സിനിമകളെ കുറിച്ചുള്ള പോസ്റ്റുകൾക്ക് എപ്പോഴും നല്ല മൈലേജാണ്…. അത് ഇന്ന ഭാഷ എന്നൊന്നുമില്ല…. അതിന് പല കാരണങ്ങളുമുണ്ടാവും…. സിനിമാ ലോകത്തിനോടുള്ള നമ്മുടെ താല്പര്യവും അവയ്ക്ക് തന്നെ ആവശ്യമായ പ്രമോഷനും… ഫാൻ ഫോളോയിങ്ങും ഒക്കെ കാരണമാവാം….
സിനിമകളെ കുറിച്ച്… പ്രത്യേകിച്ച് മലയാളം സിനിമകളെ കുറിച്ചുള്ള വീഡിയോ ചെയ്‌താൽ മിനിമം വ്യൂസ് ഉറപ്പാണ്… വെറുതെയാണോ മലയാളത്തിന്റെ ‘മ’ ‘മൈ’ ഒന്നും മനസ്സിലാവാത്ത സായിപ്പും പരദേശികളും അടക്കം മലയാളം സിനിമകളുടെയും എന്തിന് ട്രെയിലറുകളുടെ പോലും റിവ്യൂ ചെയ്ത് കഴിയുന്നത്…. അവർ മലയാളം മാത്രമല്ല മറ്റു ഇന്ത്യൻ ഭാഷകളുടെ സിനിമകളും റിവ്യൂ ചെയ്യും…. അതവരുടെ ബിസിനസ് മൈൻഡ്… കാണാനും ഒരു ക്യൂട്ട്നസ് ണ്ട്…
ഞാനും ഇടക്ക് മലയാളം സിനിമകളുടെ റിവ്യൂ ചെയ്തിട്ടുണ്ട്… പക്ഷെ സിനിമകളെ ചൊല്ലി മ്മളെ ആളുകൾ ലേശം കൂടുതൽ വൈകാരികമാണ്…. രാഷ്ട്രീയവും മതവും പോലെ തന്നെയായിട്ടുണ്ട് സിനിമയും…. ഇപ്പോഴാണ് നസീറും സുകുമാരനും മധുവും ജയനും സോമനും ഒക്കെ അഭിനയിച്ച കാലത്തെ കുറിച്ച് ആലോചിക്കുന്നത്…. അതും ഒരു കാലം… സിനിമകൾ നന്നായിട്ട് കാര്യമില്ല പ്രേക്ഷകർ വഷളായാൽ പിന്നെ എന്ത് കാര്യം….
സിനിമ ജീവിതത്തിന്റെ വലിയൊരു ഭാഗമാണ്… ചെറുപ്പം മുതലേ സിനിമകളെ കുറിച്ച് സംസാരിക്കുന്നത് വലിയ ഇഷ്ടമാണ്…. അത് തുടർന്ന് പോകണമെന്നുണ്ട്… പക്ഷെ മലയാളം സിനിമകളെ കുറിച്ച് വീഡിയോ ചെയ്യണ്ട എന്ന് തോന്നിപ്പോകുന്നു….
പിന്നെ തീയറ്ററിൽ ഇറങ്ങുന്ന പുതിയ സിനിമകളും വേണ്ട… അല്ലാതെ പലപ്പോഴും കാണുന്ന സിനിമകളുണ്ട്… ഇഷ്ടപ്പെടുന്നവയുണ്ട്… OTT പ്ലാറ്റുഫോമുകളിൽ വരുന്നവയുണ്ട്… ഷോർട്ട് ഫിലിമുകളുണ്ട്… മലയാളത്തിൽ തീയറ്ററിൽ ഇറങ്ങുന്ന മഹാരഥന്മാരുടെ സിനിമകളെ അവരുടെ ഫാനുകൾക്ക് വിട്ട് കൊടുക്കാം… മ്മക്ക് ബാക്കിയുള്ള സിനിമകളുണ്ട്… അതാണ് കഴിഞ്ഞ ഒരു വർഷമായി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും…. കൊച്ചു സിനിമകൾ…. മനസ്സിൽ തട്ടുന്നവ.. പ്രതീക്ഷ നൽകുന്നവ… അവരുടേതാണ് ഇനിയുള്ള കാലം…. അവരുടെ കുടെയാവാം ഇനി….
അങ്ങനെയാണ് ബല്ലാത്ത സിനിമകൾ എന്ന പേരിൽ യൂട്യൂബിൽ വീഡിയോകൾ ചെയ്യാൻ തുടങ്ങിയത്…. ഇവിടെ ചിത്രത്തിൽ കാണുന്ന ‘The Chair’ പിന്നെ ‘Tokyo Sonata’ എന്നിങ്ങനെ രണ്ടു സിനിമകളെ കുറിച്ച് ഓരോ വീഡിയോ ചെയ്തു…. ഒരു റിവ്യൂ അല്ല… വ്യൂവേഴ്സ് ഏക്സ്‌പീരിയൻസ്….
പിന്നെ എനിക്ക് ഇഷ്ടപ്പെടുന്ന സിനിമകളാണ് ഇവിടെ ജനങ്ങൾക്ക് ഇഷ്ടപ്പെടുമോ ഇല്ലയോ എന്നത് വിഷയമല്ല.. പിന്നെ ഇഷ്ടപ്പെടാത്ത സിനിമകളെ കുറിച്ച് സംസാരിച്ച് സമയം കളയാനുമില്ല… വീഡിയോയുമില്ല… എന്തിന്…? അവ കാണാൻ ചിലവായ സമയം തന്നെ ധാരാളം…
ഇനിയും ചിലത് പ്ലാൻ ചെയ്തിട്ടുണ്ട് ബംഗാളി… ഫ്രഞ്ച്.. നൈജീരിയൻ…ചൈനീസ്… ജർമ്മൻ…. ഇംഗ്ലീഷ് അങ്ങനെ പോകുന്നു…. ബല്ലാത്ത സിനിമകളെ കുറിച്ച് കാണണമെങ്കിൽ യൂട്യൂബ് ചാനലിൽ കാണാം…
ഇതാ ഒരു ബാല്ലാത്ത സിനിമ….
Categories: Malayalam Movie reviews
Leave a Reply