Penpositive Outclass പോഡ്കാസ്റ്റിംഗ് ജേർണൽ

മലയാളം പോഡ്കാസ്റ്റിന്റെ കൂടെ ഇംഗ്ലീഷ് പോഡ്‌കാസ്റ്റും പുരോഗമിക്കുന്നുണ്ട്… രണ്ടും എന്റെ ഒരു പഠന രീതിയായാണ് ഞാൻ കാണുന്നത്…. മലയാളം കുടുതലും വിഷയങ്ങളെ ആസ്പദമാക്കി വായിക്കുന്ന ലേഖനങ്ങളെ കുറിച്ചാണ് ഈയിടെ കുടുതലെങ്കിൽ ഇംഗ്ലീഷ് പോഡ്കാസ്റ്റ് എന്റെയൊരു ജേർണലിന്റെ ശബ്ദാവിഷ്‌ക്കാരമാണ്…

ദിവസവും എന്തെങ്കിലും ചെയ്യുന്നത് ജീവിതത്തിന് ഒരു അടുക്കും ചിട്ടയും കൊണ്ടു വരും എന്ന് ചെറുപ്പത്തിലേ പറഞ്ഞ് കേട്ടിട്ടുണ്ട്…. പണ്ടൊക്കെ വലിയ മടുപ്പായിരുന്നു…. ഇന്നും ചില കാര്യങ്ങളിൽ അങ്ങനെയുണ്ട്…. പക്ഷെ കഴിഞ്ഞ ഏതാനും വർഷങ്ങളായി വന്നൊരു മാറ്റമാണ്…. ചെയ്യുന്ന കാര്യങ്ങൾക്കൊക്കെ ഒരു ‘Daily Angle’ കൊടുക്കുകയെന്നത്…   

ഇടക്ക് അല്പം overwhelming ആയി തോന്നാമെങ്കിലും ഓരോ ദിവസവും പിന്നിടുമ്പോൾ ആ പ്രവർത്തി എളുപ്പമായി വരും… ‘Focus on the Process and improve…. it will get better’ എന്ന സിദ്ധാന്തമായിരിക്കണം… ഇതും തർക്കത്തിന് വകുപ്പുണ്ട്…. പക്ഷെ നമ്മൾക്ക് ഏറ്റവും അനുയോജ്യവും എളുപ്പവും എഫക്ടീവും ആയ വഴി നോക്കുക എന്നതാണ് ശരിയെന്ന് തോന്നി അതാണ് ചെയ്യുന്നത്…

അങ്ങനെയാണ് ‘create daily even if incomplete or imperfect’ എന്ന വഴിയിലേക്ക് തിരിഞ്ഞത്…. കഴിഞ്ഞ വർഷം മാർച്ച് ഏഴിനാണ് Penpositive Outclass ഒരു Daily പോഡ്കാസ്റ്റെന്ന രീതിയിൽ ചെയ്തു തുടങ്ങുന്നത്…. ഇടക്ക് ജൂണിൽ ഒരു ചെറിയ ഇടവേളയുണ്ടായി പിന്നെ ജൂലൈ 21 തൊട്ട് വീണ്ടും ദിവസവും ചെയ്തു തുടങ്ങി…. പിന്നെ ഇന്നു വരെ മുടങ്ങിയിട്ടില്ല…

എന്റെ ഒരു ‘Self Improvement Journey’ എന്ന രീതിയിലാണ് തുടങ്ങിയതും തുടരുന്നതും… പക്ഷെ ഇപ്പോൾ ഇന്ത്യയിലും സിംഗപ്പൂരും ദുബായിലും ഒക്കെ Education, Self-Improvement എന്നീ കാറ്റഗറികളുടെ ചാർട്ടുകളിൽ ഇടക്കൊക്കെ എത്തിപ്പെടുന്നുണ്ട്…. 

മലയാളം പോഡ്കാസ്റ്റ് പലരും കേൾക്കുന്നുണ്ട് എന്നറിയാം…. എങ്കിലും ഇംഗ്ലീഷ് പോഡ്കാസ്റ്റു കേൾക്കാൻ താല്പര്യമുള്ളവർക്ക് അതും ആവാം… 
ഈയിടെ ചെയ്ത ചില എപ്പിസോഡുകൾ ഇതെല്ലാമാണ്…

  • Planning for a Monday in Office
  • The 50:40:10 Principle in Hiring and Job Search
  • Listen Before You Speak; I mean Communicate
  • Transparency as a Tool of Success

പോഡ്കാസ്റ്റുകളുടെ ഒരു ഏകദേശ രൂപം നൽകാനാണ് ഇത് ചേർത്തത്…. ബാക്കി പോഡ്കാസ്റ്റിലും പോഡ്കാസ്റ്റിന്റെ വെബ്സൈറ്റിലും കാണാം 



Categories: Articles and Opinions, Uncategorized

Tags:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: