വലിയ ബഹളങ്ങളൊന്നുമില്ലാതെ മുന്നൂറ് എപ്പിസോഡ് കടന്നു…. തുടങ്ങിയതിന് ശേഷം ഒരു ഫ്ലോവിലേക്ക് എത്താൻ കുറെ സമയമെടുത്തു…. ആഴ്ചയിൽ ഒന്ന് ചെയ്യണം എന്നൊക്കെ പറഞ്ഞെങ്കിലും അതൊന്നും നടന്നില്ല… പിന്നെ ഈ വർഷം രണ്ടും കൽപ്പിച്ചങ്ങ് ഇറങ്ങി…
ദിവസവും തന്നെ ആവട്ടെ എന്ന് കരുതി…. മാസങ്ങളോളം ദിവസവും പോഡ്കാസ്റ്റു ചെയ്തു… പിന്നെ അത് weekdays മാത്രമാക്കി…. മുന്നൂറാമത്തെ എപ്പിസോഡ് വരും വർഷത്തെ കുറിച്ചായിരുന്നു…. പക്ഷെ അത് ചെയ്തപ്പോൾ ചില തീരുമാനങ്ങളും എടുക്കേണ്ടതായി വന്നു…
പോഡ്കാസ്റ്റിന്റെ frequency ആഴ്ച്ചയിൽ രണ്ടായി കുറച്ചു…. ലേശം Overwhelming ആയി തോന്നിത്തുടങ്ങിയിരുന്നു… ഇപ്പോൾ ശരിയായി…. Penpositive Outclass പോഡ്കാസ്റ്റ് ദിവസവും ചെയ്യുന്നുമുണ്ടല്ലോ….
ഇതാണ് മുന്നൂറാമത്തെ എപ്പിസോഡ്
Categories: Malayalam Podcasts
Leave a Reply