മനുഷ്യന് ചെയ്യാൻ കഴിയുന്ന ക്രൂരതക്ക് ഒരു പരിമിതികളുമില്ല… മറ്റു മനുഷ്യരോട്… കുട്ടികളോട്… സ്ത്രീകളോട്…. മിണ്ടാ പ്രാണികളോട്…. തമാശക്ക്…. നേരംപോക്കിന്…. വെറുതെ ഒരു രസത്തിന്…. ബോറടിച്ചത് കൊണ്ട്….. വെറുതെ എന്താവും എന്നറിയാൻ… കൗതുകം…
സ്നേഹം പോലും ക്രൂരതയിലൂടെ അറിയിച്ച് സന്തോഷിക്കുന്ന മനുഷ്യൻ….
ക്രൂരത എന്നത് മനുഷ്യന്റെ പര്യായമായി തീർന്നിരിക്കുന്നു… ഒരു വശത്ത് അനീതികളോർത്ത് വിലപിക്കുന്ന അതെ മനുഷ്യനാണ് മറുവശത്ത് ക്രൂരതകൾ അഴിച്ച് വിടുന്നത്…. വിലാപങ്ങളും വേദനകളും തനിക്ക് മാത്രമാണുള്ളത് എന്ന് കരുതുന്ന ഓരോ മനുഷ്യ ജന്മങ്ങൾ… പെറ്റു പെരുകുന്ന പാഴ് ജന്മങ്ങൾ….
ചെയ്യുന്നത് തെറ്റാണ്…. ക്രൂരതയാണ് എന്ന് പൂർണ്ണ ബോധമുള്ള ഒരേയൊരു ജീവി മനുഷ്യനാണ് എന്ന് പറഞ്ഞാൽ തെറ്റില്ല… ചെയ്യാവുന്ന ക്രൂരതയുടെ കാര്യത്തിൽ അവനെ തന്നെ എന്നും വിസ്മയിപ്പിക്കുന്ന മനുഷ്യൻ… മനുഷ്യന് സ്നേഹം തന്നെ ഒരു സ്വാർത്ഥ താല്പര്യം മാത്രമാണ്.. അത് മറ്റു മനുഷ്യരോടായാലും മൃഗങ്ങളോടായാലും….
മനുഷ്യൻ ഇങ്ങനെ ക്രൂരമായി തന്നെ ജീവിക്കും… ഇനിയും…
ഒരു ചെറിയ കൊറോണക്ക് മുൻപിൽ പോലും നിരായുധനാകുന്ന അവന് അഹങ്കാരത്തിന് കുറവില്ല… തലമുറകളായി തന്റെയും ജീവിക്കുന്ന ഭൂമിയുടെയും മറ്റ് ജീവജാലങ്ങളുടെയും മരണമണി മാത്രം മുഴക്കിയിട്ടുള്ള മനുഷ്യൻ എന്തൊരു പരിണാമ പരാജയമാണ്…..
മനുഷ്യൻ ഒരു നികൃഷ്ട ജീവിയാണ്… അത്യന്തം ക്രൂരമാണ്… ഈ ലോകത്തിന് ആവശ്യമില്ലാത്ത ഒരേയൊരു ജന്തുവാണ്…. അതിൽ ഞാനും നിങ്ങളും പെടുന്നു… നമ്മുടെ മാതാപിതാക്കൾ പെടുന്നു… പൂർവികർ പെടുന്നു.. എന്റെ മക്കളും നിങ്ങളുടെ മക്കളും പെടുന്നു… അവർക്ക് പിറക്കാൻ പോകുന്ന വരും തലമുറകൾ പെടുന്നു…
ഭൂമിക്ക് ഭാരമാകുന്ന… ഭൂമിക്ക് ആപത്താകുന്ന.. മറ്റു ജീവികളെയും സ്വന്തം വർഗ്ഗത്തിൽ പെട്ടവരെയും ജീവിക്കാൻ അനുവദിക്കാത്ത.. മനുഷ്യാ… ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമില്ലാത്ത ഒരേയൊരു വർഗ്ഗം നീയാണ്..
നീ മാത്രമാണ്…
ഈ ലോകം ക്രൂരത ഇല്ലാത്ത ലോകമൊന്നുമല്ല…. അങ്ങനെയുള്ള തെറ്റിദ്ധാരണകളും എനിക്കില്ല… പക്ഷെ ചിലതൊക്കെ… അല്ലെങ്കിൽ പലതും ക്രൂരതയാണ് എന്ന് മനസ്സിലാക്കാൻ നമുക്കെ കഴിയു… ഒരു മാറ്റം വരുത്താൻ… വേണമെങ്കിൽ… അതും നമുക്കെ കഴിയു…
എന്നിട്ടും മനുഷ്യാ….
ദേഷ്യമല്ല… വിഷമമല്ല
ഒരു പരാജയം മാത്രമാണ്…
മർത്ത്യൻ
Categories: Articles and Opinions
മാറ്റം എന്നിൽ നിന്ന് തുടങ്ങണം. അല്ലെങ്കിൽ അത് വാക്കുകളിൽ മാത്രമായി അവസാനിക്കും
LikeLike