പത്ത് ദിവസത്തിന് മുകളിലായി ഇവിടെ എന്തെങ്കിലും പോസ്റ്റിയിട്ട്…. പോഡ്കാസ്റ്റ് ഉഷാറായി നടക്കുന്നുണ്ട്… ചെറിയൊരു മാറ്റം കൊണ്ടു വന്നത്. ദിവസവും ചെയ്യുന്നതിന് പകരം Weekday എന്നാക്കി. രണ്ടു ദിവസമെങ്കിലും ഒരു ഓഫ് വേണമെന്ന് തോന്നി… മാത്രമല്ല കൂടുതൽ ഫോക്കസ് ചെയ്ത് പോഡ്‌കാസ്റ്റിന്റെ ടോപ്പിക്കുകൾ തിരഞ്ഞെടുക്കാനും ഇത് സഹായിക്കും…
എല്ലാ ദിവസവും ചെയ്യുന്ന പോഡ്‌കാസ്റ്റിന്റെ ലിങ്ക് ഇവിടെ ബ്ലോഗിൽ കൊടുക്കണോ എന്ന് ചിന്തിച്ചു പിന്നെ അതിൽ വലിയ value ഇല്ലെന്നും തോന്നി… ഇവിടെ ഒരാഴ്ച്ച കുടുമ്പോഴോ രണ്ടാ ഴ്ച്ച കുടുമ്പോഴോ പോസ്റ്റുകൾ ചെയ്യാം… ഈ മലയാളം പോഡ്‌കാസ്റ്റുമായി ബന്ധപ്പെട്ട എന്തെങ്കിലും വാർത്ത പറയാനായി…. Newsminute അവരുടെ ഒരു ആർട്ടികളിൽ നമ്മുടെ പോഡ്‌കാസ്റ്റിന്റെ വിശേഷം പറഞ്ഞിട്ടുണ്ട്… ഇതാ Newsminute ലിങ്ക്.
ഇന്ത്യയിലെ പോഡ്‌കാസ്റ്റുകളിൽ Society & Culture എന്ന കാറ്റഗറിയിലാണ് മ്മള് കാണപ്പെടുന്നത്. കൂടുതൽ വിശേഷങ്ങളുമായി അടുത്ത പ്രാവശ്യം. ഇതാ നമ്മുടെ ലേറ്റസ്റ്റ് എപ്പിസോഡ്
Categories: Malayalam Podcasts
Leave a Reply