ഇന്ന് രാവിലെ ഫെസ്‌ബുക്കിൽ ഇങ്ങനൊരു പോസ്റ്റിട്ടിരുന്നു “സെക്സ് ഒരത്യാവശ്യമാണ്. അത് കണ്‍സന്റോടു കൂടി.. സദാചാര ഗുണ്ടായിസത്തില്‍ കുടുങ്ങാതെ പലരുമായെങ്ങിനെ നടത്താം എന്നതാണ് എനിക്കും താല്പര്യമുള്ള വിഷയം 🙏”
അതിന്റെ താഴെ ‘അവയവം പൊന്തുമോ’ എന്നുള്ള ചോദ്യവും ‘വയസ്സായില്ലെ’ എന്ന ഓര്‍മ്മപ്പെടുത്തലും മുതല്‍ ‘അത് ചെത്തിക്കളയണം’ എന്ന പരിഹാരം വരെ ചില മാന്യന്മാര്‍ തന്നു… പക്ഷെ ഏറെ കുറെ ആളുകള്‍ക്ക് കാര്യം മനസ്സിലായി… മുകളില്‍ പറഞ്ഞ പോലെ കമന്റിയവനൊക്കെ അവിടെ തന്നെ വയറ് നിറച്ച് കൊടുത്തിട്ടുണ്ട്….
ഈ വിഷയത്തെ കുറിച്ച് video ചെയ്യാമെന്നാണ് ആദ്യം ചിന്തിച്ചത് പക്ഷെ അതിനെ പലരും ഒരു entertainment ആയി മാത്രമെ കാണു എന്ന് തോന്നി… പക്ഷെ Consent എന്ന വിഷയം ഗൗരവമായിട്ടുള്ള ഒന്നാണ്..
Video ചെയ്യട്ടെ എന്ന് പറഞ്ഞപ്പോള്‍ വന്ന ഒരു കമന്റാണ്
“വീഡിയോ ചെയ്താൽ ഒക്കെ അതിൻ്റെ കൂടേ ഒരു xxx വീഡിയോ കൂടേ ഉണ്ടെങ്കിൽ ഡബിൾഒക്കെ” ഇവനോടൊക്കെ എന്ത് പറയാനാണ്… ഇക്കിളി വാര്‍ത്ത മാത്രമെ പലര്‍ക്കും താല്പര്യമുള്ളു.. അങ്ങനെയും ചില ഇക്കിളി മലയാളികൾ…
അതിനാല്‍ വീഡിയോ ചെയ്യുന്നതിന് പകരം എഴുതാന്‍ തീരുമാനിച്ചു…
ആദ്യമായി ഇത് പറയുമ്പോള്‍ പലരും ഈയിടെ നടന്ന സിനിമാ നടൻ വിനായകന്‍ പങ്കെടുത്ത പ്രസ്സ് മീറ്റും മനസ്സിലിട്ടാണ് വായിക്കുക… അത് നിങ്ങളുടെ ഇഷ്ടം..പക്ഷെ കണ്‍സെന്റ് എന്നത് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചയല്ലല്ലോ… ഇപ്പോള്‍ തീരുന്നതുമല്ല… വിനായകന്‍ എപിസോഡ് ജനങ്ങള്‍ക്ക് കുറച്ച് കഴിഞ്ഞാല്‍ മടുക്കും പക്ഷെ സെക്സ്, കണ്‍സെന്റ് എന്നീ കാര്യങ്ങള്‍ അങ്ങനെയല്ല… നമ്മുടെ സമൂഹത്തില്‍ എന്നും ഏറെ ചര്‍ച്ചാപ്രാധിനിത്യം ഉള്ള കാര്യമാണ്…
ഒന്നും കൂടി നേരത്തെ പറഞ്ഞ കാര്യം ആവര്‍ത്തിക്കട്ടെ…
“സെക്സ് ഒരത്യാവശ്യമാണ്. അത് കണ്‍സന്റോടു കൂടി.. സദാചാര ഗുണ്ടായിസത്തില്‍ കുടുങ്ങാതെ പലരുമായെങ്ങിനെ നടത്താം എന്നതാണ് എനിക്കും താല്പര്യമുള്ള വിഷയം “
എനിക്ക് മാത്രമല്ല ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ലിംഗഭേതമന്യേ
ഇതാണ് Natural State of Being എന്നാണ് എന്റെ അഭിപ്രായം…. ഒരാളുമായി മാത്രം ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ആളുകളില്ല എന്നല്ല… അത് അവര്‍ അവരുടെ Natural State of Being.നെ നമ്മുടെ സാമൂഹ്യ ചട്ടക്കൂടിലേക്ക് പാകപ്പെടുത്തിയെടുത്തതാണ്…
ഏക ഇണ എന്നതാണ് എല്ലാവര്‍ക്കും Natural State of Being എന്ന് തോന്നി പോകുന്ന വിധം അവര്‍ സ്വയം പാകപ്പെടുത്തിയിരിക്കുന്നു എന്ന് വേണം പറയാന്‍… അവര്‍ അതില്‍ സന്തുഷ്ടരുമാവാം… പക്ഷെ അങ്ങനെ ചിന്തിക്കാത്തവരുടെ നേരെ മുഖം കൂര്‍പ്പിക്കുകയും ചീറുകയും കുലപ്പുരു കുലസ്ത്രീ കളിക്കുകയും വേണ്ട…. അവിടെയാണ് പ്രശ്നം…
ഞാന്‍ പറഞ്ഞത് എന്റെ ആഗ്രഹം… ഞാന്‍ സത്യസന്ധമായി പറഞ്ഞു ചിലര് പറയില്ല… ഇനി അതിന് പറ്റിയ ഒരാളെ കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടുമല്ല അത് പോസ്റ്റിയത്…. അത് പറയണം എന്ന് തോന്നി…
കാരണം അങ്ങനെ ഉണ്ടായാല്‍ തന്നെ ചെറുപ്പം തൊട്ട് കൂടെ കൂടിയ ചില ബാഗേജുകളുണ്ട്, ചില സാമൂഹിക ഗാര്‍ബേജ്ജ് വേറെയും, അതിന്റെ കൂടെ ലേശം ഊള മോറല്‍ കറക്ട്നസ്സിന്റെ അനാവശ്യ അസ്കിതയും … ഇതിനെയൊക്കെ മറികടക്കേണ്ടതുണ്ട് എന്തെങ്കിലും ശരിയാവാൻ…. നേര്‍ത്തെ പറഞ്ഞ ആ പാകപ്പെടുത്തി നചുറല്‍ സ്വഭാവം മറ്റൊന്നാണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന സംഭവത്തിന് ഞാനും അടിമയാണ് എന്ന് തന്നെ….
പക്ഷെ അത് മനസ്സിലായത് കൊണ്ട് അതില്‍ നിന്നെല്ലാം രക്ഷപ്പെട്ട് ശരിക്കും ഒരു മനുഷ്യനായി കണ്‍സന്റോടെ പല സ്ത്രീകളുമായി നിരന്തരം ശാരീരികവും മാനസികവുമായ ബന്ധത്തില്‍ ഏര്‍പ്പെട്ട് ജീവി ക്കണം എന്ന് തീരുമാനിച്ചു… അധികം വൈകാതെ തന്നെ…. ഒരു ജീവിതം മാത്രമല്ലേ ഉള്ളു മനുഷ്യന് 🥰
അത് കൊണ്ട് വീണ്ടും പറയട്ടെ…
“സെക്സ് ഒരത്യാവശ്യമാണ്. അത് കണ്‍സന്റോടു കൂടി.. സദാചാര ഗുണ്ടായിസത്തില്‍ കുടുങ്ങാതെ പലരുമായെങ്ങിനെ നടത്താം എന്നതാണ് എനിക്കും താല്പര്യമുള്ള വിഷയം ” 🙏
ഇനി Consent…..
എന്താണ് ഈ കണ്‍സന്റ്..? അനുമതി…. പക്ഷെ സെക്സിന് മാത്രമല്ല എല്ലാത്തിനും വേണം കണ്‍സന്റ്… രണ്ടു പേര് ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വേണം കണ്‍സന്റ്…
പക്ഷെ മ്മക്ക് സെക്സിന്റെ കാര്യത്തിലേക്ക് കടക്കാം…. അതാണല്ലോ എന്നും ട്രെൻഡിങ്ങ് ടോപ്പിക്ക്… വിവാഹം നടന്നാല്‍ സെക്സിന് വേണ്ടിയുള്ള കണ്‍സന്റ് ആണെന്ന് കരുതുന്ന കുറേ പേരുണ്ട് ലോകത്ത്… അതല്ല എന്ന് കരുതുന്നവരും ഉണ്ട്… പക്ഷെ consent എന്നത് എല്ലാ ‘sex act’ നടക്കുമ്പോഴും വേണമെന്ന് എത്ര പേര് ചിന്തിച്ചു കാണും…
വിവാഹം പോട്ടെ… കഴിഞ്ഞ മൂന്ന് ദിവസമായി sex ചെയ്യുന്ന രണ്ടു പേര് ദിവസവും മൂന്ന് നേരം വച്ച് 9 തവണ സെക്സ് ചെയ്തെന്ന് കരുതുക… കണ്‍സെന്റോടു കൂടി തന്നെ… പത്താം തവണ സെക്സ് ചെയ്യുമ്പോഴും Consent വേണമെന്നതാണ് ഈ പറഞ്ഞു വരുന്നത്… രണ്ടു പേരുടെയും…
ബന്ധങ്ങളില്‍ പലപ്പോഴും ഈ consent ചോദ്യം നടക്കില്ല… ഒരാള്‍ മറ്റയാള്‍ക്ക് വേണ്ടി വിട്ടുവീഴ്ച്ച ചെയ്യും… ചിലപ്പോള്‍ ചോദിക്കും… ചിലപ്പോള്‍ ഇന്ന് വേണ്ട എന്ന് പറയും… ചിലര് മനസ്സിലാക്കും.. ചിലര് ഇല്ല… ചിലര് force ചെയ്യും… പക്ഷെ Consent is Consent…. അതില്ലെങ്കില്‍ അനുമതിയില്ലെന്ന് തന്നെയാണ് അർത്ഥം…. and that is a crime…. ഒന്നും കൂടി വ്യക്തമായി പറഞ്ഞാല്‍ and that is a fucking crime….
‘Me Too’ എന്താണ് എന്നൊക്കെ ചോദിച്ചപ്പം മാധ്യമക്കാര് ബ്ബ ബ്ബ ബ്ബ അടിച്ചു… അത് പോട്ടെ..
‘Power & Vulnerability’… രണ്ടു വാക്കുകളാണ്… അവയെ മനസ്സിലാക്കാതെ കോൺസെന്റ് മനസ്സിലാവില്ല ആർക്കും… സെക്സ് നടന്നാൽ മാത്രമല്ല ഈ കൺസെന്റ് എന്ന സംഭവം വരുന്നത് എന്നും മനസ്സിലാക്കുക…
പക്ഷെ ഈ രണ്ടു വാക്കുകളുടെ പ്രഭാവത്തില്‍ Consent എന്നത് പലപ്പോഴും forced ആവാന്‍ സാധ്യതയുണ്ട്… അവിടെയാണ് ഈ ‘Me Too’ ഏറെ പ്രസക്തമാവുന്നത്…
ഇന്ന് Consent തന്നിട്ട് നാളെ ‘Me Too’ വരാം എന്നും ചിലര് കമന്റി കണ്ടു…. വരാം… അതൊരു കാര്യമാണ്… അതിനെ വീണ്ടും ‘Power & Vulnerability’ എന്ന വഴി ചിന്തിച്ച് നോക്കു….
‘Me Too’ misuse ചെയ്യപ്പെടാന്‍ സാധ്യത ഉണ്ടോ…? ഉണ്ട്… ഏതു കാര്യവും പോലെ… പക്ഷെ ചിലർ misuse ചെയ്തു എന്ന് കരുതി എല്ലാവരും ചെയ്തു എന്നാവുമോ…? ഇല്ല… വീണ്ടും ചിന്തിക്കുക ‘Power & Vulnerability’
Consent ഉറപ്പ് വരുത്തേണ്ടത് ആവശ്യമാണ്… ഇവിടെ നമ്മുടെയും നമ്മുടെ സമൂഹത്തിന്റെയും ഒക്കെ ലൈംഗീക പക്വതയില്ലായ്മയുടെ കൂടെ പ്രശ്നമുണ്ട്…. എങ്ങനെ കൺസെന്റ് എന്നത് ചര്‍ച്ച ചെയ്യണം… ഇല്ലെങ്കില്‍ വിവാഹം അഥവാ വിവാഹ വാഗ്ദാനം എന്നത് വഴി
Consent Question മറികടക്കാന്‍ നോക്കും പലരും…. പിന്നെ ആദ്യം ചെയ്യുന്നത് Consent ആവശ്യമില്ല ഇനി എന്നങ്ങ് തീരുമാനിക്കലാണ്….
Sex Education ഇന്ന് സമൂഹത്തില്‍ ഏറ്റവും ആവശ്യമുള്ള ഒന്നാണ്… എല്ലായിടത്തും ഇതിനെ എതിര്‍ക്കുന്നവരുടെ pattern ഒന്ന് ശ്രദ്ധിച്ച് നോക്കുക… കുടുംബം എന്ന institution ഞങ്ങള്‍ പറയുന്ന രീതിയിലെ പാടു എന്ന് പറയുന്ന ഒരു കൂട്ടം ആളുകളാണ്…
മനുഷ്യന്റെ സെക്സ് എന്ന നാചുറല്‍ ആവശ്യത്തിനെ പല കഥയും പറഞ്ഞ് കടിഞ്ഞാണിട്ട് അവനെ നിയന്ത്രിക്കുന്ന രീതി ഇന്നും ഇന്നലെയും തുടങ്ങിയതല്ല…. അവര് വാദിക്കുന്ന പോലെ ‘Sex Education’ നശിപ്പിക്കുന്നത് കുടുംബം എന്ന ആശയത്തെ അല്ല ഇമ്മാതിരി വിലക്കുകളിട്ട് മനുഷ്യനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന സ്ഥാപനങ്ങളെയും അവിടെ തിന്ന് വീര്‍ത്ത് ചീര്‍ക്കുന്നവരെയുമാണ്….
സെക്സിന്റെ കാര്യം മാത്രമല്ല ഇവർക്ക് നിയന്ത്രിക്കേണ്ടത്…. mastrubation.. സ്വയംഭോഗവും തെറ്റാണ് എന്നും വാദിച്ച് എത്രയാളുകളെ ബുദ്ധിമുട്ടിച്ചിട്ടുണ്ട് ഈ വില്ലന്മാർ…
ഞാൻ ജീവിതത്തിൽ മൂന്ന് പ്രാവശ്യം ഈ കൺസെന്റ് വിഷയം ശ്രമിച്ചിട്ടുണ്ട്… രണ്ടു തവണ ശാരീരിക ബന്ധം നടന്നു…. അവിടെ രണ്ടിടത്തും അവരും അത് ആഗ്രഹിച്ചിരിക്കുകയായിരുന്നു… അങ്ങനെ കണ്ടു ഒരു രാത്രി പങ്കിട്ടു… അതന്നെ…. മൂന്നാമത് ഞാൻ തന്നെ കൊണ്ട് പോയി കൊളമാക്കി… ലേശം സാവകാശം വേണമായിരുന്നു…. എന്റെ ആക്രാന്തം തന്നെ പ്രശ്നം… പക്ഷെ അവിടെ ഒന്ന് മനസ്സിലായി
ഈ കൺസെന്റിന് മുൻപ് നടക്കുന്ന ഒന്നുണ്ട് കോൺവെർസേഷൻ…. Coversation… ആദ്യത്തെ രണ്ടിടത്തും ഇരുവർക്കും Conversation അത്ര താല്പര്യമില്ല… ഉദ്ദേശം വളരെ വ്യക്തമായിരുന്നു…. പിന്നെ അവരെ കണ്ടിട്ടുമില്ല… രണ്ടാമത്തിടത്ത് ഞാൻ Conversation ഭാഗത്തിൽ അത്ര സമയം ചിലവാക്കിയില്ല… മുൻപത്തെ അനുഭവമായിരിക്കണം…. പക്ഷെ എല്ലാവരും ഒരേ പോലെയല്ലല്ലോ…. അതൊരു സൗഹൃദമായി മുന്നോട്ട് പോയി ഡേറ്റിങ്ങും മറ്റുമായി പോകണമായിരുന്നു… അതിന് ഞാൻ അതല്ല നോക്കിയിരുന്നത്…
ഇത് മുന്നും വിവാഹത്തിന് മുൻപാണ്.. ഇനി അത് പറഞ്ഞില്ല എന്ന് വേണ്ട…
രണ്ടു പേർ സൗഹൃദത്തിലാവുമ്പോൾ ഒരാൾക്ക് ചിലപ്പോൾ മറ്റേയാളോട് പ്രണയമോ അല്ല ഒരു ശാരീരിക അടുപ്പമോ തോന്നാം പലരും സൗഹൃദത്തിന് കോട്ടം തട്ടരുത് എന്ന് കരുതി പറയില്ല… പറഞ്ഞില്ലെങ്കിലും മനസ്സിൽ ആ ചിന്ത നിലനിൽക്കും… അങ്ങനെ എത്രയോ സൗഹൃദങ്ങൾ നീറി നീറി കഴിയുന്നുണ്ടാവും… പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഉള്ളു… Consent ഇല്ലെങ്കിൽ പിന്നെ proceed ചെയ്യാതെ സൗഹൃദത്തോടെ നിൽക്കാമല്ലോ…. പക്ഷെ അവിടെയും ബന്ധങ്ങളിലെ maturity ഇല്ലായ്മയാവാം പ്രശ്നം…
വിവാഹത്തിന് ശേഷവും രണ്ടു തവണ ഈ വഴി പോയിട്ടുണ്ട്…. രണ്ടു തവണയും ഒന്നും നടന്നില്ല… ഐ മീൻ സെക്സ്… ഒരാളുടെ കുടെ കൺസന്റ് ചോദിച്ചപ്പോൾ തന്നെ ആള് ചിരിച്ചിട്ട് പറഞ്ഞു.. അത് വേണ്ട മ്മക്ക് ഇങ്ങനെ സുഹൃത്തുക്കളായാൽ മതി എന്ന്… ഇന്നും സൗഹൃദം തുടരുന്നു…
രണ്ടാമത് അല്പം കൂടി മുന്നോട്ട് പോയി… പിന്നെ അതും ഒരു സൗഹൃദത്തിൽ നിന്നു… രണ്ടു പേരെയും നേരിൽ കണ്ടിട്ടില്ല… ഞാൻ താമസിക്കുന്നിടത്ത് അല്ല എന്നതാവണം അതൊന്നും ആ രീതിയിൽ പ്രൊസീഡ് ചെയ്യാതിരുന്നത്… Geographical Constraints… പക്ഷെ അതൊന്നും ഒരു വിഷയമല്ല… നമ്മുടെ മനസ്സിലെ ആഗ്രഹം തുറന്ന് പറയാൻ മടിക്കേണ്ടതില്ല.. പക്ഷെ അത് മറ്റൊരാളെ ബുദ്ധിമുട്ടിക്കാനാവരുത് എന്നതാണ് ഞാൻ മനസ്സിലാക്കുന്നത്…
ഒരു കുലപ്പുരു ചോദിച്ച ചോദ്യം ചേർക്കട്ടെ..
“കുഴപ്പമില്ല, അതു താങ്കളുടെ ഇഷ്ടം, പക്ഷെ സ്വന്തം ഭാര്യക്കും അതെ ഇഷ്ടം തോന്നിയാൽ താങ്കൾ സപ്പോർട്ട് ചെയ്യുമോ?”
ഇതായിരുന്നു എന്റെ ഉത്തരം: “അതിന് എന്റെ ഭാര്യക്കോ നിന്റെ ഭാര്യക്കോ നമ്മുടെ സപ്പോര്‍ട്ട് വേണം എന്ന് ആരാണ് പറയുന്നത്? ഈ സെക്സ് എന്ന വികാരത്തെ പറ്റി ഒരു ഐഡിയയും ഇല്ല… ഒക്കെ ഈ ബന്ധങ്ങളുടെ കൂടെ കൂട്ടിക്കെട്ടി മാത്രമെ കണ്ടിട്ടുള്ളു എന്നതിന്റെ പ്രശ്നമാണ്”
ഇവിടെ സപ്പൊര്‍ട്ട് എന്നത് അനുവാദം എന്ന് വായിക്കണം എന്ന് എന്റെ ഒരു ഓൺലൈൻ സ്ത്രീ സുഹൃത്ത് എന്നെ ഓര്‍മ്മപ്പെടുത്തി… അനുവാദം… അതെ Consent… ഈ ചോദ്യം ചോദിച്ച കുലപുരുഷനൊക്കെ ആ Consent മാത്രമെ അറിയു… അതാണെങ്കില്‍ കിരീടം പോലെ തലയില്‍ ചാര്‍ത്തി വയ്ക്കും….
പക്ഷെ സെക്സ് മാത്രമല്ല… അല്ലിക്ക് ആഭരണം വാങ്ങുന്നതിനും… കൈയ്യില്‍ പച്ച കുത്തുന്നതിനും…. എന്ത് വസ്ത്രം ധരിക്കാം എന്നതിനും… ആരൊക്കെയായി കൂട്ടു കൂടാം എന്നതിനും… പഠിക്കണം എന്നതിനും… ജോലിക്ക് പോകാനും… ഒക്കെ ഈ കുല പുരുഷന്മാർക്ക് Consent അറിയാം…. സ്ത്രീയുടെ കൺസെന്റിൽ മാത്രമാണ് ഒരു മനസ്സിലാവായ്ക…. കഷ്ടം….
ന്നാപ്പിന്നങ്ങന്യാക്കാം!
പഹയന്‍
Categories: Articles and Opinions, Uncategorized
Leave a Reply