ഞായറാഴ്ച്ച ധന്യമാക്കാൻ ലേശം കുക്കുന്നത് നല്ലതാണ്…. പക്ഷെ കുക്കായി പരിണമിക്കുന്നതിന്റെ മുൻപ് എല്ലാവരും കൂടി ഒന്ന് വീട് വൃത്തിയാക്കി… പട്ടിയുടെ ഷഡ്ഢി… സോറി പട്ടിയുടെ shedding സമയമാണ്… വീട്ടിൽ മൊത്തം അതിന്റെ മൈ… രോമമാണ്…. അതൊക്കെ വൃത്തിയാക്കണം…. അല്ലെങ്കിൽ തന്നെ രോമമില്ലാത്തതിന്റെ മേലൊക്കെ പട്ടിയുടെ രോമാവാകും….
പട്ടികുട്ടി വീട്ടിൽ മൂത്രമൊഴിക്കുകയും തുറുകയുമൊന്നും പാടില്ല എന്നുള്ളത് കൊണ്ട് ഗംഭീരമായി ഹൗസ് ട്രെയിനിങ് ഒക്കെ ചെയ്ത് തുടങ്ങി… നല്ല ട്രെയ്നറായത് കൊണ്ടാവും പട്ടി ഇപ്പം മ്മളെ വളപ്പിലെ തുറു… എവിടെയെങ്കിലും പോയാൽ… നഹിം കഭി നഹിം എന്നും പറഞ്ഞ് അവിടെ പിടിച്ച് ഇരിക്കും…. അത് മാറ്റിയില്ലെങ്കിൽ പിന്നെ വീട്ടിൽ നിന്നും പുറത്ത് പോകാൻ പറ്റാത്ത സ്ഥിതിയാവും… ലീഷ് കാരണമാവും ഇതെന്ന് കേട്ടു അങ്ങനെ ഇന്ന് ആളെ രാവിലെ തന്നെ ലീഷൊക്കെ ഇടീച്ച് കാര്യം നടത്തിക്കാൻ കൊണ്ട് പോയി… സംഭവം നടന്നു… ഇനി അതും ശീലമാക്കണം….
എല്ലാവരും കൂടിയ വൃത്തിയാക്കൽ കഴിഞ്ഞ് നാളത്തേക്കുള്ള മലയാളം പോഡ്കാസ്റ്റ് റെക്കോർഡ് ചെയ്തു… വിഷയം അർത്ഥവത്തായ സമയം…. How to find meaningful time…. അല്ല ഒലിവർ ബർക്ക്മാൻ പറഞ്ഞത് മനുഷ്യൻ ആകെ നാലായിരത്തി ചിലോനം ആഴ്ച്ചകളെ ഉള്ളു ജീവിക്കാൻ എന്നാണ്… എല്ലാ ഞായറാഴ്ച്ചയും അതിലൊന്നാണ് മ്മളെ വിട്ട് പോവുന്നത്… അപ്പോൾ ഉള്ള സമയം അർത്ഥവത്താവണ്ടേ…? അത് നാളെ മ്മളെ Pahayan Media Malayalam Podcast വഴി കേൾക്കാം…. എന്റെ നാളെ… നിങ്ങളുടെ വൈകീട്ട് മൂന്നരക്ക്…
അങ്ങനെ റെക്കോർഡിങ്ങ് ഒക്കെ കഴിഞ്ഞിട്ട് ഇന്നലത്തെ ചോറും കറിയും തിന്ന് ഒന്ന് പുറത്തേക്കിറങ്ങി…. ചെക്കന് എന്തോ വാങ്ങണം എന്ന് പറഞ്ഞു…. ഒരു ഓറഞ്ച് ജ്യൂസുണ്ടാക്കുന്ന ഒരു കുന്ത്രാണ്ടവും വാങ്ങി…. ബൈക്ക്യാർഡിൽ ധാരാളം ഓറഞ്ച് പഴുത്ത് റെഡിയായിട്ടുണ്ട്… അതൊന്ന് ജ്യൂസാക്കാം എന്നോർത്തു…
വന്നിട്ട് ഓറഞ്ചും പറിച്ച് ജ്യൂസും ണ്ടാക്കി കുടിച്ചപ്പം ഒരു പൊതി… ലേശം മീൻ ബേക്ക് ചെയ്താലോ ന്ന്… മസാലയൊക്കെ പുരട്ടി സുന്ദരകുട്ടപ്പനാക്കി വച്ചപ്പം മറ്റൊരു പുതി… ലേശം ഇലയൊക്കെ വച്ച് ഒരു സംഭവം പിടിപ്പിച്ചാലോ എന്ന് അതും നടന്നു…
അപ്പോഴേക്കും സമയം എട്ട് മണി… ഒരു സിങ്ങിൾ മാൾട്ടും ഐസിട്ട് എടുത്തു…. അമേസോൺ പ്രൈമിൽ അതാ രണ്ട് എന്ന മലയാളം സിനിമ അത് കാണാൻ തുടങ്ങി അത് കണ്ടുകൊണ്ടിരിക്കുമ്പം.. ഇങ്ങനെ ഒന്നെഴുതണം എന്നും തോന്നി…
ഇതൊക്കെ തന്നെയാണ് എനിക്ക് അർത്ഥവത്തായി സമയം ചിലവാക്കുക എന്നത്… ജീവിതം ചെറുതാണ് ഭായ്… അത് കൊണ്ട് അതിനെയും അതിലുള്ളവരെയും ഒന്ന് വലുതായി സ്നേഹിക്കണം…
ന്നാപ്പിന്നെങ്ങന്യാക്കാം 🥰🙏
Categories: Articles and Opinions
Leave a Reply