ഇതൊരു ഷഡ്ഡി… ആരുടേതാണെന്നറിയില്ല.. എന്റേതല്ല… ഇന്ന് നടക്കാനിറങ്ങിപ്പോള്‍ കണ്ടതാണ്…. രണ്ടു ദിവസമായി ഇതവിടെ കിടക്കുന്നു…
നമ്മള്‍ out of normal ആയി… അസാധാരണമായി എന്തെങ്കിലും കണ്ടാല്‍ ശ്രദ്ധിക്കും… ഷഡ്ഡി ഒരു അസാധാരണ സംഭവമല്ല… പക്ഷെ അതെവിടെ കിടക്കുന്നു എന്നതിൽ ഒരു അസാധാരണത്വം ഉണ്ട്… ആരുടെ എന്നതിന്റെ പ്രസക്തി തന്നെ ഈ അസാധാരണത്വം കവർന്നു കളയും..
ഈ ഷഡ്ഢിയുടെ പിറകിലും അതിവിടെ എത്തിയതിന്റെ പിന്നിലും ഒരു കഥയുണ്ടാവാം… നമ്മളുടെ ഓരോരുത്തരുടെയും മനോധർമ്മത്തിനനുസരിച്ച് നമ്മൾക്ക് ആ കഥകൾ മിനഞ്ഞെടുക്കാം… നഷ്ടപ്പെട്ട ഷഡ്ഢി തിരഞ്ഞു നടക്കുന്ന ഒരാളുടെ കഥയും ഉണ്ടാക്കാം… പക്ഷെ അതല്ല വിഷയം..
അസാധാരാണമായത് ശ്രദ്ധിക്കുക എന്നത് നമ്മൾ അറിയാതെ ചെയ്തു പോകുന്നതാണ്… സേഥ് ഗോഡിന്റെ purple cow എന്നൊരു പ്രയോഗമുണ്ട് മാർക്കറ്റിങ്ങിൽ… purple എന്ന നിറവും Cow എന്ന മൃഗവും അസാധാരണമല്ല പക്ഷെ purple cow അസാധാരണമാണ്… അതാണ് മാർക്കെന്റിങ്ങിലെ മെസേജിങ്ങ്… ഇന്ന് ക്ലിക്ക് ബെയിറ്റ് എന്നും പറയും…
നമ്മുടെ ചുറ്റും ക്ലിക്ക് ബെയിറ്റുകളാണ്… കടിക്കാൻ തയ്യാറായി നമ്മളുമുണ്ട്… പക്ഷെ അതാണോ നമ്മൾക്കാവശ്യം… മാന്തളിര്‍ നിറമുള്ള പശുക്കൾക്കിടയിൽ നിന്നും നമ്മൾ എങ്ങനെ കണ്ണു മാറ്റി ലോകത്തെ കാണും..? purple എന്നതിന്റെ മലയാളം മാന്തളിര്‍ നിറം എന്നാണത്രെ ഇപ്പോഴാണ് നോക്കി മനസ്സിലാക്കിയത്..
അപ്പോൾ പറഞ്ഞു വന്നത്… എങ്ങനെ നമ്മൾ ശ്രദ്ധ തെറ്റിക്കുന്ന വിഷയങ്ങളിൽ നിന്നും മാറി ലോകത്തെ കാണും…? ഇത് ഇന്ന് കൂടുതൽ ബുദ്ധിമുട്ടാണ്… നമ്മളറിയാതെ നമ്മൾ തന്നെ influence ആയി പോകുന്നുണ്ട്…
ചിലപ്പോൾ ഈ വീണു കിടക്കുന്ന ഷഡ്ഢിയായിരിക്കും പ്രസക്തമായ വിഷയം… ചിലപ്പോൾ അതവിടെ കൊണ്ടിട്ടയാളായിരിക്കും… ചിലപ്പോൾ ഇത് രണ്ടുമായിരിക്കില്ല.. എനിക്ക് അതിന്റെ പടമെടുത്ത് ഈ പോസ്റ്റ് ചെയ്യുന്നതാണ് പ്രസക്തമായി തോന്നിയത്….
ചില ഓർമ്മപ്പെടുത്തലുകൾ കൂടിയാണ് ഇത്….
1. അസാധാരണത്വത്തിന്റെ ഇടയിൽ നമ്മളെ സാധാരണക്കാരാക്കുന്ന ചിലത് നമ്മൾക്ക് നഷ്ടപ്പെട്ടു പോകരുത്…
2. പണ്ട് വളരെ അസാധാരണമായിരുന്ന പലതും ഇന്ന് സാധാരണമായി എന്ന് തിരിച്ചറിയണം….
3. ചില അസാധാരണത്വം നമ്മുടെ ശ്രദ്ധ തെറ്റിക്കാനായി ആരോ ശ്രദ്ധപൂർവ്വം തയ്യാറാക്കിയതാണ്….
ഒരു കണ്ടന്റ് ക്രിയേറ്റർ എന്ന രീതിയിൽ എന്റെ പോസ്റ്റുകൾ നിങ്ങളെ ഈ തറയിൽ വീണു കിടക്കുന്ന ഷഡ്ഢി പോലെയാണ് ആകർഷിക്കുന്നതെങ്കിൽ നിങ്ങൾ പേജ് വിട്ട് പോകണം…
കാരണം… ഷഡ്ഢി വിഷയമല്ല… അത് നിങ്ങളെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നുണ്ടോ എന്ന് നോക്കിയാൽ മതി… ഒരു ഷഡ്ഡി പോലും നമ്മളെ ചിന്തിപ്പിക്കണം എന്നത് ഒരു long stretch തന്നെ.. എങ്കിലും…
സാമൂഹ്യ മാധ്യമ പോസ്റ്റുകൾ പലതും ഊരിയെറിയപ്പെടുന്ന ഷഡ്ഢി പോലെ തന്നെയാണ്… അതാരുമെടുത്ത് തലയിലിടരുത്… ഒന്ന് നോക്കി എന്തെങ്കിലും കാര്യമുണ്ടെങ്കിൽ.. അതെന്തിനിവിടെ… എന്തായിരിക്കാം കാരണം… ഇതിലെന്തെങ്കിലും അസാധാരണത്വമുണ്ടോ… എന്നൊക്കെ ചിന്തിച്ച് നടന്ന് പോകണം… അത് ഊരിയെറിയുന്നവന്റെ ഉദ്ദേശമെന്താണ്… എന്നൊക്കെ ചിന്തിക്കണം…
ചിലപ്പോൾ അതെടുത്ത് ചവറ്റു കോട്ടയിലേക്ക് കളയുകയും വേണം…
ഷഡ്ഢിഗ്യാൻ ഇവിടെ അവസാനിക്കുന്നു..
ഇതിട്ടവർക്കും ഇടാത്തവർക്കും നന്ദി
ഇതിന്റെ ഉടമസ്ഥൻ ഈ പോസ്റ്റു കാണുമോ എന്നറിയില്ല.. ആ വിദ്വാനും നന്ദി !!
ചിത്രത്തിലെ ഷഡ്ഡി എന്റേതല്ലെങ്കിലും എഴുതിയെറിഞ്ഞ ഈ ഷഡ്ഡി post
എന്റേതു തന്നെ
ന്നാപ്പിന്നങ്ങന്യാക്കാം !
പഹയൻ
Categories: നര്‍മ്മം
Leave a Reply