വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കാന്‍ സമഗ്ര പോര്‍ട്ടല്‍

എല്ലാത്തിനോടും പുച്ഛം തോന്നുക എന്നത് ഒരു മാനസിക രോഗമാണ്…. നമ്മുടെ ഇടയിലുള്ള ചില മലയാളികളുടെ പ്രശ്നവും… പക്ഷെ അങ്ങനെ ചികിത്സിച്ചാൽ ഭേതമാവുന്ന ഒന്നല്ല… കാരണം അറിവിൽ നിന്നല്ല അറിവുകേടിൽ നിന്നാണ് പുച്ഛിസ്റ്റുകൾ ജനിക്കുന്നത്… ചിലപ്പോൾ അറിവുണ്ട് എന്ന ഒരു മിഥ്യ ധാരണയിൽ നിന്നും…

ഇപ്പോൾ ഓൺലൈൻ പഠനത്തെ കുറിച്ചുള്ള പുച്ഛമാണ് പുച്ഛിസ്റ്റുകളുടെ പ്രധാന ഭക്ഷണം….

നമ്മുടെ സാധാരണ വിദ്യാഭ്യാസ രീതികൾക്ക് പാടെ ബദലായി വരുന്ന ഒന്നാണ് ഓൺലൈൻ പഠനം എന്ന് ഞാൻ വിശ്വസിക്കുന്നില്ല…. replace അല്ല augment ആണുണ്ടാവുക…. അതിൽ ധാരാളം കാര്യങ്ങൾ ചെയ്യാനും കഴിയും….

കുട്ടികളുടെ വിദ്യാഭ്യാസം എങ്ങനെയാവും ഈ കൊറോണാ കാലത്ത് എന്ന് ലോകത്ത് പലയിടത്തും ആളുകൾ ചിന്തിക്കുന്നുണ്ട്… ഒന്നിനും ഒരു 100% സൊല്യൂഷനുകൾ ഇല്ല… ഒക്കെ ഒരു ട്രയൽ ആൻഡ് എറർ അഥവാ പരീക്ഷണങ്ങളാണ്…

എന്റെ മകൻ ഏഴാം ക്ലാസ്സിൽ ഓൺലൈൻ പഠനത്തിലേക്ക് മാറിയിട്ട് ഇപ്പോൾ രണ്ടു മാസമായി…. ആദ്യം ഇത് ശരിയാവുമോ എന്ന ഒരു ആശങ്ക ഉണ്ടായിരുന്നു… പക്ഷെ ടീച്ചർമാരുടെ പ്രയത്നം കൊണ്ട് അത് ഭംഗിയായി നടക്കുന്നു…..

ഓൺലൈൻ പഠനം പുതിയ സംഭവമൊന്നുമല്ല പക്ഷെ ലോകം മുഴുവൻ അതിന് ചില പ്രശ്നങ്ങളുണ്ട്….. ഏകാഗ്രമായി പഠിക്കുക എന്നത് പലപ്പോഴും സംഭാവ്യമാവാതെ കണ്ടിട്ടുണ്ട്…. എന്റെ അറിവ് ശരിയാണെങ്കിൽ ഓൺലൈൻ കോഴ്‌സുകൾക്ക് ചേരുന്നവർക്ക് കംപ്ലീഷൻ റേറ്റ് ഏതാണ്ട് 7% ആണത്രേ… അത് വളരെ കുറവാണ്… കൂടുതൽ ഇന്ററാക്ടീവ് ആവുന്പോൾ കൂടുതൽ ഇന്ററസ്റ്റിംഗ് ആക്കാമെങ്കിൽ ഇത് മെച്ചപ്പെടും….

പക്ഷെ മുതിർന്നവർ ഓൺലൈൻ പഠിക്കുന്നതും കുട്ടികൾ പഠിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്…. കുട്ടികൾ ആ മാധ്യമം നമ്മൾ മുതിർന്നവരേക്കാൾ നന്നായി ഉപയോഗിക്കുന്നു എന്ന് തോന്നിയിട്ടുമുണ്ട്…

പക്ഷെ ഇത് നമ്മുടെ മുന്നിൽ വയ്ക്കുന്ന ചില ബുദ്ധിമുട്ടുകളുമുണ്ട്… accessibility monitoring എന്നങ്ങനെ പലതും… ഇത് സമൂഹവും വിദ്യാർത്ഥികളും ടീച്ചർമാരും രക്ഷിതാക്കളും ഒരുമിച്ച് ചെയ്യേണ്ട ഒരു പ്രയത്നമാണ്…. ചിലപ്പോൾ പരീക്ഷണങ്ങൾ വേണ്ടി വരും…

പരീക്ഷണങ്ങൾ ആവശ്യമാണ്… എന്നാലേ പരിഹാരങ്ങൾ ഉണ്ടാവു…..അത് പക്ഷെ പുച്ഛിസ്റ്റുകൾക്ക് മനസ്സിലാവില്ല…. പരിഹാരങ്ങൾ ഉണ്ടായാൽ പുച്ഛിസ്റ്റുകൾ എവിടെ പോകും…. അവർക്ക് ജീവിക്കാനും പുച്ഛിക്കാനും പരിഹാരങ്ങൾ ഒരു വലിയ പ്രശ്നമാണ്…

ഓൺലൈൻ പഠിപ്പിക്കൽ എളുപ്പമല്ല… പഠിക്കലും എളുപ്പമല്ല… പക്ഷെ ഞാൻ ചില വിഡിയോകൾ ഇന്ന് കണ്ടു… വളരെ നന്നായിട്ടുണ്ട്…. എന്റർടൈനിംഗ് ആണ്… ടീച്ചർമാർക്ക് അഭിനന്ദനങ്ങൾ…

ചെറുപ്പത്തിൽ മൂന്ന് നാല് വർഷമേ മലയാളം ശരിക്ക് പഠിച്ചിട്ടുള്ളു… അതിനാൽ ചില മലയാളം ക്ലാസ്സിൽ ഞാനും പോയി ഇരിക്കും…. 

ടീച്ചർമാരെ…. നമ്മൾ ശരിയായ വഴിക്കാണ്…. നിങ്ങൾ നിങ്ങളുടെ നല്ല പ്രവർത്തനങ്ങൾ തുടരൂ… നമ്മുടെ പരിമിതികൾ നമ്മൾ പരീക്ഷണങ്ങൾ വഴി അതിജീവിക്കുന്പോഴാണ് നമ്മൾ പരിഹാരങ്ങൾ കണ്ടെത്തുന്നത്…. You are all Great!!!!

പുച്ഛിസ്റ്റുകളുടെ ലോകത്തിലേക്കല്ല സാധ്യതകളുടെയും അറിവിന്റെയും ലോകത്തേക്കാണ് നമ്മുടെ കുട്ടികളെ കൊണ്ടു പോകേണ്ടത്….

ന്നാപ്പിന്നങ്ങന്യാക്കാം!
പഹയൻ
https://kite.kerala.gov.in/KITE/index.php



Categories: Articles and Opinions

Tags: ,

1 reply

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: