2020-2021 ൽ ഞാൻ ചില മൈക്രോ കോഴ്‌സുകൾ ചെയ്തിരുന്നു…. ഗോൾ സെറ്റിംഗ്.. ടൈം മാനേജ്മെന്റ് എന്നങ്ങനെ ചില വിഷയങ്ങളിൽ… ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ലെക്ച്ചറുകളായാണ് ചെയ്തത്…. ബുള്ളറ്റ് പോയിന്റുകളുള്ള പ്രസന്റേഷൻ സഹിതം…
അവ ഫ്രീയായിരുന്നില്ല… ഇന്ത്യൻ രൂപ 700/- ഓരോ കോഴ്‌സിനും.. പലരും ചേർന്നു.. കോഴ്സ് ചെയ്തു…. കഴിഞ്ഞ മാസം അവയെല്ലാം ഫ്രീയാക്കാൻ തീരുമാനിച്ചു…. അതിന് ചില കാരണങ്ങളും ഉണ്ടായിരുന്നു…
ഫ്രീയാണെങ്കിൽ എവിടെയാണ് ഇതൊക്കെ അപ്ലോഡ് ചെയ്യേണ്ടത് എന്ന ചിന്ത വന്നു… മുൻപ് ഇതൊക്കെ ഒരു ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം വഴിയായിരുന്നു ചെയ്തിരുന്നത്… മ്മക്ക് അതൊന്ന് മാറ്റി പിടിക്കാം എന്ന് കരുതി…
ട്രോളുകളുടെയും രാഷ്ട്രീയ മത വിമർശനങ്ങളുടെയും റോസ്റ്റിങ്ങുകളെയും… ‘ഇത് കണ്ടാൽ നിങ്ങൾ ഞെട്ടും’ എന്ന ടൈറ്റിലുള്ള ഞെട്ടിപ്പിക്കുന്ന വീഡിയോകളുടെയും…. മോട്ടിവേഷനുകളുടെ അതിപ്രസരങ്ങളുടെയും പുണ്യ ഭൂമിയായ യൂട്യൂബിൽ തന്നെയാവാം എന്ന് കരുതി….
ആളുകളുടെ Consumption രീതിയെ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല… ഉള്ളതല്ലേ കാണാൻ കഴിയു… പിന്നെ അൽഗോരിത ദൈവങ്ങളുടെ അനുഗ്രഹവും വേണം.. ഒരു Content Creator എന്ന രീതിയിൽ ഈ അൽഗോരിതങ്ങൾ വാഴുന്ന ലോകത്തിൽ ചുവടൊന്നു മാറ്റി ചവിട്ടാൻ ബുദ്ധിമുട്ടാണ്… എന്നാലും അതാണ് ശരിയെന്ന് തോന്നി…. അങ്ങനെയാണ് ഓരോ പരീക്ഷണങ്ങൾ തുടങ്ങിയത്…. കഴിഞ്ഞ രണ്ടു മൂന്ന് മാസങ്ങളായി യൂട്യൂബ് ചാനലിൽ ചില മാറ്റങ്ങൾ നടത്തി…
അതിന്റെ എഫക്റ്റും കണ്ടു… 20000 വ്യൂവുള്ളിടത്ത് സംഭവം 1000 തട്ടാൻ തന്നെ കഴിയാതായി…. ജനങ്ങൾക്കും യൂട്യൂബിനും ഈ വിഡിയോയും മൈക്രോ കോഴ്‌സുകളും ഇഷ്ടമല്ലത്രെ… അല്ലെങ്കിൽ അൽഗോരിതം പറയുന്നു… ഇവ ജനങ്ങൾക്ക് വേണ്ടതല്ല….
ഇടക്കിടക്ക് യൂട്യൂബ് ഓർമ്മപ്പെടുത്തും….. മുൻപത്തെ പോലെ ആരും കാണുന്നില്ല പഹയാ എന്ന്… മ്മളെ നന്നാക്കാനൊന്നുമല്ല…. ജനങ്ങളെ നന്നാക്കാനും അല്ല… ആളുകൾക്ക് വേണ്ടത് കൊടുത്താലേ അവർക്കും (അത് വഴി എനിക്കും) advertisement പണമുണ്ടാക്കാൻ പറ്റു…. ബിസിനസ്സ് മാത്രമാണ് സാറേ ഇവരുടെ മെയിൻ… അതിൽ തെറ്റൊന്നുമില്ല… കാരണം…. അവർ പണമുണ്ടാക്കിയാലേ അവർക്ക് അവരുടെ സർവിസ് ഫ്രീയായി എനിക്കും നിങ്ങൾക്കും നൽകാൻ കഴിയു…
സത്യത്തിൽ യൂട്യൂബ് ഫ്രീ അല്ല…. നിങ്ങളുടെയും എന്റെയും സമയമാണ് അവിടെ നമ്മൾ നൽകുന്നത്… അത് പിന്നീടൊരിക്കൽ സംസാരിക്കാം….
ഞാനും ഒന്ന് ഇരുത്തി ചിന്തിച്ചു…. നമ്മളുണ്ടാക്കുന്ന വീഡിയോ, എഴുത്ത് കുത്ത്, സാമൂഹ്യമാധ്യമ പോസ്റ്റുകൾ… ഇതെല്ലാം ഈ ഒരു സമയം കഴിഞ്ഞാൽ തീർത്തും അപ്രസക്തമാണ്… How can you create something that can last longer…?….be relevant more than just a few days…? എത്ര പേര് കാണുന്നു എന്നല്ല എത്ര പേർക്ക് ഉപകാരപ്പെടുന്നു എന്നതിൽ ആവാം ഫോക്കസ്..
മൈക്രോ കോഴ്‌സുകൾ ഇന്ന് കണ്ടില്ലെങ്കിലും ആരെങ്കിലും എന്നെങ്കിലും വഴിതെറ്റി വന്നാൽ ഉപയോഗപ്രദമാവാം…. പിന്നെ മൈക്രോ കോഴ്‌സുകൾ ഒരിക്കലും പൂർണ്ണമല്ല… അത് വഴി കാണുന്നവർക്ക് കൂടുതൽ ആ വിഷയത്തെ കുറിച്ച് മനസ്സിലാക്കാൻ ഒരു പ്രചോദനമായേക്കാം.. These are just stepping stones…..
മറ്റൊരു കാര്യം കൂടിയുണ്ട്…. മുൻപ് മൈക്രോ കോഴ്‌സുകൾ ഫ്രീയല്ലാതിരുന്നപ്പോൾ അവ വാങ്ങണം എന്നുണ്ടെങ്കിൽ ക്രെഡിറ്റു കാർഡും ഒക്കെ വേണം… അതിന്റെ പ്രശ്നം ഇവ എത്തിപ്പെടണം എന്ന് ഞാൻ ആഗ്രഹിക്കുന്ന പലരിലേക്കും അത് എത്തില്ല…. It does not matter how good or useful your product is, if people cannot access it.. it is not worth anything…..
ഇതാവുമ്പോൾ….. ഇന്റർനെറ്റുള്ള ആർക്കും അവ ലഭിക്കും… GB ചിലവേ ഉള്ളു … പിന്നെ അവരുടെ സമയവും….
ഇന്ന് ഇതെഴുതിയപ്പോഴാണ് ഒരു കാര്യം കൂടി ഓർമ്മ വന്നത്…. നമ്മൾ എന്ത് കാര്യം ചെയ്യുമ്പോഴും അതിന്റെ ഒരു ‘Why’ ഉണ്ടാവും… അത് കണ്ടെത്തുക എന്നതാണ് ഒരു വലിയ കടമ്പ…
ഈ ‘Why’ നമ്മളെ നിരന്തരം കുഴപ്പിച്ച് കൊണ്ടിരിക്കും…. It can also make us disillusioned……. പക്ഷെ രസമതല്ല… ഈ ‘Why’…. ഈ എന്തിന് ഇത് ചെയ്യുന്നു എന്നത് മാറുകയും ചെയ്യും….. Why we did it yesterday is not necessarily why we do it today and it can change why we do it tomorrow….
2022 എത്തുന്നതിന് മുൻപ് എന്റെ ഓൺലൈൻ ജീവിതത്തിലെ ചിലതെല്ലാം നിങ്ങളായി പങ്കു വയ്ക്കാം…. 2022…. ഒരു അഴിച്ചു പണിയുടെ വർഷമാകട്ടെ…. A year when you can reinvent yourself…..
മൈക്രോ കോഴ്‌സുകൾ എപ്പോഴാണ് പതിവ്…? എല്ലാ മാസവും 15th.ന് ഒരു പുതിയ മൈക്രോ കോഴ്സ് യൂട്യൂബിൽ ഉണ്ടാവും…. നവംബറിൽ ന്യൂഇയർ റെസല്യൂഷൻ എന്ന വിഷയമായിരുന്നു…. ഡിസംബറിൽ വിഷയം ഗോൾ സെറ്റിങ് ആവും….
ഞാൻ ചെയ്ത 4 മണിക്കൂർ നീണ്ടു നിൽക്കുന്ന 7000 രൂപക്ക് വിറ്റിരുന്ന മലയാളത്തിലുള്ള അജൈൽ കോഴ്‌സും ഇനി ഫ്രീയായി യൂട്യൂബിൽ വരും…. നാല് മൈക്രോ കോഴ്‌സുകളായി….
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യേണ്ടവർക്ക് അത് ചെയ്യാം… എന്ത് കൊണ്ടിത് ഫേസ്‌ബുക്കിൽ അപ്‌ലോഡ് ചെയ്യുന്നില്ല എന്ന ചോദ്യം ഉണ്ടാവാം…. യൂട്യൂബ് ആണ് സീരിയസ് വീഡിയോകൾക്ക് ഏറ്റവും അനുയോജ്യം… educational, instructional എല്ലാം തന്നെ… Findability and Searchability അവിടെയാണ് നല്ലത്….
ഇതാണ് ആദ്യം അപ്ലോഡ് ചെയ്ത മൈക്രോ കോഴ്സ്…
Categories: Uncategorized
Leave a Reply