ഞാൻ ആള് വളരെ സിംപിളാണ് എന്നൊരു ധാരണയെനിക്കുണ്ട്… പക്ഷെ അതെങ്ങനെ ഉറപ്പിക്കും… ? ഗുഗിളിനോട് അന്വേഷിച്ചു ഈ സിംപിളാവുന്നതിന്റെ ലക്ഷണമെന്താണ് എന്ന്. അപ്പോഴല്ലേ രസം… എനിക്ക് ഒരു പത്തിൽ മൂന്ന് മാർക്കുണ്ട്… അല്ല അത് ഞാൻ വായിച്ചതനുസരിച്ച്. അതിനെ കുറിച്ചാണ് ഈയാഴ്ച്ചത്തെ പോഡ്കാസ്റ്റ്.
അവർ പറയുന്നത് ശരിയാണെന്നല്ല… എങ്കിലും ഞാൻ സിംപിളാണ് എന്ന് എനിക്ക് തന്നെ തോന്നാനുള്ള കാരണമെന്താ എന്നും കൂടിയൊന്ന് പരിശോധിക്കാം എന്ന് കരുതി.
സൗത്ത് ആഫ്രിക്കൻ കവയിത്രി ആഞ്ജിയ ക്രൊഗിന്റെ (Antjie Krog born 23 October 1952) ‘നീതർ ഫാമിലി ഓർ ഫ്രണ്ട്സ്’ (Neither family nor friends) എന്ന കവിതയുടെ മലയാളം പരിഭാഷയാണ് ഈയാഴ്ച്ച..
അതിലെ ഏതാനും വരികളിതാ…”ഞാൻ ഇന്ന് എന്തെന്നില്ലാത്ത പോലെ ഉണർന്നിരിക്കുകയാണ്..
എങ്കിലും പൂർണ്ണമായും ഇല്ലാതായി തീർന്നിരിക്കുന്നു.
നീ മാത്രമേ എനിക്കുണ്ടായിരുന്നുള്ളു എന്റെ
മരണമടഞ്ഞ ജീവനെ..”
Note: പോഡ്കാസ്റ്റുകൾ നിങ്ങൾക്ക് പല രീതിയിലും കേൾക്കാം. Apple Podcast, Spotify, Google Podcast, Gaana…. എന്നിങ്ങനെയുള്ള ആപ്പുകൾ വഴി കേൾക്കാം.
Categories: Malayalam Podcasts
Leave a Reply