ഇംഗ്ലീഷ് വേണോ ഹിന്ദി വേണോ 😜😂😁

ഒരു കാര്യം മനസ്സിലായി കുറേ എണ്ണത്തിന് ഹിന്ദിയും ഇംഗ്ലീഷും മലയാളവും ഒന്നും വശമല്ല… Communication… ആശയവിനിമയം… അതിനാണ് ഭാഷ..

അത് എങ്ങിനെയെങ്കിലുമൊക്കെ തട്ടി കൂട്ടി ഒപ്പിക്കുക എന്നതാണ് മുഖ്യം… ഏത് ഭാഷയായാലും..

പത്ത് വര്‍ഷം പഠിച്ചിട്ടും മര്യാദക്ക് ഹിന്ദിയും ഇംഗ്ലീഷും പറയാന്‍ കഴിയാത്തവരും സാഹചര്യം അവശ്യപ്പെട്ടാല്‍ അത് പഠിക്കുന്നു… ഏത് ഭാഷയും അങ്ങനെ തന്നെ…

സത്യത്തില്‍ ഇന്നത്തെ പഠന സിലബസ് ഒക്കെയൊന്ന് മാറ്റി സ്കൂളൂകളില്‍ നന്നായി ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാന്‍ പഠിപ്പിക്കുക. ഹിന്ദി വായിക്കാന്‍ പഠിപ്പിക്കുമ്പോള്‍ ഇംഗ്ലീഷ് നന്നായി എഴുതാനും കൂടി പഠിപ്പിക്കണം.. ഇന്നും ഹിന്ദിയിലെ സ്ത്രീലിങ്ക് പുല്ലിങ്ക് ഒക്കെ ചിന്തിക്കുമ്പളെ ചന്തി തടവും.. നുള്ളിന്റെ ഓര്‍മ്മ.. ഇന്നും അറിയില്ല പറയുമ്പം കാ വേണോ കി വേണോ എന്ന്..

ഹിന്ദി പഠിച്ചത് ഹിന്ദി സിനിമ കണ്ടിട്ടും ഹിന്ദി കൂട്ടുകാരുമായി സംവദിച്ചിട്ടുമാണ്… പഠിപ്പിച്ചതല്ല… പഠിച്ചതാണ് എന്ന് തന്നെ… ആവശ്യം വന്നപ്പോള്‍… താല്‍പര്യമുള്ളത് കൊണ്ട്…

ഇംഗ്ലീഷില്‍ പുസ്തകങ്ങള്‍ വായിക്കാനും പഠിക്കണം… മ്മക്ക് ജീവിതത്തില്‍ മുന്നേറാന്‍ സഹായിക്കുന്ന ഭാഷയാണ് ഇംഗ്ലീഷ്… അത് തന്നെ കാര്യം… അത് ശശി തരൂരിനെ പോലെ സംസാരിക്കുകയൊന്നും വേണ്ട… just be confident to speaking… Make mistakes as long as you can communicate.. it is ok…

ഹിന്ദി ഭാഷ പഠിക്കണം എന്ന് പറയുമ്പോള്‍ ആളുകള്‍ പറയുന്നത് ഓട്ടോകാരനോടും ടാക്സിക്കാരനോടും പച്ചക്കറിക്കാരനോടും സംസാരിക്കുന്ന കാര്യമാണ്… അതിനുള്ള ഹിന്ദിയൊക്കെ ആരും ആവശ്യം വന്നാല്‍ പെട്ടന്ന് പഠിക്കും… പക്ഷെ ആശയവിനിമയം അത് മാത്രമല്ല…

മാതൃഭാഷ പഠിക്കുന്നതിനപ്പുറം ഏത് ഭാഷ പഠിക്കണം എന്നുള്ളത് നിങ്ങള്‍ക്ക് ഭാവിയില്‍ എന്ത് ചെയ്യണം എന്നതനുസരിച്ചിരിക്കും…

ഹിന്ദി സിനിമകളില്‍ അഭിനയിക്കാനാണെങ്കില്‍ ഹിന്ദി പഠിക്കണം… ഹിന്ദി ഭാഷ മാത്രം അറിയുന്നിടത്ത് ടാക്സി ഓടിക്കാനും പച്ചക്കറി വില്‍ക്കാനുമാണെങ്കില്‍ ഹിന്ദി ആവശ്യമാണ്… എന്താണ് വേണ്ടത് എന്നത് ഒരോരുത്തരുടെയും ചോയ്സ് ആണ്…

ഇംഗ്ലീഷ് ഒരു എലീറ്റു ഭാഷയായി ഇന്നും പലരും കരുതി വരുന്നു… അത് ശരിയല്ല… അങ്ങനെയല്ല എന്ന് കരുതുന്ന ഒരു കാലമാണ് വരേണ്ടത് എന്നാണ് എന്റെ പക്ഷം…

ഗുജറാത്തിപ്പറമ്പില്‍ ഷാജിയുടെ ലോജിക്കല്ലല്ലൊ എല്ലാവര്‍ക്കും അയാളുടെ അജണ്ടയുമല്ല… uniformity is not the need but Unity…

English will help you fly higher and go more places than Hindi… അതാണ് എന്റെ പക്ഷം… അത്രെ ഉള്ളു 🙏🥰

ഒന്നു കൂടി… Communication cannot cover up incompetence… അത് കൊണ്ട് skills, Competence… ഇതൊക്കെ ബില്‍ഡു ചെയ്യാനും ശ്രമിക്കണം 🙏

രണ്ടു വീഡിയോ ഉണ്ട് ലേശം നർമ്മത്തിലൊക്കെ കേട്ടില്ലെങ്കിൽ മർമ്മത്തിന് പ്രശ്നമാവുംCategories: Uncategorized

Tags: , , ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: