2010…. ആദ്യമായി ഒരു വീഡിയോ ചെയ്യണം എന്ന് കരുതി കോട്ടൊക്കെ വലിച്ചു കയറ്റി ഭയങ്കര സീരിയസായി എന്തൊക്കെയോ ഇംഗ്ലീഷില്‍ തട്ടി വിട്ടു..
പിന്നെ കേട്ട് നോക്കിയപ്പോള്‍ ഒടുക്കത്തെ കൃത്രിമത്വം… വീണ്ടും പലതും ഇങ്ങനെ ചെയ്ത് നോക്കി… ഒന്നിലും എന്നെ കാണാന്‍ കഴിഞ്ഞില്ല… അത് കഴിഞ്ഞ് 2016.ലാണ് ആദ്യമായി ബല്ലാത്ത പഹയന്‍ എന്ന പേരും ഇട്ട് ഒരു video ഇറക്കിയത്… അന്ന് ഊരിയ കോട്ടാണ് 😂
മുദ്ര ശ്രദ്ധിച്ചാലറിയാം എന്തോ വലിയ തള്ളാണ് എന്ന്…. Market Readiness Lifecycle എന്ന എന്തോ സംഭവമാണ് വച്ചു കീറുന്നത് 🤣
2010നും 2016നും ഇടക്ക് ഇത് എനിക്ക് പറഞ്ഞ പണില്ല എന്ന് എനിക്ക് തോന്നുകയും പലരും എന്നോട് പറയുകയും ചെയ്തിരുന്നു… പക്ഷെ എനിക്ക് അവരു പറഞ്ഞതിലും ഞാന്‍ എന്നോട് തന്നെ പറഞ്ഞതിലും വിശ്വാസം കുറവായിരുന്നു.. അത് കൊണ്ട് തുടര്‍ന്ന് പോയി…
ഇന്ന് കണ്‍ട്ടന്റ് ക്രിയേറ്ററാവുക ഇന്‍ഫ്ലുവന്‍സറാവുക എന്നതൊക്കെ ലക്ഷ്യം വച്ച് വീഡിയോ ചെയ്ത് ഒരാഴ്ച്ച കഴിയുമ്പം ആരും ലൈക്കുന്നില്ല ഷെയറുന്നില്ല എന്നും കരുതി ഒഴിവാക്കുന്നവരും ഉണ്ട്…
there are no shortcuts and one has to constantly iterate in order to be confident to do anything… we might never be good enough for some people and we might always be boring and അണ്‍സഹിക്കബിള്‍ for many others… പക്ഷെ ഇവിടെയൊന്നും അവരല്ല നമ്മളാണ് മുഖ്യം… പിന്നെ കുറച്ച് കഴിയുമ്പം മ്മക്ക് സ്നേഹിക്കാന്‍ കഴിയുന്ന നമ്മളെ സ്നേഹിക്കുന്ന ചെറിയൊരു ഗ്രൂപ്പ് ഉണ്ടാവും… You reach a tipping point and then things change….
എത്ര പേര് ഫോളോ ചെയ്യുന്നുണ്ട് ലൈക്കുന്നുണ്ട് ഷെയറുന്നുണ്ട് എന്നതല്ല പ്രസക്തം… ചെയ്യുന്ന കാര്യം നമ്മള്‍ക്ക് പ്രസക്തമായി ഇന്നും നാളെയും തോന്നുന്നുണ്ടൊ എന്നാണ്… പിന്നെ Are we being ourselves when we create a content….
ഇപ്പം ഇതെന്തിന് പറയുന്നു എന്നല്ലെ..? കഴിഞ്ഞ ദിവസം ഒരു പോസ്റ്റിട്ടിരുന്നു..
‘ബഹളത്തിലേക്ക് നമ്മുടെ ചെറിയൊരു സംഭാവന എന്നല്ലാതെ ആശയപരമായി കാമ്പുള്ള എന്തു നല്‍കും ലോകത്തിന് എന്നതാണ് ഇപ്പം ക്രിയേറ്റേര്‍സ് അഗണി’
ഈ ചിന്തയിലൂടെ രണ്ടു ദിവസമായി പോകുന്നു… അത് കൊണ്ടെത്തിച്ചത് ഈ വീഡിയോയിലാണ്… ഇടക്ക് പിന്നോട്ട് ലേശം ദൂരം സഞ്ചരിക്കണം ഒന്ന് മുന്നോട്ട് നീങ്ങി കിട്ടാന്‍…. 🥰🙏
വീഡിയോ ണ്ട് പക്ഷെ ഇടൂല… 🤣 മുദ്രയില്‍ എല്ലാം അടങ്ങിയിട്ടുണ്ട് 😘
Categories: Memories
Leave a Reply