ഞാൻ പോകുന്നു | ദേവികയുടെ ആത്മഹത്യ

ദേവികയുടെ ആത്മഹത്യ വളരെ വേദനിപ്പിക്കുന്ന ഒന്നാണ്…. അത് നമ്മുടെ മുന്നിൽ ഒരു സമൂഹം എന്ന രീതിയിൽ പല ചോദ്യങ്ങളും തുറന്നു വയ്‌ക്കുന്നു… അതിന്റെ ഉത്തരങ്ങൾ ഒരു സമൂഹമായി തന്നെ നമ്മൾ കണ്ടെത്തണം…

വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ രക്തസാക്ഷി; ധ്രാഷ്ട്യത്തിന്റെ ബലിയാട് എന്നൊക്കെ പറഞ്ഞ് ഈ സംഭവം ഒരു രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്ന അല്പന്മാരെ കുറിച്ച് പ്രത്യേകിച്ചൊന്നും പറയാനില്ല… അവരൊന്നും ശ്രദ്ധ അർഹിക്കുന്നില്ല എന്ന് മാത്രമല്ല ആ പൊലിഞ്ഞ ജീവനെ അവഹേളിക്കുക കൂടിയാണ്…

എന്ത് പരിഹാരങ്ങളാണ് നമ്മുടെ മുന്നിലുള്ളത് എന്നും ഭാവിയിൽ എങ്ങിനെ ആത്മഹത്യകൾ ഒഴിവാക്കാം എന്നും നമ്മൾ ചിന്തിക്കണം…

ഇവിടെ അമേരിക്കയിൽ വീട്ടിലിരി തുടങ്ങിയപ്പോൾ എന്റെ മോന് പഠനം ട്വിച്ച് സൂം എന്നീ ആപ്പുകൾ വഴിയായി മെല്ലെയാണ് തുടങ്ങിയത്… ടീച്ചർമാർക്ക് പഠിക്കാനും സമയമെടുത്തു… ടീച്ചർമാർ ആദ്യം ഒരാഴ്ച്ച അസൈന്മെന്റുകൾ ഇമെയിൽ വഴി അയച്ച് കൊടുത്ത് പിന്നെയാണ് സൂം തുടങ്ങിയത്….

ക്ലാസ്സ് തുടങ്ങി ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ഒരു മെസേജ് വന്നു… നിങ്ങൾക്ക് കമ്പ്യൂട്ടർ ഇല്ലെങ്കിൽ സ്‌കൂളിൽ വന്ന് ലോണർ കംപ്യുട്ടർ എടുക്കാമെന്ന്… സത്യത്തിൽ അപ്പോഴാണ് ഇവിടെ അമേരിക്കയിലും പഠനം തുടരാനായി കമ്പ്യൂട്ടർ ഇല്ലാത്തവർ ഉണ്ടാവും അല്ലെങ്കിൽ ഉണ്ടെന്നും മനസ്സിലാക്കിയത്….

നമ്മുടെ പ്രിവിലേജുകളിൽ ഇരിക്കുന്പോൾ സമൂഹത്തിലെ പലതും നമ്മൾ മനസ്സിലാക്കാതെ പോകുന്നു… എന്നിട്ടും പ്രിവിലേജ് എന്നൊന്നുണ്ടെന്ന് സമ്മതിക്കാൻ പലർക്കും കഴിയില്ല….

അപ്പോൾ ക്‌ളാസ്സുകൾ തുടങ്ങിയിട്ട് ഒരാഴ്ച്ച കഴിഞ്ഞാണ്
ചിലർക്കെങ്കിലും അതിലേക്കുള്ള access കിട്ടിയത് എന്നും പറയാം… പക്ഷെ access ലഭിക്കും എന്ന information രക്ഷിതാക്കളിൽ എത്തിക്കാൻ കഴിഞ്ഞിരിക്കണം

അപ്പോൾ ഇന്ത്യയുടെ സ്ഥിതി അതിലും മോശമാകും… എല്ലാം ശരിയാക്കി ഓൺലൈൻ ക്‌ളാസ്സ് തുടങ്ങുക എന്നതായിരുന്നു ഏറ്റവും നല്ലത് എന്ന് ഇന്ന് ഇരുന്ന് പറയാം…. പക്ഷെ ഇങ്ങനെ ഒരു സംവിധാനം തുടങ്ങുക എന്നത് തന്നെ ഒരു വലിയ undertaking ആണ്… സത്യത്തിൽ ഇത്രയൊരു ചെറിയ സമയത്ത് നമ്മൾ മലയാളികൾക്ക് അത് സാധിച്ചു എന്നത് വലിയൊരു കാര്യമാണ്…

പഠനം ഓൺലൈൻ ആയാൽ എത്ര പേർക്ക് പഠിക്കാൻ കഴിയാതെ പോകുമെന്നതിന്റെ കണക്ക് കയ്യിലുണ്ടെങ്കിൽ വളരെ എളുപ്പമായിയെനെ… അതില്ലാത്തതിനാൽ അത് കിട്ടിയിട്ട് അതിന് പരിഹാരമുണ്ടാക്കി കഴിഞ്ഞേ ക്ലാസ്സുകൾ തുടങ്ങുകയുള്ളു എന്ന് പറഞ്ഞാൽ, ബാക്കി കുട്ടികളുടെ സമയമല്ലേ നമ്മൾ നഷ്ടപ്പെടുത്തുന്നത്… അതും ശരിയല്ല..

ഇങ്ങനത്തെ സാഹചര്യത്തിൽ ക്ലാസ്സ് അറ്റൻഡ് ചെയ്യാൻ കഴിയാത്തതിൽ ഒരു കുട്ടി സ്വന്തം ജീവനൊടുക്കും എന്ന extreme scenario ചിന്തിക്കാൻ കഴിയാതെ പോയതായിരിക്കണം… ചിന്തിക്കേണ്ടിയിരുന്നു…

ഒരു പരിഹാരം ഉണ്ടായിരുന്നു… ഇപ്പോൾ ചിന്തിക്കുന്പോൾ തോന്നുന്നതാണ്…. ക്ലാസ്സുകൾക്ക് മുൻപ് അറ്റൻഡ് ചെയ്യാൻ സാധിക്കാത്തവർക്ക് വിളിച്ച് സംസാരിക്കാൻ ഒരു ഓൺലൈൻ എഡ്യൂക്കേഷൻ hotline തയ്യാറാക്കി അതിലേക്കുള്ള enquiry എടുത്ത് നമുക്ക് എന്തെങ്കിലും ചെയ്യാമായിരുന്നു…

അങ്ങനെയാണെങ്കിൽ ആ വിവരം ദേവികയുടെ കുടുംബത്തിൽ എത്തണം എന്നും നമ്മളെങ്ങിനെ ഉറപ്പ് വരുത്തും….

നമുക്ക് ഇനി വേണ്ടത് എത്രയും വേഗം ഈ ഗാപ്പ് പരിഹരിക്കുക എന്നതാണ്… അതിനെ കുറിച്ച് ചിന്തിക്കണം… ഇത് പറയുന്പോൾ മറ്റൊരു കാര്യം പറയാതിരിക്കാൻ വയ്യ…

കഴിഞ്ഞ ആഴ്ച്ചയാണ് ഇൻബോക്സിൽ ഡോക്ടർ S.S ലാലിന്റെ ഒരു ഫ്രണ്ട് റെക്‌സ്റ്റ് വന്ന് കണ്ടത്…. ധാരാളം കേട്ടിട്ടുണ്ട്… “നീ പരിചയപ്പെടണം” എന്ന് പലരും പറഞ്ഞിട്ടുമുണ്ട്… അക്സപ്റ്റ് ചെയ്തു…

അങ്ങനെ ലാലിൻറെ പോസ്റ്റുകൾ ഇൻബോക്സിൽ വന്ന് തുടങ്ങി…
ഇന്നലെ ഇത് സംബന്ധമായി ലാലിൻറെ പോസ്റ്റ് കണ്ടു…. AIPC (Kerala) ഓൾ ഇന്ത്യ പ്രഫഷണൽ കോൺഗ്രസ്സിന്റെ ഭാഗമായി നടത്തുന്ന ഫോൺ ബാങ്ക് എന്ന പരിപാടി.. ലാൽ AIPCയുടെ കേരളാ പ്രസിഡന്റ് ആയ കാര്യയും അറിയാൻ കഴിഞ്ഞു…

നേരിട്ട് ആളെ അറിയില്ല പക്ഷെ ധാരാളം കേട്ടിട്ടുണ്ട്…. സന്തോഷമുണ്ട്.. ക്രിയാത്മകമായി പ്രശ്നത്തെ അഡ്രസ് ചെയ്യാനുള്ള ഈ സംരംഭം വളരെ സന്തോഷം നൽകുന്നു….

പോസ്റ്റിൽ ലാൽ പറയുന്ന ഒന്നുണ്ട് “നമ്മളിൽ പലരും ഒരു കുട്ടിയ്ക്ക് ഫോൺ വാങ്ങിക്കൊടുക്കാൻ കഴിവുള്ളവരാണ്”

ശരിയാണ്… നന്ദി ലാൽ ആ ഓർമ്മപ്പെടുത്തലിന്… നിങ്ങളെല്ലാം തുടങ്ങിയ AIPCയുടെ ഫോൺ ബാങ്ക് ഒരു വിജയമാവട്ടെ….എന്റെ ഭാഗം ഞാനും ചെയ്യാം….
.
ഇങ്ങനെയുള്ള സംരംഭങ്ങൾ നമുക്ക് പലർക്കും തുടങ്ങാമായിരുന്നു ഈ ഓൺലൈൻ പഠനകാലം വരുന്നതിന് മുൻപ് തന്നെ… പക്ഷെ ഇങ്ങനെ ഉണ്ടാവും അല്ലെങ്കിൽ ഇങ്ങനെ ഒരു extreme measure ഉണ്ടാവും എന്ന് ആരും ചിന്തിച്ച് കാണില്ല…..

ഈ വേളയിൽ മാനസികാരോഗ്യം എന്ന വിഷയം കൂടി ചർച്ച ചെയ്യപ്പെടണം… അതിന് കാരണം ആത്മഹത്യകൾ കേരളത്തിൽ നടക്കുന്നു എന്നത് തന്നെ… കഴിഞ്ഞ ദിവസം ഞാൻ കേട്ടൊരു കാര്യം പങ്ക് വയ്ക്കുന്നു…

Youth Leadership America എന്ന nonprofit നടത്തുന്ന Alexi Robichaux പറഞ്ഞ ഒരു കാര്യം…

“Physical Wellness എന്ന് കേൾക്കുന്പോൾ നമ്മുടെ മനസ്സിൽ വരുന്നത് രോഗമല്ല പകരം ജിമ്മും യോഗയും നടത്തവും നല്ല ഭക്ഷണവും ഒക്കെയാണ്… പക്ഷെ mental wellness എന്ന് കേൾക്കുന്പോൾ ഇന്നും ബഹുഭൂരിപക്ഷം പേരുടെയും മനസ്സിൽ ‘മാനസിക രോഗം’ എന്നതാണ് വരിക….

ഈ ചിന്ത മാറ്റുന്നതിലാണ് നമുക്ക് കേരളത്തിലെ ആത്മഹത്യകളുടെ പരിഹാരം കടക്കുന്നത് എന്ന് തോന്നുന്നു…

സമൂഹത്തിൽ ആരും ആത്മഹത്യ ചെയ്തു കൂടാ… അതിന് വേണ്ടത് ഒരു മെന്റൽ വെൽനസ്സ് പ്രോഗ്രാമാണ്…. physical wellness പോലെ തന്നെ രോഗം എന്നതല്ല mental wellness എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്…. ഈ കാര്യം ഇവിടെ പറയുന്പോൾ എത്ര പേർക്ക് കാര്യം മനസ്സിലാവും എന്നറിയില്ല.. എങ്കിലും പറയണം….

ഓരോ ആത്മഹത്യയും നമ്മുടെ സമൂഹത്തിന്റെ മെന്റൽ വെൽനെസ്സിന് ഏൽക്കുന്ന അടിയാണ്…. ട്രിഗർ എന്നൊരു വാക്കുണ്ട്… നമുക്കൊക്കെ മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാവുന്പോൾ.. ആശങ്കകൾ… ഭാവിയെ കുറിച്ചുള്ള ഭീതിയുണ്ടാവുന്പോൾ.. ചിലർക്ക് ചില ട്രിഗ്ഗർ ഇങ്ങനുള്ള സ്റെപ്സ് എടുക്കാൻ പ്രേരിപ്പിക്കുന്നു…. അത് കുട്ടികളിൽ ആവുന്പോൾ നമ്മുടെ വലിയവരുടെ സമൂഹത്തിന് നോക്കി നിൽക്കാനേ കഴിയുന്നുള്ളു….

ഭാവിയിലെ പോസ്സിബിലിറ്റീസ് കാണാൻ കഴിയാതെ പോകുന്ന ഒരു അവസ്ഥയാണ്… വഴിമുട്ടുക എന്ന് പറയുന്ന പോലെ….

ഓൺലൈൻ വിദ്യാഭ്യാസം മാത്രമല്ല വിദ്യാഭ്യാസം തന്നെ കുട്ടികളിൽ ആശങ്കയാവരുത് പകരം സാധ്യതകളും ആത്മവിശ്വാസവും അല്ലെ വളർത്തേണ്ടത്…. ഇത് ഇവിടെ ഒതുങ്ങുന്ന ചർച്ചയല്ല എന്നറിയാം….

വിദ്യാർത്ഥികളുടെ ഇടയിലെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുള്ള സ്ട്രെസ്സ് കാരണമുള്ള ആത്മഹത്യകൾ ഇവിടെ അമേരിക്കയിലും പതിവുണ്ട്…. ബുള്ളിയിങ് വഴിയും… സ്കൂളിലും വീട്ടിലും സമൂഹത്തിലും ഉള്ള ബുള്ളിയിങ്….. അങ്ങനെ പലതും ട്രിഗ്ഗറിന് കാരണമാകാം…

ദേവികക്ക് അങ്ങനെ സംഭവിക്കരുതായിരുന്നു…. ദേവികക്ക് എന്നല്ല ആർക്കും… ഇതിന് നമ്മളെല്ലാം ഉത്തരവാദികളാണ്…. അവിടെ നിന്നും നമുക്ക് പരിഹാരങ്ങൾ കണ്ടെത്തണം….

പല തലങ്ങളിൽ നിന്നും ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തേണ്ട ഒരു വിഷയത്തെ അതിന്റെ ഗൗരവത്തിൽ സംസാരിക്കണം….

ആദരാഞ്ചലികൾ!
പഹയൻ!Categories: Articles and Opinions

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: