ചിലർ അങ്ങിനെയാണ്.. എവിടെയെങ്കിലും ഒക്കെ പ്രശ്നങ്ങൾ കണ്ടു പിടിച്ച് ജനങ്ങളെ തമ്മിത്തല്ലിക്കണം… ഇപ്പോൾ ഇവർക്ക് കിട്ടിയ ഒന്നാണ് വാരിയംകുന്നൻ എന്ന സിനിമ…. ഈ സിനിമ ഇല്ലായിരുന്നെങ്കിൽ ഇവർ മറ്റെന്തെങ്കിലും കണ്ടു പിടിക്കും.. കുത്തിത്തിരുപ്പിന് വകുപ്പുകൾ ഉണ്ടാക്കുക എന്നതാണ് മുഖ്യ ലക്ഷ്യം…
എല്ലാ ചരിത്രവും എല്ലാവരും ഒരു പോലെ അംഗീകരിക്കണം എന്നില്ല… ലോകത്തിൽ ചരിത്രത്തെ ഒരേപോലെ അംഗീകരിച്ച ഒരു ജനതയുമുണ്ടെന്ന് തോന്നുന്നില്ല…. പക്ഷെ ചരിത്രം എന്താണെങ്കിലും ഇന്നും നാളെയും ഒരുമ വേണം എന്ന് ചിന്തിക്കുന്നവർ ധാരാളം ഉണ്ട്… അതില്ലാത്തതാണ് പ്രശ്നം….
ഭൂതകാലമല്ല ഭാവിയാണ് നമുക്കെല്ലാവർക്കും ഒരുപോലെയുള്ളത്… പക്ഷെ ഭൂതകാലത്തെ സംഭവങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങൾ മുന്നോട്ട് വച്ചാലേ ചിലർക്ക് അവരുടെ ലാഭങ്ങൾ കൊയ്യാൻ കഴിയു…
ഒരു സിനിമ പല വിധത്തിലും എടുക്കാം…. അതിന് എപ്പോഴും രണ്ടഭിപ്രായം ഉണ്ടാവും… പക്ഷെ അനൗൺസ് ചെയ്യുന്പോഴേക്കും എതിർക്കണമെങ്കിൽ അതിൽ ചില മുന്തിയ ഇനം കുബുദ്ധി ഉണ്ടാവണം…. അപ്പോൾ പ്രശ്നം സിനിമയോ അതെങ്ങിനെ എടുക്കുന്നോ എന്നതുമല്ല… സംഭവം വേറെയാണ്….
ചിലപ്പോൾ ഇതൊക്കെ വളരെ പ്ലാൻഡ് ആയിട്ടുള്ള ശ്രമമായിരിക്കും… ഇന്നും ഇന്നലെയും തുടങ്ങിയതല്ല… പരിശോധിച്ചാൽ അറിയാം…. നാളെയും കാണും ഈ കുത്തിത്തിരുപ്പ്… പല പാവത്തന്മാരും ഇതിൽ വീണ് പോകുകയും ചെയ്യുന്നുണ്ട്…
കേരളത്തിന്റെ കാലാകാലമായിട്ടുള്ള ഒത്തൊരുമ ഇവർക്ക് ഒരു കണ്ണുകടിയാണ്… അത് തകർക്കുക എന്നതാണ് ഇവരുടെ മുഖ്യ ലക്ഷ്യവും…. കഴിഞ്ഞ ഏതാനും വർഷങ്ങൾ ചുറ്റും കണ്ണോടിച്ച് നോക്കിയാൽ മതി….
അത് പോട്ടെ.. സത്യത്തിൽ ഈ കുത്തിത്തിരുപ്പുണ്ടാക്കുന്ന ഇവർ കേരളത്തിന് വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്…. വർഗ്ഗീയതയല്ലാതെ… കേരളം പോട്ടെ… ഇന്ത്യക്ക് വേണ്ടി ഇവർ എന്തെങ്കിലും നല്ലത് ചെയ്തിട്ടുണ്ടോ….?… എന്റെ അറിവ് പരിമിതമാവാം… പക്ഷെ ഇല്ല എന്നാണ് തോന്നുന്നത്… ഉണ്ടെങ്കിൽ പറയു….
പിന്നെ ഈയടുത്ത് വർഗ്ഗീയത നട്ട് വളർത്തി അതിന്റെ പേരിൽ ഇവരുടെ കൂടെ ചേർന്നവരുടെ കാര്യം പിന്നെ പറയും വേണ്ട… ദേശസ്നേഹമാണ് ഇതാണ് ശരി എന്ന തെറ്റായ ധാരണയാണ്…. ഭിന്നിപ്പിക്കലല്ല ഒരുമിപ്പിക്കലാണ് ദേശസ്നേഹം… അത് ഏത് ദേശമായാലും….
ഇവരെ പല പേരിലും ജനങ്ങൾ വിളിക്കും… സംഘി എന്നതാണ് ഒന്ന്…. പക്ഷെ അത് മലയാളത്തിൽ ഒരു തെറിയണോ എന്ന് ഇപ്പോഴും ഉറപ്പ് വരാത്ത ചിലർ ആ പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കാറില്ല… അതിൽ അവരെ തെറ്റ് പറഞ്ഞിട്ട് കാര്യമില്ല….
ചാണകം നല്ലതാണ്;
എന്ന് കരുതി ചപ്പാത്തി മുക്കി തിന്നരുത്!!!
മർത്ത്യൻ
Categories: Articles and Opinions
Leave a Reply