മുൻപ് ഗുഗിളിൽ പോളിസി അഡ്വൈസറായിരുന്ന ഇപ്പോൾ സ്റ്റാൻഫോർഡിൽ ജോലി ചെയ്യുന്ന ജേക്കബ് ഹെൽബെർഗ് എഴുതിയ പുസ്തകമാണ് ‘The Wires of War’..
യുദ്ധ മുഖം മാറി…. യുദ്ധ രീതികളും ആയുധങ്ങളും വരെ മാറി…. നിർമ്മിത ബുദ്ധിയും സാങ്കേതിക വിദ്യയും യുദ്ധം നമ്മുടെ സ്ക്രീനുകൾ വരെ എത്തിച്ചിരിക്കുന്നു…രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞിട്ട് നടന്ന Arms Race നമ്മൾക്കെല്ലാം പരിചിതമാണ്… അന്നും യുദ്ധത്തിൽ പങ്കെടുക്കുന്നത് പട്ടാളക്കാരാണ്… അതും യുദ്ധം നടക്കുന്നിടത്ത്…
ഇന്ന് യുദ്ധം നമ്മുടെ സ്‌ക്രീനുകളിലേക്കും അരിച്ച്കയറുമ്പോൾ… അറിഞ്ഞൊ അറിയാതെയോ നമ്മളും പോരാളികളാവുകയാണോ…? ആരുടെ പക്ഷത്തു നിന്നാണ് പോരാടുന്നത് എന്നത് പോലും മനസ്സിലാക്കാൻ കഴിയാത്തൊരു യുദ്ധം…
ഇന്നത്തെ പോഡ്കാസ്റ്റിൽ പുസ്തകം വായിച്ചതാണ് വിഷയമെങ്കിലും അതല്ല… ഈ യുദ്ധം നടക്കുകയാണെങ്കിൽ… അല്ല ഇപ്പോഴും പല രീതിയിലും നടക്കുന്നുണ്ട്…. ഇതിൽ നമ്മുടെ റോൾ എന്താണ്… എങ്ങിനെയാണ് നമ്മൾ ഇതിൽ പെടാതിരിക്കുക… നമ്മളായിരിക്കാം ആയുധങ്ങൾ…. ചെറിയ പ്രശ്നമുണ്ട്… ഈ വഴികളിലൂടെയാണ് ചിന്തകൾ….
Categories: Malayalam Book Reviews
Leave a Reply