കഴിഞ്ഞ ദിവസങ്ങളിൽ നെറ്റ്ഫ്ലിക്സിൽ കണ്ട ചില സിനിമകൾ
Tokyo Trial:
രണ്ടാം ലോക മഹാ യുദ്ധതിന് ശെഷം Nuremberg Trial പൊലെ ടോക്യോവില്‍ ജാപനീസ് യുദ്ധ കുറ്റാവാളികളെ വിചാരണ ചെയ്തതാണ് Tokyo Trial… ലോകത്തിലെ പല രാഷ്ട്രങ്ങളിൽ നിന്നും വന്ന ജഡ്ജിമാരിൽ ഒരു ഭാരതീയനുമുണ്ടായിരുന്നു ജസ്റ്റിസ് രാധാബിനോദ് പാൽ… ആ റോള് ചെയ്തത് മരിച്ചു പോയ മഹാ നടൻ ഇര്‍ഫാന്‍ ഖാന്‍… ചെറിയ റോളാണെങ്കിലും വളരെ പ്രാധാന്യമുള്ള അല്ലെങ്കിൽ ആ ട്രയലിൽ ഏറ്റവും പ്രധാനപ്പെട്ട റോളാണ് എന്നും പറയാം.. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ നിലപാടായിരുന്നു ജസ്റ്റിസ് പാലിന്റേത്.. എല്ലാ ജാപ്പനീസ് നേതാക്കളെയും വെറുതെ വിടണം എന്നായിരുന്നു പാലിന്റെ നിർദ്ദേശം… കാരണം പലരും പങ്കെടുത്ത ഇങ്ങനെയൊരു യുദ്ധത്തിൽ അവരെ യുദ്ധം ചെയ്തു എന്ന കുറ്റത്തിന് ശിക്ഷക്ക് വിധിക്കാൻ വിജയികൾക്ക് നിയമസാധുത ഇല്ല എന്ന് തന്നെ…
അടുത്തത് Balle Perdue..
Lost Bullet എന്ന് അര്‍ത്ഥം വരുന്ന Guillaume Pierret സംവിധാനം ചെയ്ത ഫ്രഞ്ച് സിനിമ… ഒരു ആക്ഷൻ ത്രില്ലർ പോലീസ് സിനിമ… കാർ ചേസും വെടിവെപ്പും ഒക്കെ ധാരാളം ഉള്ള ഒരു ആക്ഷൻ സിനിമ..
പിന്നെ കണ്ടത് The Wasp Network:
Fernando Moraisന്റെ “The Last Soldiers of the Cold War” എന്ന പുസ്തകത്തെ ആസ്പദമാക്കി ഉണ്ടാക്കിയ സിനിമ… ഭാഷ ഇംഗ്ലീഷും സ്പാനിഷും റഷ്യനും ഒക്കെ കൂട്ടിക്കലർന്നിട്ടാണ്…. അമേരിക്കയിൽ ചാര പ്രവർത്തനം നടത്തി പിന്നീട് പിടിക്കപ്പെടുന്ന ക്യൂബൻ ചാര സംഘത്തിന്റെ കഥയാണ്…. motorcycle diariesൽ അഭിനയിച്ച Gael García Bernal ഒരു ചെറിയ വേഷം ചെയ്യുന്നുണ്ട്…
The Angel:
Ariel Vromen സംവിധാനം ചെയ്ത ഇസ്രായേലി-അമേരിക്കൻ ചിത്രം… Uri Bar-Joseph എഴുതിയ “The Egyptian Spy Who Saved Israel” എന്ന പുസ്തകം ആസ്പദമാക്കി നിർമ്മിച്ചതാണ്….1967ൽ ആറ് ദിവസം നീണ്ടു നിന്ന യുദ്ധത്തിൽ ഇസ്രായേലി ആർമി Sinai peninsula കയ്യേറുന്നു… പിന്നീടുള്ള വർഷങ്ങളിൽ പ്രസിഡന്റ് നാസർ മരണപ്പെട്ടതിന് ശേഷം അന്വർ സാദത്തിന്റെ ഭരണകാലത്ത് നാസറിന്റെ മരുമകനായ അഷ്‌റഫ് മർവാൻ എന്ന ഈജിപ്ഷ്യൻ ഉദ്യോഗസ്ഥൻ ഒരു ഇസ്രായേലി ചാരനായി മാറുകയും അതിന്റെ ഭാഗമായി ആ രണ്ടു രാജ്യങ്ങളിലും സമാധാനം കൊണ്ടു വരികയും ചെയ്യുന്നു… ഇന്നും ഈജിപ്തിലും ഇസ്രായേലിലും അഷ്‌റഫ് മർവാൻ ഒരു ഹീറോയായി കണക്കാക്കപ്പെടുന്നു…
ന്നാപ്പിന്നങ്ങന്യാക്കാം!
പഹയൻ
Categories: Malayalam Movie reviews
Leave a Reply