വർണ്ണ വിവേചനം ഒരു പ്രശ്നമാണ് അമേരിക്കയിലും ലോകത്ത് പലയിടത്തും ജാതീയത പോലെ തന്നെ…
പ്രക്ഷോഭങ്ങൾ ഉണ്ടാവും എതിർക്കണം മനുഷ്യരായി ഒന്നിച്ച്..
ഫ്ലോയിഡുമാരും രോഹിത് വെമുലമാരും മരിച്ചിട്ടല്ല… അവർ കൊല്ലപ്പെടുകയും ആത്മഹത്യ ചെയ്യേണ്ടി വരുകയും ചെയ്യുന്നതിന് മുൻപ്… എതിർക്കണം മനുഷ്യരായി ഒന്നിച്ച്.. ഈ എതിർപ്പ് നമ്മുടെ സ്വഭാവത്തിന്റെ ഭാഗമാവണം…
നമ്മൾ വിദ്യാഭ്യാസത്തിന്റെയും വസ്ത്രത്തിന്റെയും ഭാഷയുടെയും പണത്തിന്റെയും ലൈകീകതയുടെയും, വയസ്സിന്റെയും ഒക്കെ പേരിൽ വിവേചനം നടപ്പാക്കുന്നു… നിർത്തണം… മനുഷ്യരാവണം…
നാട്ടിൽ നിങ്ങൾ പലരും അമേരിക്കയിലെ അക്രമങ്ങളെ കാണുന്നുണ്ടാവുള്ളു.. അതിനെ ചിലപ്പോൾ ചാനലുകളിൽ റേറ്റിംഗ് ഉണ്ടാവുള്ളൂ… ഇതാ ചില ചിത്രങ്ങൾ നിങ്ങൾക്കായി..
ഇത് ചിലയിടങ്ങളിൽ പോലീസുകാർ സമരക്കാരുടെ കൂടെ ചേർന്നതിന്റെ ദൃശ്യങ്ങളാണ്..
മുട്ടു കുത്തി ഫ്ലോയിഡിനെതിരെ നടന്ന അനീതിക്കെതിരെ പ്രക്ഷോഭകരുടെ കൂടെ ഒരുമിച്ച് നിലനിൽക്കുന്നതിന്റെ പ്രതീകം… ഇതാണ് ശരിയുടെ പക്ഷം…
മനസ്സിലാക്കേണ്ട ഒന്നുണ്ട്… ഈ പോലീസുകാർ ഉള്ളിടത്തൊന്നും കലാപങ്ങളുണ്ടായിട്ടില്ല…
അപ്പോൾ എവിടെയാണ് പ്രശ്നം..? പ്രക്ഷോഭകർക്ക് വേണ്ടത്… ജനങ്ങൾക്ക് വേണ്ടത്
ശരിയുടെ ഭാഗത്തുള്ള പോലീസിന്റെ പിന്തുണയാണ്…
ഈ ചിത്രങ്ങളും സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്
ഈ സ്വാതന്ത്ര്യം ലോകത്ത് എല്ലായിടത്തും ഇല്ല..
അതും ഒരു യാഥാർഥ്യമാണ്…
ഇവിടെ പ്രക്ഷോഭങ്ങൾ നിൽക്കില്ല..
നിൽക്കാൻ മനുഷ്യർ അനുവദിക്കില്ല…
-പഹയൻ-
Categories: Articles and Opinions
Leave a Reply