ബല്ലാത്ത പുസ്തകങ്ങൾ | 2022 വരുമ്പോൾ -3

പുസ്തകങ്ങൾ നമ്മളെ അറിയാത്ത ലോകങ്ങളിലേക്ക് കൊണ്ടു പോകും… ഈ വർഷം നോവലുകൾ അല്ല കുടുതലും നോൺ ഫിക്ഷനുകളാണ് വായിച്ചത്… ഓർമ്മക്കുറിപ്പുകളും വായിച്ചു… ഇപ്പോൾ വായിച്ച് തീർന്നത് നാദിയ വാസിഫ് എഴുതിയ ‘ഷെൽഫ് ലൈഫ്’ എന്ന ഓർമ്മക്കുറിപ്പാണ്…. ഈജിപ്തിലെ ദിവാൻ എന്ന പുസ്തക കട തുടങ്ങിയതും നടത്തി കൊണ്ട് പോയതിനെയും കുറിച്ച്…

പിന്നെ വായിക്കാനെടുത്തതും ഒരു ഓർമ്മക്കുറിപ്പ് തന്നെ… അതും ഈജിപ്തുമായി ബന്ധപ്പെട്ടൊന്ന്… പ്രശസ്ത സിനിമാനടൻ ഒമർ ഷെറീഫിന്റെ കൊച്ചുമകൻ ഒമർ ഷെറീഫ് ജൂനിയർ എഴുതിയത്…. ദി ടേൽ ഓഫ് റ്റു ഒമാർസ്….

ഇംഗ്ലീഷ് പുസ്തകങ്ങളുടെ റിവ്യൂ കുടുതലും ഇംഗ്ലീഷിലായിരുന്നു പതിവ്….. പിന്നെ കരുതി…. അത് മലയാളത്തിൽ പറയുന്നതല്ലേ നല്ലത്…. മലയാളം പുസ്തകങ്ങൾ ഈ വർഷം ഒന്നേ വായിച്ചുള്ളു എന്ന് തോന്നുന്നു…. ഒരു മലയാളം പരിഭാഷ…. അമർകാന്തിന്റെ ‘കരിയില’        

ഒരു വലിയ ഗ്യാപ്പിന് ശേഷം കഴിഞ്ഞ ഏതാനും ആഴ്ച്ചകളിലായി യുട്യൂബിൽ ‘ബല്ലാത്ത പുസ്തകങ്ങൾ’ എന്ന പ്ലെലിസ്റ്റിൽ ഇവ അപ്ലോഡ് ചെയ്യുന്നു… 2022.ൽ ഇത് തുടർന്ന് പോകണം എന്ന് കരുതുന്നു… പുസ്തകങ്ങളെ കുറിച്ച് പോഡ്കാസ്റ്റുകളും ചെയ്തിട്ടുണ്ട്… പക്ഷെ വീഡിയോ വഴി കുടുതലും ഒരു പുസ്ത പരിചയപ്പെടുത്തലാണ്…. കാരണം വിഡിയോകൾ പത്ത് മിനുട്ടിന് താഴെ നിർത്തണം….

ഇടക്ക് ആരോ ചോദിച്ചിരുന്നു… എങ്ങിനെയാണ് അടുത്ത വായിക്കാനുള്ള പുസ്തകം തിരഞ്ഞെടുക്കുന്നത് എന്ന്… ഞാൻ ഫോളോ ചെയ്യുന്ന ചില എഴുത്തുകാരുണ്ട്… അവർ അവരുടെ ലിങ്ക്ഡിൻ പോസ്റ്റുകൾ വഴി പുതുതായി വരുന്ന നോൺഫിക്ഷൻ പുസ്തകങ്ങൾ പരിചയപ്പെടുത്താറുണ്ട്…ഞാൻ ഉടൻ തന്നെ അവയെ എന്റെ ലൈബ്രറിയുടെ വെബ്സൈറ്റിൽ പോയി ഹോൾഡ് ചെയ്യാൻ പറയും…. അവർ കോപ്പികൾക്ക് ഓർഡർ ചെയ്തിട്ടുണ്ടെങ്കിൽ മ്മള് ലിസ്റ്റിൽ പെടും… വരുമ്പോൾ പുസ്തകം കിട്ടും…

ഇന്ദിരാ നൂയിയുടെ പുസ്തകം ‘മൈ ലൈഫ് ഇൻ ഫുൾ’ അത് പോലെ റീഡ് ഹോഫ്മാന്റെ ‘മാസ്റ്റേഴ്സ് ഓഫ് സ്കേൽ’ ആഞ്ചെല മെർക്കലിനെ കുറിച്ചുള്ള ‘ചാൻസലർ’ എന്ന പുസ്തകം… ഇതൊക്കെ ഹോൾഡിലാണ്…. ലൈബ്രറി ഓർഡർ ചെയ്തത് വരുമ്പോൾ ലിസ്റ്റിൽ നമ്മുടെ നമ്പറെത്തുമ്പം കിട്ടും…

ഹോൾഡിലിട്ട മൂന്ന് പുസ്തകങ്ങൾ വന്ന് കടക്കുന്നുണ്ട്… നാളെ പോയിട്ടെടുക്കണം…. പുസ്തകങ്ങളെ കുറിച്ചുള്ള വീഡിയോ ചെയ്യുന്നത് എനിക്കും വളരെ സന്തോഷം നൽകുന്നതാണ്… വായിച്ച ഒരു പുസ്തകത്തിനെ കുറിച്ച് ഒരു വീഡിയോ ഉണ്ടാക്കുകയോ അല്ലെങ്കിൽ പോഡ്‌കാസ്റ്റു ചെയ്യുകയോ ചെയ്‌താൽ മ്മക്ക് ആ പുസ്തകത്തിൽ പറഞ്ഞതിനെ ഒന്ന് കുടി ഓർമ്മകളിലൂടെ കൊണ്ടു പോകാം     

ഇതാ കഴിഞ്ഞ ദിവസം അപ്ലോഡ് ചെയ്ത ഒരു ബല്ലാത്ത പുസ്തകം..Categories: Malayalam Book Reviews

Tags: ,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: