വിക്കിയുടെ പാർട്ണർ ഫ്രെഡ് മരിച്ചിട്ട് മൂന്ന് വർഷമായി…
ഞങ്ങൾ വിക്കിയുടെ വീട്ടിൽ പോയി…. ഫ്രഡിന്റെ ആദ്യത്തെ പാർട്ണറിലുണ്ടായ മകളാണ് വിക്കിയുടെ കൂടെയുണ്ടായിരുന്നത്… അവരാണ് അവസാന ദിവസങ്ങളിൽ ലീവെടുത്ത് വന്ന് വിക്കിയുടെ കൂടെ നിന്നത്…. വിക്കിയുടെ മകനും കൂടെ ഉണ്ടായിരുന്നു…
ഫ്രഡിനും വിക്കിക്കും തമ്മിൽ കുട്ടികളില്ലായിരുന്നു… അവർ വർഷങ്ങളായി ഒരുമിച്ചാണ്… ചെറുപ്പത്തിൽ രണ്ടു പേരും ബൈക്കർ കൂട്ടുകാരായി കണ്ടു മുട്ടി ഒരുമിച്ച് കൂടിയതാണ്….
മുൻപ് ഞങ്ങളുടെ അയൽവീട്ടുകാരൊക്കെ കൂടി ബാർബക്യു പതിവുണ്ടായിരുന്നു… വിക്കി ഞങ്ങളെ വിക്കിയുടെ ബൈക്കർ കാലത്തെ കഥകൾ പറയും… she was full of life….
ഇന്ന് ഫ്രെഡിന്റെ മകളെ കണ്ടപ്പോൾ അവരും കുറെ സംസാരിച്ചു… അവരെ ആദ്യമായാണ് ഞങ്ങള്‍ കാണുന്നത്… ഞങ്ങളിവിടെ വരുന്ന കാലത്ത് അവര് ഇവിടെയില്ലായിരുന്നു.. ജോലിയും കുടുംബവുമായി മിസോറിയിലേക്ക് മാറിയിരുന്നു… ജീവിതത്തെ കുറിച്ചും ഫ്രെഡ് വിക്കി കുട്ടിനെ കുറിച്ചും അവരിവിടെ വളരുന്ന കാലത്തെ കുറിച്ചും വിക്കിയുടെ ജീവിതത്തെ കുറിച്ചും ഒക്കെ… അവർ നട്ട മരത്തിനെ കുറിച്ചും വിക്കിയുടെ കൂടെ പലയിടത്ത് പോയതിനെ കുറിച്ചും ബൈക്കോടിക്കാന്‍ പഠിപ്പിച്ചതിനെ കുറിച്ചും… അങ്ങിനെ പലതും…
പുറത്ത് നടക്കാനിറങ്ങുമ്പോൾ അധിക ദിവസവും വിക്കിയെ കാണാറുണ്ട്…. കൈ കാട്ടി ഹാലോ പറയും… ഇടക്ക് സംസാരിക്കും…. അടഞ്ഞ് കിടക്കുന്ന വീടിന്റെ വാതിലിനപ്പുറത്തും വിക്കിയുണ്ടായിരുന്നു എന്നും…. ഇനിയുണ്ടാവില്ല…
നമ്മൾക്ക് പരിചയമുള്ളവർ ഇല്ലാതാവുമ്പോഴാണ് നമ്മൾ പലതും ഓർക്കുന്നത്… നമ്മൾ ബാക്കി വയ്ക്കുന്നത് ജീവിച്ചിരിക്കുന്നവരിൽ കൊടുത്ത് പോകുന്ന ഓർമ്മകളാണ്… വിക്കി നൽകിയിരുന്നത് കുറെ നല്ല ചിരിയുടെ ഓർമ്മകളാണ്…. അത് ഞ്ഞങ്ങളുള്ള കാലത്തോളം ഇവിടെയുണ്ട്….
ഫ്രെഡിന്റെ മകൾ പറഞ്ഞത് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു… “They were a real good book’ അവർ വളരെ നല്ലൊരു പുസ്തകമായിരുന്നു എന്ന്…. എത്ര മനോഹരമായാണ് രണ്ടു പേരുടെ ജീവിതത്തെ കുറിച്ചവർ പറഞ്ഞത്… നമ്മളൊക്കെ ശരിക്കും ജീവിതം കൊണ്ട് ഓരോ പുസ്തകങ്ങൾ എഴുതുകയാണ്..
ധാരാളം അനുഭവങ്ങൾ ഉണ്ടായിരുന്നു… ജീവിതത്തെ സന്തോഷത്തോടെ എതിരേറ്റിരുന്നു…. ജീവിച്ചിരുന്നു…. And Life moves on… ഒരു നല്ല പുസ്തകമാവുക…
ഇനിയും പല ഓർമ്മകൾ മനസ്സിലുണ്ട്… പിന്നൊരിക്കൽ…. ഞാനും അറിഞ്ഞ ആ നല്ല പുസ്തകത്തിന് എന്റെ പ്രണാമം… അതിന്റെ ചില ഏടുകളിൽ ഞങ്ങളുമുണ്ടായിരുന്നു എന്നതില്‍ സന്തോഷമുണ്ട്…
Categories: Memories
Leave a Reply