നാടകം തീരുന്നതിനു മുന്‍പ് വീണു പോയ തിരശ്ശീലയില്‍ നാടകത്തിന്റെ ക്ലൈമാക്സ് ചത്തൊടുങ്ങി…. അങ്ങിനെയാണ് സംവിധായകാനും നാടകകൃത്തുമായ ആനന്ദകുട്ടന്‍ പറഞ്ഞത്…. ഏതായാലും കാണികള്‍ അങ്ങിനെ ആ നാടകത്തിന്റെ ആഴമറിയാതെ കൂക്കി വിളിച്ചും തെറി പറഞ്ഞും പിരിഞ്ഞു പോയി…. അവസാന ഭാഗത്തില്‍ അഭിനയിച്ച നടീനടന്മാര്‍ അഭിനയം മുഴുമിപ്പിക്കാന്‍ കഴിയാതെ നിലവിളിച്ചു കരഞ്ഞു…….
തിരശ്ശീല നിയന്ത്രിച്ചിരുന്ന കുളക്കടവില്‍ അബു മാനക്കേട് സഹിക്ക്യവയ്യാതെ ആത്മഹത്യ ചെയ്തു….. അബുവിന് ശേഷം ആ തിരശ്ശീല പൊക്കാന്‍ ആരും ആ നാട്ടില്‍ തയ്യാറായില്ല….. അങ്ങിനെ ഇന്നും ആ അരങ്ങില്‍ നാടകം പതിവില്ലത്രെ……
ആനന്ദകുട്ടന്‍ പിന്നീട് സിനിമയില്‍ കയറി.., അബുവിനെ കുറിച്ചൊരു പടം പിടിച്ചു…. അത് ഹിറ്റായി എന്നാണ് കേള്‍ക്കുന്നത്…. നടീനടന്മാര്‍ക്ക് അന്ന് തുടങ്ങിയ കരച്ചില്‍ എളുപ്പത്തില്‍ നിര്‍ത്താന്‍ കഴിഞ്ഞില്ല…. അവര്‍ വര്‍ഷങ്ങളോളം കരഞ്ഞു കൊണ്ടേയിരുന്നു….
നാടകത്തിലെ പോലെ അവരുടെ ദൈന്യതക്ക് എളുപ്പം തിരശ്ശീല വീഴ്ത്താന്‍ ഒരു അബുവും വന്നില്ല….. ഏതായാലും അബുവിന്റെ ഭാര്യയും കുഞ്ഞുങ്ങളും ഏതോ പുതിയ നാടകത്തില്‍ ഭാഗം അന്വേഷിച്ചു നടക്കുന്നു…… നിങ്ങളുടെ നാടകത്തില്‍ അവസരമുണ്ടെങ്കില്‍ ഒന്ന് അവരെ അറിയിക്കണം…..
-പഹയന്‍-
Categories: Malayalam Stories
Leave a Reply