2022 വരുമ്പോൾ – 1

പുതുവർഷത്തിലേക്ക് നോക്കുമ്പോൾഒരു പുതിയ വർഷം തുടങ്ങുന്നു… വലിയ സംഭവമൊന്നുമല്ല എല്ലാ വർഷവും നടക്കുന്നതാണ്…  എങ്കിലും  എനിക്ക് എപ്പോഴും ഒരു ആവേശമാണ്… A Time to reflect… അത് മാത്രമല്ല ഒരു reset ബട്ടൺ പോലെയാണ്…. ഏതായാലും എന്നാൽ അടുത്ത ഏതാനും ദിവസങ്ങൾ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാം… 

തുടങ്ങുന്നതിന് മുൻപ് സ്വാഭാവികമായ ചോദ്യം… ഞാൻ എന്നോട് തന്നെ ചോദിക്കുന്നത് ഇതാണ്… “അല്ല മോനെ… കയിഞ്ഞ വർഷം പലതും ചെയ്യാമെന്ന വീരവാദം ഒക്കേ ണ്ടായിനല്ലോ… എന്തായിനടോ അതൊക്കെ..?” എന്നെ തന്നെ തുറിച്ച് നോക്കി ഞാൻ എനിക്ക് തന്നെ ഉത്തരം കൊടുക്കും “ചെലതൊക്കെ നടന്നീന്… ചിലത് വയിക്കല് വേണ്ടന്ന് വച്ച്…”

സത്യത്തിൽ അതാണ് എല്ലാ വർഷവും… പലതും പ്ലാൻ ചെയ്യും… ചിലത് നടക്കും.. ചിലത് നഹിം… അങ്ങനെ പോവും… എന്നാലും എല്ലാ വർഷവും തീരുമാനിക്കും.. എന്നാൽ പിന്നെ ഈ എഴുത്ത് കുത്തുകൾ അവിടുന്ന് തന്നെ തുടങ്ങട്ടെ…

ഓർമ്മയിൽ നിന്ന് എഴുതാം… ഓർമ്മിച്ചെടുക്കാൻ കഴിയാത്തത് ഏതായാലും അപ്രസക്തമാണ്… എല്ലാ ദിവസവും ഒരു മലയാളം വിഡിയോയും ഒരു ഇംഗ്ലീഷ് വീഡിയോയും ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു…. പഹയൻ മീഡിയയിലും പെൻപോസിറ്റീവിലും… രണ്ടും ഏതാണ്ട് 35 ദിവസങ്ങളോളം നടന്നു എന്ന് തോന്നുന്നു…. പിന്നെ നിർത്തി… വീഡിയോകൾ പിന്നെയും ഉണ്ടാക്കിയെങ്കിലും ആ ദിവസവും എന്ന പ്രോജക്ട് നടന്നില്ല…. 

വർഷാവസാനത്തിന് മുൻപേ ഫോൺ ക്യാമറ വഴിയൊരു മുഴുനീളൻ പടം പിടിക്കണം എന്നും തീരുമാനിച്ചിരുന്നു… എവടെ… ഒന്നും നടന്നില്ല…..

പിന്നെ ആരോഗ്യം നന്നാക്കാൻ 50 പുഷപ്പും 50 സ്‌ക്വാറ്റും 25 സൂര്യനമസ്കാരവും 50 സിറ്റപ്പും ചെയ്യാൻ കഴിയണം എന്നും തീരുമാനിച്ചു…. അത് മാർച്ചിന് മുൻപ് തന്നെ സാധിച്ചു….

ഇനി തീരുമാനിക്കാതെ നടന്ന ചിലത്….. ഇത്ര പുസ്തകങ്ങൾ വായിക്കണം എന്നൊക്കെ തീരുമാനിക്കളുണ്ട്… ഇപ്രാവശ്യം ചെയ്തില്ല… പക്ഷെ ഇന്ന് നോക്കിയപ്പോൾ ഏതാണ്ട് 24 പുസ്തകങ്ങൾ വായിക്കാൻ കഴിഞ്ഞു… പലതിന്റെയും വീഡിയോ ചെയ്തിട്ടില്ല…. വരും ദിവസങ്ങളിൽ യൂട്യൂബിൽ ഉണ്ടാവും…

പോഡ്കാസ്റ്റിനെ കുറിച്ച് ഒന്നും തീരുമാനിച്ചില്ലെങ്കിലും അത് നല്ല രീതിയിൽ നടന്നു… ദിവസവും എന്ന രീതിയിൽ തന്നെ വിഡിയോവിനെക്കാൾ ആവേശത്തിൽ സംഭവം നടന്നു… ഇപ്പോൾ മലയാളം പോഡ്കാസ്റ്റ് ആഴ്ച്ചയിൽ രണ്ടു ദിവസമേ ഉള്ളു… തിങ്കളാഴ്ച്ചയും വ്യാഴാഴ്ച്ചയും…. ഏതാണ്ട് 310 എപ്പിസോഡികൾ പിന്നിട്ടു…. ഇന്ത്യയിലെ ചില പോഡ്‌കാസ്റ്റു ചാർട്ടുകളിൽ സ്ഥാനം പിടിക്കുകയും ചെയ്തു…. going steady…

മലയാളം പോഡ്‌കാസ്റ്റിന്റെ ഹരത്തിൽ ഇംഗ്ലീഷിലും ആ ആവേശം കുറച്ച് പയറ്റാം എന്ന് കരുതി… Penpositive Outclass: The Journal of an Active Learner.… തുടങ്ങി…. അതും നന്നായി പോകുന്നു…. 230 എപ്പിസോഡുകൾ പിന്നിട്ടു…. അതും ചില ചാർട്ടുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്….

ഇത് കൂടാതെ രണ്ടു പോഡ്കാസ്റ്റുകൾ കൂടി തുടങ്ങി പക്ഷെ അവ ഞാൻ കരുതിയ പോലെ മുന്നോട്ട് കൊണ്ടു പോകാനായി ആവേശവും സമയവും കണ്ടെത്താൻ കഴിഞ്ഞില്ല…. 

പിന്നെ പഠിക്കാൻ താല്പര്യമുള്ളവർക്കായി ഒരു കൂട്ടായ്മ തുടങ്ങി… Penpositive.com അത് മെല്ലെ നീങ്ങി പോകുന്നു…. അത് paid ഗ്രുപ്പായിരുന്നു….പക്ഷെ പിന്നീട് അത് ഫ്രീയായി ചെയ്യണം എന്ന് തോന്നി അങ്ങനെയാക്കി…. 

തീരുമാനിച്ച എല്ലാമൊന്നും നടന്നില്ലെങ്കിലും തീരുമാനിക്കാത്ത പലതും നടന്നു…. എല്ലാ വർഷങ്ങളും കുറെയൊക്കെ അങ്ങനെയാണ്…. We will find the sweet spots and proper configurations as we move ahead….

പക്ഷെ പലതും ചെയ്യുന്നതിന്റെ ഇടയിൽ ഒന്ന് മനസ്സിലായി…. പലപ്പോഴുമായി എന്നെ തന്നെ ഓർമ്മിപ്പിച്ചിട്ടുള്ളതാണ്…. You cannot do it all… you need to let go of a few things….  ഈ ചിന്തയാണ് പിന്നെയങ്ങോട്ട് പല ദിവസങ്ങളിലും…. 

ഇനിയുള്ള ദിവസങ്ങളിൽ ഒന്നൊന്നായി ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങൾ പങ്കു വയ്ക്കാം…. ✌️  



Categories: Articles and Opinions

Tags:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: