ഏതാനും ദിവസങ്ങൾ മുൻപ് ഒരു വീഡിയോ ചെയ്തിരുന്നു. ഒന്ന് മറ്റൊന്നിലേക്ക് നയിച്ചു… ചർച്ചകൾ പലതും ഫേസ്ബുക്കിലായിരുന്നു…. പോസ്റ്റുകളും അതിന്റെ വിഡിയോയും ഒക്കെ ഇവിടെയിടണം എന്ന് തോന്നി.
ആദ്യം ചെയ്തത് അമുസ്ലിമുകളോട് ഒരു അപേക്ഷയായിരുന്നു..
“ഈ വീഡിയോ ആർക്കും കാണാം പക്ഷെ ഞാനിതുണ്ടാക്കിയത് അമുസ്ലിമുകളോട് ചിലത് പറയാനാണ്…. കേൾക്കുക… ഞാൻ പറയുന്നത് ശരിയെന്ന് തോന്നുന്നെങ്കിൽ… ഷെയർ ചെയ്യുക”
ഈ വീഡിയോ എടുത്തിട്ട് ചിലര്‍ ഞാൻ ഇസ്ലാമിനെ വിമർശിക്കരുത് എന്ന് പറഞ്ഞു എന്നും പറഞ്ഞ് വീഡിയോ ഇറക്കി…
“കഴിഞ്ഞ ദിവസം അമുസ്ലിമുകളോട് ഒരഭ്യർത്ഥന എന്ന പേരിലൊരു വീഡിയോ ചെയ്തിരുന്നു… അതിൽ മുസ്ലിമുകളെയും മുസ്ലിം നാമധാരികളെയും ഒറ്റപ്പെടുത്തരുത് എന്ന് പറഞ്ഞിരുന്നു…. പക്ഷെ അതെടുത്ത് ഇസ്ലാമിനെ വിമർശിക്കരുത് എന്ന് പഹയൻ പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞ് ഒരു ചങ്ങായി ന്നെ അഭിനന്ദിക്കുന്നുണ്ട്… വേണ്ട… ഇസ്ലാമിനെ വിമർശിക്കരുത് എന്ന് ഞാനെവിടെയും പറഞ്ഞിട്ടില്ല…
മനുഷ്യനായി ഞാൻ പറയുന്നത് മനസ്സിലാക്കാൻ നോക്ക് അല്ലാതെ മതത്തിന്റെ കണ്ണിലൂടെയല്ല…. മതവും മതമില്ലായ്മയും ഒക്കെ മനുഷ്യത്ത്വത്തിന് ബുദ്ധിമുട്ടായാൽ വിമര്ശിക്കപ്പെടേണം.. അതിന് ഇസ്ലാമിന് ഒരു പ്രത്യേക clemency ഒന്നുമില്ല…. മനസ്സിലായില്ലേ…. പറഞ്ഞ കാര്യങ്ങൾ വളച്ചോടിച്ച് മതത്തിന്റെ പ്രമോഷൻ നടത്തല്ലേ…”
മ്മടെ പേജൊക്കെ ഫോളോ ചെയ്യുന്ന പലർക്കും കാര്യം മനസ്സിലായി.. അപ്പോഴാണ് മ്മടെ സമസ്താ ഉസ്താദിന്റെ സ്റ്റേജിലെ പ്രകടനം…. വീണ്ടും ഒരു വീഡിയോ ചെയ്തു
ങ്ങള് കണ്ടിട്ടുണ്ടാവണം ഒരു ഉസ്താദിന്റെ സ്റ്റേജ് പെർഫോമൻസ്… എന്തൊക്കെ ദുരന്തങ്ങളാണ്…. കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ഗതികേട് അല്ലാതെന്ത്…
ഈ നൂറ്റാണ്ടിലെ ബല്ല്യ ബല്ല്യ ബല്ലാത്ത ചോദ്യങ്ങള്‍:
- പത്താം ക്ലാസിലെ കുട്ടീനെ ആരാ വിളിച്ചത്?
- ഞാളെ ഇവിടിരുത്തിങ്കാണ്ട് വേണ്ടാത്ത പണി ചെയ്യാ..?
- രക്ഷിതാവിനെ വിളിക്ക്യല്ലെ വേണ്ടത്?
- ഇതോക്കെ ങ്ങനെ മേപ്പോട്ട് പോവില്ലെ..?
- സമസ്തേന്റെ കാര്യം അനക്കറിയൂലെ..?
ഇതിനൊക്കുമ്പാട് ഒരുത്തരമെ ഉള്ളു…
പിന്നെ കുറെ തെറിയുമായി ചിലര്‍ വന്നു… സ്വാഭാവികം… അങ്ങനെ കിണറുകളെ കുറിച്ചോരു വീഡിയോ ചെയ്യേണ്ടി വന്നു…
“ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു “ഒരു ഭാഗത്ത് സാധ്യതകളുടെ വിശാലമായൊരു ലോകമുണ്ട്… മറു ഭാഗത്ത് പ്രാചീന നിയമങ്ങളിലൂടെ പിന്നോട്ട് പോകാവുന്ന ഒരു കിണറുണ്ട്.. ഏത് വേണം..?”
ഇതിന് കമന്റുകൾ വരുന്നത് കണ്ടപ്പം ഇങ്ങനെയൊരു വീഡിയോ ചെയ്യണമെന്ന് തോന്നി… എന്താണ് കിണർ ആരാണ് കിണറുണ്ണി..?
ഇതിൽ പറഞ്ഞത് പലർക്കും മനസ്സിലായി… പക്ഷെ ഇതിൽ പറഞ്ഞ ഒരു കാര്യത്തിന്റെ മേൽ ചിലർക്ക് ഒരു പ്രശ്നം… അങ്ങനെ വീണ്ടും മ്മൾ ക്യാമറക്ക് മുന്നിലെത്തി.
“കഴിഞ്ഞ വീഡിയോയിൽ ഞാൻ പറഞ്ഞിരുന്നു ‘ഇന്നത്തെ സാഹചര്യത്തിൽ മുസ്ലിമുകളുടെ കൂടെ നിൽക്കുക എന്നത് എന്റെ രാഷ്ട്രീയ നിലപാടാണെന്ന്’ അത് കേട്ടപ്പോൾ ഒരുത്തന്റെ സംശയം… പിന്നെ ഞാനെന്ത് സെക്കുലറാണ്.. ഞാനെന്ത് ലിബറലാണ് എന്നൊക്കെ… എന്നാ കേട്ടോ…. എന്റെ നാട്ടിലെ അരാഷ്ട്രീയ ബുദ്ധിജീവികളേ “
ഓട്ടോ റെനെ കാസ്ത്തിലോയുടെ കവിതയുമുണ്ട്….
ഇതിവിടെ നിൽക്കുമോ എന്നറിയില്ല…. എങ്കിലും എല്ലാം കൂടി ഒരിടത്ത് ഇടണമെന്ന് തോന്നി
Categories: Malayalam Talk Videos
Leave a Reply