എല്ലാ ചെയ്ത ജോലികളും ഇഷ്ടമായിരുന്നു എന്നല്ല. എങ്കിലും ഇഷ്ടപ്പെട്ട ജോലികൾ എന്ത് കൊണ്ട് ഇഷ്ടപ്പെട്ടു എന്നതാണ് ചോദ്യം. ഞാൻ മനസ്സിലാക്കിയ രണ്ടു കാരണങ്ങളുണ്ട്..
കഴിഞ്ഞ വെള്ളിയാഴ്ച്ച അതിനെ കുറിച്ചോന്നെഴുതണം എന്നോർത്തു. എഴുതി തുടങ്ങിയപ്പോൾ അതിന്റെ കൂടെ തൊഴിലിനെ കുറിച്ച് ചിലതും കൂടി എഴുതി.. ഉപദേശമൊന്നുമല്ല, എന്തോ മനസ്സിൽ തോന്നിയ 15 കാര്യങ്ങൾ…
എഴുത്ത് ഇംഗ്ലീഷിലായിരുന്നു.. എന്നാൽ ആ കാര്യങ്ങൾ വച്ച് മലയാളത്തിലൊരു പോഡ്കാസ്റ്റു ചെയ്താലോ എന്ന് കരുതി. അതാണ് ഈ ആഴ്ച്ചത്തെ Pahayan Media Malayalam Podcast.
ഈയാഴ്ച്ചത്തെ കവിത ന്യുയോറിക്കൻ കവിയായ മിഗുവേൽ പിനേറോയുടെ ‘ഏ ലോവർ ഈസ്റ്റ് സൈഡ് പോയം’ എന്ന കവിതയാണ്…
Note: പോഡ്കാസ്റ്റുകൾ നിങ്ങൾക്ക് പല രീതിയിലും കേൾക്കാം. Apple Podcast, Spotify, Google Podcast, Gaana…. എന്നിങ്ങനെയുള്ള ആപ്പുകൾ വഴി കേൾക്കാം.
Categories: Malayalam Podcasts
Leave a Reply