ആദ്യം ചില അപ്‌ഡേറ്റുകൾ… വലുതായി ഒന്നും സംഭവിച്ചില്ല… ചില സമയ പരിമിതികൾ കാരണം ദിവസവും ചെയ്യുന്ന പോഡ്കാസ്റ്റങ്ങനെ ആഴ്ച്ചയിൽ രണ്ടു ദിവസമായി മാറ്റി…. എല്ലാ തിങ്കളാഴ്ച്ചയും വ്യാഴാഴ്ച്ചയും….
ഇപ്പോൾ അഞ്ചാഴ്‌ച്ചയായി കാണും…. എപ്പിസോഡ് 309 കഴിഞ്ഞു…
അപ്പോഴാണ് ഒരു ആശയം മനസ്സിൽ വന്നത്…. എല്ലാ ദിവസവും ഇവിടെ പോസ്റ്റുക ബുദ്ധിമുട്ടായിരുന്നു… പക്ഷെ ആഴ്ച്ചയിൽ രണ്ടു ദിവസം നടക്കും….
പോഡ്കാസ്റ്റുകളെ കുറിച്ച് ചെറിയൊരു കുറിപ്പും പോഡ്കാസ്റ്റിന്റെ ലിങ്കും ഇവിടെ കൊടുക്കാം…. എന്നെങ്കിലും വഴിതെറ്റി ഇവിടെ എത്തിച്ചെരുന്നവർക്ക് വേണ്ടി…
എപ്പിസോഡ് 310 തെറ്റുകളെ കുറിച്ചാണ്… തെറ്റുകളെ കുറിച്ചല്ല…. തെറ്റുകളിൽ നിന്നും നമ്മളെങ്ങനെ എന്തെങ്കിലും പഠിക്കുമെന്ന്…. ഞാനൊക്കെ ചില തെറ്റുകൾ എത്രയോ തവണ ചെയ്തിട്ടും ഒന്നും പഠിച്ചിട്ടില്ല…. അല്ല ഇനിയും പഠിക്കാമല്ലോ… അല്ലെ…?
Categories: Malayalam Podcasts
Leave a Reply