അമേരിക്കയില്‍ വീണ്ടുമൊരു മാസ് ഷൂട്ടിങ്ങുണ്ടാവുമ്പോള്‍ പലവഴിയാണ് മനസ്സ് പോവുന്നത്… ഇതിന് മുന്‍പ് സാണ്ടി ഹുക്ക് നടന്നപ്പോള്‍ ഉള്ളത് പോലെ തന്നെ… കുട്ടികളെ സ്കൂളില്‍ കൊണ്ടു വിടുമ്പോള്‍… ഇങ്ങനെയൊരു സംഭവം നമ്മുടെ ജീവിതത്തിലും നടക്കുമോ എന്ന ചിന്ത മനസ്സിലേക്ക് ഇരച്ചു കയറും…
ഇന്നലെ എഴുതിയിരുന്നു.. ഇരയെയും വേട്ടക്കാരനെയും കുറിച്ച്… നമ്മുടെ കുട്ടികള്‍ ഇരയാവരുത് എന്ന് കരുതുമ്പോള്‍ നമ്മുടെ കുട്ടികള്‍ വേട്ടക്കാരുമാവരുത് എന്ന ചിന്ത വരും… ഇരയും വേട്ടക്കാരനുമാവാതെ എങ്ങനെ നമ്മുടെ കുട്ടികള്‍ വളരും എന്ന് മനസ്സ് ചോദിക്കും… ഉത്തരം കൂടുതല്‍ ചോദ്യങ്ങള്‍ മാത്രമാവും…
എല്ലാ ജീവനെടുക്കുന്ന സംഭവങ്ങളുടെയും ശേഷം ഒരു ‘period of grief’ ഉണ്ടാവും… പക്ഷെ അവിടെ കുടുംബാങ്ങളുടെ മാനസ്സികാവസ്ഥയെ മനസ്സിലാക്കാതെയാവും സമൂഹം പലപ്പോഴും പ്രതികരിക്കുക…
ഇവിടെയും ഇത് ഗണ്‍ കണ്ട്രോള്‍ സംബന്ധമായ ഒരു പൊളിറ്റിക്കല്‍ ഡിബേറ്റിലേക്ക് കടക്കും… പല പക്ഷങ്ങളും അവരുടെ അഭിപ്രായങ്ങളും പരിഹാരങ്ങളും പരാമര്‍ശങ്ങളും വിമര്‍ശനങ്ങളും നടത്തും… പലപ്പോഴും കൊല്ലപ്പെട്ട കുട്ടികളുടെ ഉറ്റവരെയും ഇതിലേക്ക് വലിച്ചിഴക്കും..
ഇന്ന് സാണ്ടി ഹുക്കിനെ കുറിച്ച് പുസ്തകമെഴുതിയ എലിസബെത്ത് വില്ല്യംസണ്‍ പറയുന്നത് കേട്ടു… കൊല്ലപ്പെട്ടവരോട് അടുപ്പമുള്ളവര്‍ക്ക് ഒന്ന് ദുഃഖിക്കാന്‍ കൂടി അനുവദിക്കാതെയാണ് നമ്മുടെ സമൂഹം പെരുമാറുക എന്ന്…
കൂടുതല്‍ ഇപ്പോഴില്ല… പക്ഷെ അമേരിക്കയില്‍ ജീവിക്കുന്ന ഒരു വ്യക്തിയെന്ന രീതിയില്‍ ഒരു മനുഷ്യനെന്ന രീതിയില്‍ പലതും പറയണമെന്നുണ്ട്… ഭയം… ആശങ്ക.. പ്രതീക്ഷ… അങ്ങനെ പലതും…
ഇപ്പോഴില്ല… അടുത്ത ആഴ്ച്ചത്തെ പോഡ്കാസ്റ്റില്‍ ഇതിനെ കുറിച്ച് സംസാരിക്കണം എന്നുണ്ട്…. പറ്റുമെങ്കില്‍ 😪😥
Categories: Articles and Opinions
Leave a Reply