2020.ൽ ഞാനൊരു നാലര മണിക്കൂറോളം നീണ്ടു നിൽക്കുന്ന അജൈൽ കോഴ്സ് ചെയ്തു…അന്നത് ഫ്രീയായിരുന്നില്ല… എന്നാൽ ഇപ്പോൾ അത് ഫ്രീയായി താല്പര്യമുള്ളവർക്ക് കൊടുക്കാൻ തീരുമാനിച്ചു….
ഇത് മുൻപ് $49 പിന്നെ $99 എന്നിങ്ങനെ പണം മുടക്കിയാണ് പലരും ചെയ്തിരുന്നത്… പക്ഷെ കൂടുതൽ ജനങ്ങളിലേക്ക് ഇതിന്റെ ഗുണം എത്തണമെങ്കിൽ അത് ഫ്രീയാക്കണം എന്ന് തോന്നി…
ആറു പാർട്ടായിട്ടാണ് കോഴ്സ് ചെയ്തിരിക്കുന്നത്… Feb-11 തൊട്ട് Feb-16 വരെ ആറു ദിവസം ഓരോ വീഡിയോ വഴി നമ്മുടെ Pahayan Media യൂട്യൂബ് ചാനലിൽ…
ഇതാണ് വീഡിയോകളുടെ ഏകദേശ രൂപം
- Part-1 അജൈൽ – ലേശം ചരിത്രം | A Little History
- Part-2 അജൈൽ – മൂല്യങ്ങളും തത്വങ്ങളും | Core Values & Principles
- Part-3 അജൈൽ സ്ക്രം തയ്യാറെടുപ്പുകൾ | The Preparation
- Part-4 അജൈൽ സ്ക്രം ആസൂത്രണം | The Planning
- Part-5 അജൈൽ സ്ക്രം – അനുഷ്ഠാനം | The Execution
- Part-6 അജൈൽ ചിന്തയും ജീവിതവും | Agile Thinking & Life
ഒരു 6 part സീരീസ്…. പഠിക്കാൻ താല്പര്യമുള്ളവർക്ക് വേണ്ടി…. ഇതേ കോഴ്സ് ഇംഗ്ലീഷിലും ലഭ്യമാണ്… നമ്മുടെ Penpositive YouTube ചാനലിൽ
എന്തിന് ഇത് ഫ്രീയായി കൊടുക്കുന്നു എന്ന ചോദ്യം ഞാൻ എന്നോട് തന്നെ ചോദിച്ചു… ഉത്തരം കിട്ടിയത് ഇങ്ങനെയാണ്…. നമ്മൾ മലയാളികളുടെ Content Consumption Pattern മാറേണ്ടതുണ്ട് എന്ന് പറയുമ്പോൾ അത് തുടങ്ങെണ്ടത് ക്രിയേറ്റേഴ്സിന്റെ Content Creation Pattern വച്ചാവണം എന്ന് തോന്നി…
പിന്നെ ഇതൊരു paid course ആയിരുന്നപ്പോൾ പലരും മെസേജ് അയച്ചു… പഠിക്കാൻ താല്പര്യമുണ്ട് പക്ഷെ പണമെടുക്കാൻ ഇല്ലെന്ന്.. അത് ശരിയല്ല എന്നും തോന്നി…. ഇത് എന്റെ പ്രധാന ജോലിയും വരുമാന മാർഗ്ഗവുമില്ലാത്തതിനാൽ ഈ തീരുമാനമെടുക്കാൻ എനിക്കും എളുപ്പവുമായി…
നമ്മൾ മലയാളികൾക്ക് എന്ന് മാത്രമല്ല എല്ലാവർക്കും agility ഗുണം ചെയ്യും…. software മേഖലയിലാണ് ഇതിന്റെ തുടക്കമെങ്കിലും ഇന്ന് പല മേഖലകളിലും എന്തിന് ജീവിതത്തിൽ പോലും ഇത് ഉപയോഗിക്കപ്പെടുന്നു… അതിനാൽ software മേഖലയിലില്ലാത്തവർക്കും ഈ കോഴ്സ് ചെയ്യാം…
കഴിയുന്നത്ര അധികം പേര് ഇത് ഉപയോഗപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു… നിങ്ങൾക്ക് ഗുണം ചെയ്യുമെന്ന് തോന്നിയാൽ മറ്റുള്ളവരെയും അറിയിക്കുക… ഇനി മലയാളം അറിയാത്തവരാണെങ്കിൽ നമ്മുടെ penpositive youtube ചാനലിന്റെ ലിങ്ക് കൊടുക്കാം… അവിടെ ഇതേ കോഴ്സ് ഇംഗ്ലീഷിലുണ്ട്.
ഹാപ്പി ലേർണിംഗ് & ബീ അജൈൽ
Categories: Malayalam Micro-Course
Leave a Reply