വാരിയംകുന്നത്തിനെ കുറിച്ച് മനു.എസ്.പിള്ള ന്യൂസ്‌മിനുട്ടിൽ… ഇംഗ്ലീഷിലാണ്… വായിക്കണം… ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.. വായിച്ചിട്ട് നിങ്ങൾ സ്വയം ചിന്തിക്കാനും ശ്രമിക്കണം… അതിനുള്ള കഴിവ് ഉണ്ടാകും എന്ന് കരുതുന്നു…
മുൻപ് പറഞ്ഞത് വീണ്ടും ഒന്ന് കൂടി പറയുന്നു…
ചരിത്രം മനസ്സിലാക്കാൻ എളുപ്പമല്ല. ഒരു സൈഡ് പിടിച്ച് പറയുന്നതല്ല ചരിത്രം… ഒരന്വേഷണമാണ്…. ആ അന്വേഷണത്തിൽ ഒരു ശരി മാത്രമേ കണ്ടെത്തുള്ളു എന്ന മുൻധാരണയിൽ പോകരുത്….
ഇന്ന് നമ്മൾ മനസ്സിലാക്കുന്നതിലെ ശരികളും തെറ്റുകളും എല്ലാം അടങ്ങിയതായിരിക്കാം യാഥാർഥ്യം…
ചരിത്രം പഠിക്കുന്നതിന് പകരം തീർപ്പെഴുതുകയും വിധി നിർണ്ണയം നടത്തുകയും രാഷ്ട്രീയ അജണ്ട വച്ച് കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്താൽ പിന്നെ ചരിത്രമെവിടെ…. ഓരോരുത്തരുടെ മനോധർമ്മവും രാഷ്ട്രീയവും സ്വാർത്ഥതാല്പര്യങ്ങളും മാത്രമാണ് അവശേഷിക്കുന്നത്… അവിടെ പിന്നെ ചരിത്രങ്ങളില്ല.. വികാരങ്ങളെ ഉള്ളു… ആ വികാരങ്ങൾ വ്രണപ്പെടുത്തുന്ന ഇന്നുകളും നാളെകളും…
ഒരാളുടെയും സൈഡ് പിടിക്കാനാവരുത് ചരിത്രാന്വേഷണങ്ങൾ…. സൈഡ് പിടിക്കാതെയും സിനിമയെടുക്കാം… വൈറസും സോൾട്ട് & പെപ്പറും മായാനദിയും ഉണ്ടാക്കിയ പോലൊരു സിനിമ ആഷിഖിനും മഗ്‌രീബും ഗർഷോമും പരദേശിയും പോലൊരു സിനിമ പി.ടിക്കും ബാംബൂ ബോയ്‌സും ജൂനിയറും സീനിയറും മാൻഡ്രേക്കും പോലൊരു സിനിമ അലി അക്ബറിനും ഉണ്ടാക്കാം…
ഏത് കാണണം എന്നത് മലയാളികൾക്ക് തിരുമാനിക്കാം…. അത്രേ ഉള്ളു…. ചരിത്രം മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ഇവരുടെ സിനിമകൾ കണ്ട് മനസ്സിലാക്കു… അതല്ലേ ഹീറോയിസം…. ഏത് സിനിമ സീരിയസ് ആവും ഏത് ഹാസ്യമാവും… ഏത് നമ്മളെ ചിന്തിപ്പിക്കും ഏത് നമ്മളെ ചിരിപ്പിക്കും എന്നും കണ്ടിട്ട് പറയാം… അതല്ലേ നല്ലത്….
അറ്റ്‌ലീസ്റ്റ് ഇത് പോലെ പോസ്റ്ററുകൾ എങ്കിലും വരട്ടെ… അത് വരെ കാത്ത് നിന്ന് കൂടെ സിനിമാ പ്രേമികളെ… ഇങ്ങനെ ആക്രാന്തം പാടില്ല… ഓരോരുത്തർ അവരവരുടെ കഴിവിന് സിനിമ പിടിക്കട്ടെ…..
പലരും സിനിമ പിടിക്കുന്ന പോലെ തന്നെയാണ് പലരും ചരിത്രത്തെ കാണുന്നത് എന്നതാണ് രസം…. അത് കൊണ്ട് സിനിമ കാണാൻ പോകുന്പോൾ തലച്ചോറ് തീയറ്ററിന്റെ പുറത്തെടുത്ത് വയ്‌ക്കുന്ന പോലെ ചരിത്രം മനസ്സിലാക്കാൻ ശ്രമിക്കരുത്…..
ഇവിടെയും നിങ്ങൾ ഒരു സൈഡ് പിടിക്ക് എന്നും പറഞ്ഞ് ചിലർ വരും…. സ്വന്തം കാലിൽ നിന്ന് ചിന്തിക്കാൻ കഴിയാത്തവനെ സൈഡിൽ ചാരി നിൽക്കേണ്ടു…. എനിക്ക് അതിന്റെ ആവശ്യമില്ല….സിനിമ ഇഷ്ടമാണ്… ചില സംവിധായകരുടെ കഴിവിലും വിശ്വാസമുണ്ട്…..
ന്നാപ്പിന്നങ്ങന്യാക്കാം!
പഹയൻ
Categories: Articles and Opinions
Leave a Reply